സർക്കാർ ദുരിതാശ്വാസ സഹായം നൽകി; തുക ബാങ്ക് അടിച്ചുമാറ്റി

സ്വന്തം ലേഖകൻ റാന്നി: വെള്ളപ്പൊക്ക ദുരിതാശ്വാസ സഹായമായി സർക്കാർ ബാങ്ക് അക്കൗണ്ടിലിട്ട 10,000 രൂപ വായ്പ കുടിശിക ഇനത്തിൽ ബാങ്ക് പിടിച്ചെടുത്തു. പെരുമ്പുഴ സ്റ്റാൻഡിലെ ഓട്ടോറിക്ഷ ഡ്രൈവർ മുണ്ടപ്പുഴ പുത്തേട്ട് വി.കെ. സോമന്റെ ആനുകൂല്യമാണ് കാനറ ബാങ്കിന്റെ റാന്നി ശാഖ തട്ടിയെടുത്തത്. റാന്നി ബ്ലോക്ക് പഞ്ചായത്തിൽ നിന്ന് ഐഎവൈ പദ്ധതിയിൽ ഭവന നിർമാണത്തിനു സോമന് മൂന്നു ലക്ഷം രൂപ അനുവദിച്ചിരുന്നു. പണി പൂർത്തിയാക്കാൻ പണമില്ലാതെ വന്നപ്പോൾ മൂന്നു ലക്ഷം രൂപ ബാങ്കിൽ നിന്നു വായ്പയെടുത്തു. ഇതിൽ പകുതിയോളം രൂപ സോമൻ തിരിച്ചടച്ചു. കഴിഞ്ഞ മാസത്തെ […]

അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണനിൽ നിയമനം; ടി.പി സെൻകുമാർ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് കത്തയച്ചു

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ അംഗത്വം തിരികെ വേണമെന്നാവശ്യപ്പെട്ട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് മുൻ ഡിജിപി ടി.പി സെൻകുമാറിന്റെ കത്തയച്ചു. നിലവിലെ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമാണ് ടി.പി സെൻകുമാറിനെ പൊലീസ് മേധാവി സ്ഥാനത്ത് നിന്നും മാറ്റിയത്. അതിനു ശേഷം അദ്ദേഹം അവധിയിൽ കഴിയുന്ന കാലഘട്ടത്തിലാണ് ജുഡീഷ്യൽ പദവിയുള്ള അഡ്മിനിസ്ട്രേറ്റീവ് അംഗത്വത്തിലേക്ക് അപേക്ഷ സമർപ്പിക്കുന്നതും അദ്ദേഹത്തെ തെരഞ്ഞെടുക്കുന്നതും. എന്നാൽ, പൊലീസ് മേധാവി സ്ഥാനത്ത് നിന്നും വിരമിച്ച ശേഷം സെൻകുമാറിന് കേന്ദ്ര സർക്കർ നിയമനം നൽകാതെ തടഞ്ഞുവച്ചു. മുൻ ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി […]

ചരിത്ര വിധി: ഇന്ത്യയിൽ സ്വവർഗ ലൈംഗികത ഇനി ക്രിമിനൽ കുറ്റമല്ല; ഐ.പി.സി 377-ാം വകുപ്പ് സുപ്രീം കോടതി റദ്ദാക്കി

സ്വന്തം ലേഖകൻ ദില്ലി: ഉഭയകക്ഷി സമ്മത പ്രകാരമുള്ള സ്വവർഗ ലൈംഗികത ക്രിമിനൽ കുറ്റമല്ലെന്ന് സുപ്രീംകോടതി. ചരിത്ര വിധി പ്രഖ്യാപിച്ച് സുപ്രീം കോടതി. ജീവിക്കാനുള്ള സ്വാതന്ത്ര്യമാണ് പ്രധാനപ്പെട്ടതെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ആദ്യ വിധി പ്രസ്താവത്തിൽ പറഞ്ഞു. വൈവിധ്യത്തിൻറെ ശക്തിയെ മാനിക്കണം. ഐപിസി 377 ഏകപക്ഷീയവും യുക്തിരഹിതമാണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഒരാളുടെ ലൈംഗികത എന്നത് ഭയത്തോടുകൂടി ആകരുത്. ഞാൻ എന്താണോ അത് തന്നെയാണ് ഞാൻ എന്ന രീതിയിൽ ജീവിക്കാൻ ഒരു വ്യക്തിയ്ക്ക് സാധിക്കണം. അതിന് ഭരണഘടനാപരമായ അവകാശമുണ്ട്. ഒരു ജീവിതത്തിൻറെ അർത്ഥം എന്നത് […]

വൈക്കം വിജയലക്ഷ്മി വിവാഹിതയാകുന്നു

സ്വന്തം ലേഖകൻ വൈക്കം: അനുഗ്രഹീത ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയാകുന്നു. പാലാ പുലിയന്നൂർ കൊച്ചൊഴുകയിൽ നാരായണൻ നായരുടെയും ലൈലാ കുമാരിയുടെയും മകൻ എൻ. അനൂപാണ് വരൻ. വൈക്കം മഹാദേവക്ഷേത്രത്തിൽ വച്ച് ഒക്ടോബർ 22നാണ് വിവാഹം. മിമിക്രി കലാകാരനും ഇന്റീരിയർ ഡെക്കറേഷൻ കോട്രാക്ടറുമാണ് അനൂപ്. കലാരംഗത്തും സംഗീത രംഗത്തും അറിവും പരിചയവുമുള്ള അനൂപിനെ വിജയലക്ഷ്മിക്കും ഏറെ ഇഷ്ടമാണ്. സെല്ലുലോയ്ഡ്’ എന്ന മലയാള സിനിമയിലെ ‘കാറ്റേ കാറ്റേ നീ പൂക്കാ മരത്തിൽ പാട്ടും മൂളിവന്നു…’ എന്ന ഗാനത്തിലൂടെയാണ് മായാളികളുടെ മനസിലിടംപിടിച്ച ഗായികയാണ് വൈക്കം വിജയലക്ഷ്മി.

മാധ്യമപ്രവർത്തകനേയും ഭാര്യയേയും ബന്ദികളാക്കി കവർച്ച

സ്വന്തം ലേഖകൻ കണ്ണൂർ: കണ്ണൂരിൽ വീട്ടുകാരെ ബന്ദികളാക്കി കവർച്ച. മാതൃഭൂമി കണ്ണൂർ ന്യൂസ് എഡിറ്റർ വിനോദ് ചന്ദ്രന്റെ വീട്ടിലാണ് മോഷണം നടന്നത്. വ്യാഴാഴ്ച പുലർച്ചയോടെ വീട്ടിനകത്തേക്ക് മോഷണസംഘം കടക്കുകയായിരുന്നു. ശബ്ദം കേട്ട് ഉണർന്ന ഇരുവരേയും മോഷ്ടാക്കൾ ആയുധം കാണിച്ച് ഭയപ്പെടുത്തി. തുടർന്ന് മോഷണസംഘം വിനോദിനേയും ഭാര്യയേയും കെട്ടിയിടുകയും ചെയ്തു. തുടർന്ന് വീട്ടിലെ ഉപകരണങ്ങൾ, പണം, സ്വർണം എന്നിവയുമായി കടന്നുകളഞ്ഞു. നേരിയ പരുക്കുകളോടെ ഇരുവരെയും പിന്നീട് എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി

മണർകാട് കത്തീഡ്രലിൽ തിരുനാൾ: ചരിത്രപ്രസിദ്ധമായ റാസ ഇന്ന്

സ്വന്തം ലേഖകൻ മണർകാട്: ആഗോളമരിയൻ തീർത്ഥാടനകേന്ദ്രമായ മണർകാട് സെന്റ് മേരീസ് കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ചുള്ള റാസ ഇന്ന് ഉച്ചയ്ക്ക് 12ന് പള്ളിയിൽനിന്ന് ആരംഭിക്കും. പതിനായിരത്തിലധികം മുത്തുക്കുടകളും 200ൽ അധികം പൊൻവെള്ളി കുരിശും 15 ഓളം വാദ്യമേള ഗ്രൂപ്പുകളും റാസയ്ക്ക് കൊഴുപ്പേകും. പ്രാർഥനാനിർഭരമായ അന്തരീക്ഷത്തിൽ ദൈവമാതാവിന് സ്തുതിപ്പുകൾ അർപ്പിക്കുന്ന പ്രാർഥനകളും കീർത്തനങ്ങളുമായി നാനാജാതി മതസ്ഥർ വിശ്വാസപ്രദക്ഷിണത്തിൽ പങ്കുചേരും. നാളെ ഉച്ച നമസ്‌ക്കാരത്തിനുശേഷം 11.30നാണ് ചരിത്രപ്രസിദ്ധമായ ‘നടതുറക്കൽ’ ചടങ്ങ്. പള്ളിയുടെ പ്രധാന മദ്ബഹായിൽ സ്ഥാപിച്ചിട്ടുള്ള മാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രം ദർശനത്തിനായി വർഷത്തിലൊരിക്കൽ തുറന്നുകൊടുക്കുന്നതാണ് ചടങ്ങ്. ഉച്ചയ്ക്ക് ഒന്നിന് […]

റോഡിനു നടുവിൽ നിർത്തിയിട്ട് തർക്കിച്ച ബസുകൾക്കിടയിൽപ്പെട്ട് യാത്രക്കാരൻ ചതഞ്ഞരഞ്ഞു; ജീവച്ഛവമായ യാത്രക്കാരനെ വഴിയിൽ ഉപേക്ഷിച്ച് ജീവനക്കാർ കടന്നു; വാരിയെല്ലുകൾ തകർന്ന യാത്രക്കാരൻ ഗുരുതരാവസ്ഥയിൽ

തേർഡ് ഐ ബ്യൂറോ കോട്ടയം: തിരക്കേറിയ കെ.കെ റോഡിനു നടുവിൽ സ്വകാര്യ ബസുകൾ നിർത്തിയിട്ട് സമയത്തെച്ചൊല്ലി തർക്കിച്ച സ്വകാര്യ ബസുകൾ ചവിട്ടിയരച്ച്ത് ഒരു സാധാരണക്കാരന്റെ ജീവൻ. റോഡിനു നടുവിൽ നിർത്തിയ സ്വകാര്യ ബസിൽ കയറാനെത്തിയ യാത്രക്കാരൻ രണ്ടു ബസുകൾക്കിടയിൽ കുടുങ്ങി ചതഞ്ഞരഞ്ഞു. ജീവൻ മാത്രം ബാക്കികിട്ടിയിട്ടും സ്വകാര്യ ബസ് ജീവനക്കാരുടെ മനസലിഞ്ഞിട്ടില്ല. കളക്ഷൻ കൂട്ടാനുള്ള ഓട്ടത്തിനിടയിൽ ജീവച്ഛവമായ യാത്രക്കാരനെ റോഡരികിൽ തള്ളിയ ശേഷം സംഘം കടന്നു. നാട്ടുകാരും പൊലീസും ചേർന്ന് പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അദ്ദേഹം അപകട നില തരണം ചെയ്തിട്ടില്ല. തിങ്കളാഴ്ച വൈകിട്ട് […]

കുറിച്ചിയിലെ വീട്ടമ്മയുടെ മരണം: ആത്മഹത്യയെന്ന് പൊലീസ്: ദുരൂഹത നീങ്ങുന്നില്ല; സാമ്പത്തിക ഇടപാടെന്ന് സംശയം

സ്വന്തം ലേഖകൻ കോട്ടയം: കുറിച്ചിയിലെ വീട്ടമ്മയുടെ മരണം ആത്മഹത്യയെന്ന് പൊലീസ് പറയുമ്പോഴും സംഭവത്തിൽ ദുരൂഹത നീങ്ങുന്നില്ല. പനച്ചിക്കാട് കുഴിമറ്റം ബഥനി ആശ്രമത്തിനു സമീപം പുലിപ്രയിൽ റെജി പി.വർഗീസിന്റെ ഭാര്യ ഷൈനിയെയാണ് (47) കഴിഞ്ഞ ദിവസം വീടിനുള്ളിൽ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഷൈനിയ്ക്കുണ്ടായ സാമ്പത്തിക ബാധ്യത സംബന്ധിച്ചുള്ള തർക്കമാണ് മരണത്തിനു കാരണമെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, ഇത് സംബന്ധിച്ചു ഇനിയും വ്യക്തത വരുത്താൻ പൊലീസിനു സാധിച്ചിട്ടില്ല. പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ മരണം തീപ്പൊള്ളലേറ്റു തന്നെയാണെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, മരണം സംബന്ധിച്ചുള്ള ദുരൂഹത നീങ്ങിയിട്ടില്ലെന്ന നിലപാടിലാണ് വീട്ടമ്മയുടെ […]

നിയമവ്യവസ്ഥയെ പോലും വെല്ലുവിളിച്ച് ബിഷപ്പ്: ബിഷപ്പിന് സല്യൂട്ടടിച്ച് പൊലീസ്; അറസ്റ്റ് മുഖ്യമന്ത്രിയെത്തിയ ശേഷം മതിയെന്ന് പൊലീസ്: പീഡനക്കേസിൽ ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നത് ആരെ ഭയന്നതു മൂലം

സ്വന്തം ലേഖകൻ കൊച്ചി: പെൺകുട്ടിയെ തുറിച്ചു നോക്കിയതിന്റെ പേരിൽ പോലും യുവാക്കൾ പൊലീസ് സ്റ്റേഷനും കോടതിയും കയറിയിറങ്ങുന്ന നാട്ടിൽ, തന്നെ പീഡിപ്പിച്ചതായി ഒരു കന്യാസ്ത്രീ വിളിച്ചു പറഞ്ഞിട്ടും, മുൻകൂർ ജാമ്യമെടുക്കാൻ പോലും തയ്യാറാകാതെ ഒരു ബിഷപ്പ്..! രാജ്യത്തെ നിയമവ്യവസ്ഥയെ തന്നെ വെല്ലുവിളിച്ച് ബിഷപ്പ് ജീവിക്കുകയാണ്. ഏറ്റവും ഒടുവിൽ മുഖ്യമന്ത്രി അമേരിക്കയിൽ നിന്നു ചികിത്സ കഴിഞ്ഞ് എത്തിയ ശേഷം മതി അറസ്റ്റെന്ന തീരുമാനത്തിലാണ് അന്വേഷണ സംഘം. രാഷ്ട്രീയ സമ്മർദം തന്നെയാണ് ബിഷപ്പിന്റെ അറസ്റ്റ് വെകിപ്പിക്കുന്നതെന്നു വ്യക്തമാക്കുന്നതാണ് അന്വേഷണ സംഘത്തിന്റെയും ഐജിയുടെയും ഇപ്പോഴത്തെ നിലപാടുകൾ. കഴിഞ്ഞ ദിവസം […]

ബൈക്കിൽ കറങ്ങി നടന്ന് കഞ്ചാവ് വിൽപ്പന: മൂന്നു വിദ്യാർത്ഥികൾ പിടിയിൽ

സ്വന്തം ലേഖകൻ ഏറ്റുമാനൂർ: ബൈക്കിൽ കറങ്ങി നടന്ന് കഞ്ചാവ് വിൽപ്പന നടത്തിയ മൂന്നു വിദ്യാർത്ഥികളെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. ഏറ്റുമാനൂർ റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ രാഗേഷ് ബി ചിറയാത്തിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് പതിനഞ്ച് ഗ്രാം കഞ്ചാവുമായി മൂന്നു പേരെ പിടികൂടിയത്. കുമരകം സ്വദേശി ആൽബിൻ ജോസഫ് ( 20) മര്യാ തുത്ത് സ്വദേശി സിദ്ധാർത്ഥ് (20), അമ്മഞ്ചേരി സ്വദേശി ജേക്കബ് ഫിലിപ്പ് (19) എന്നിവരാണ് അറസ്റ്റിലായത്. അതിരമ്പുഴ കോട്ടമുറി ഭാഗത്ത് നടത്തിയ വാഹന പരിശോധനയിൽ ആണ് ഇവരെ പിടികൂടിയത്.നഗരത്തിലെ പ്രമുഖ കോളേജിലെ […]