വി.എസിനെ മുന്നിൽ നിർത്തി ഓർത്തഡോക്‌സ് സഭ പിടിക്കാൻ സിപിഎം: വൈദിക പീഡനക്കേസിൽ സഭ അധ്യക്ഷനെയും പ്രതി ചേർത്തേക്കും; കേസ് നിർണ്ണായക വഴിത്തിരിവിലേയ്ക്ക്

തോമസ്  എബ്രഹാം കോട്ടയം: വീട്ടമ്മയെ ലൈംഗികമായി ഉപയോഗിച്ച കേസിൽ അഞ്ചു വൈദികർ പ്രതിസന്ഥാനത്ത് എത്തിയ സംഭവത്തിൽ ഓർത്തഡോസ്‌ക് സഭയെ വരുതിയിൽ നിർത്താൻ തുറുപ്പ് ചീട്ട് പുറത്തിറക്കി സിപിഎം. കോൺഗ്രസുമായി അടുപ്പത്തിൽ നിൽക്കുന്ന സഭയെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ സിപിഎം പാളയത്തിൽ എത്തിക്കുന്നതിനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്. ഇതിന്റെ ഭാഗമായാണ് ഇപ്പോൾ വിഎസിനെ ഉപയോഗിച്ച് സിപിഎം നടത്തിയ തുറുപ്പ് ചീട്ട്. ഇതിനിടെ വിഎസിന്റെ പരാതിയിൽ ഓർത്തഡോക്‌സ് സഭാദ്ധ്യക്ഷൻ ബസേലിയോസ് പൗലോസ് ദ്വിതീയൻ കാത്തോലിക്കാ ബാവയെയും പ്രതിചേർക്കാൻ നീക്കം നടക്കുന്നുണ്ട്. വൈദികർക്കെതിരായി ഉയർന്ന ക്രിമിനൽ സ്വഭാവമുള്ള പരാതി ഒത്തു […]

ദളിതന് വൈദികനാകാനും അയിത്തം: ദളിതന്റെ പേര് വൈദിക പട്ടികയിൽ നിന്നു വെട്ടുന്നത് ബിഷപ്പ് നേരിട്ട്; മദം പൊട്ടുന്ന ബിഷപ്പിനു മുന്നിൽ മതം മാറിയിട്ടും രക്ഷയില്ലാതെ ദളിത് ക്രൈസ്തവർ; ദളിതനെ വിറ്റ് കാശാക്കുന്ന സഭ കൊള്ളയടിക്കുന്നത് കോടികൾ

സ്വന്തം ലേഖകൻ കോട്ടയം: ചേറിലും ചെളിയിലും പണിയെടുത്ത് വളർന്നവന്റെ സത്വം ഹൈന്ദവ മേലാളൻമാർ നിഷേധിച്ചതോടെയാണ് ദളിതൻ ക്രിസ്തുവിന്റെ വഴി തേടിയെത്തിയത്. എന്നാൽ, ദളിത് ക്രൈസ്തവന് നൂറ്റാണ്ടു കഴിഞ്ഞിട്ടും ഇപ്പോഴും ഇതേ സ്വത്വം നിഷേധിക്കപ്പെടുകയാണെന്നാണ് സഭകളുടെ അയിത്തച്ചങ്ങല വ്യക്തമാക്കുന്നത്. പഠിക്കാനും, ജോലി ചെയ്യാനുമുള്ള ദളിതന്റെ അവകാശത്തിനു മേൽ കത്തി വച്ച വിജയപുരം രൂപതാ അധ്യക്ഷനും സംഘവും വൈദികനാകാനുള്ള ദളിതന്റെ അവകാശവും അടക്കിപ്പിടിച്ചിരിക്കുകയാണെന്നാണ് ദളിത് കാത്തലിക് മഹാജന സഭ പുറത്തിറക്കിയ ലഘുലേഖയിൽ വ്യക്തമാക്കുന്നത്. ഒരു ദളിതൻ പോലും വിജയപുരം രൂപതയിൽ വൈദികനാകേണ്ടെന്നു പ്രഖ്യാപിച്ച സഭാ അധ്യക്ഷൻ ദളിത് […]

ഗതാഗതത്തിനു തുറന്ന് കൊടുത്ത് ആറു മാസമാകും മുൻപേ റോഡ് ഇടിഞ്ഞു താണു; ഇടിഞ്ഞു താണത് പാറേച്ചാൽ ബൈപ്പാസ്; ഇടിഞ്ഞു താണതിനു കാരണം അശാസ്ത്രീയ നിർമ്മാണം

സ്വന്തം ലേഖകൻ കോട്ടയം: ഗതാഗതത്തിനു തുറന്നു കൊടുത്ത് ആറു മാസമാവും മുൻപ് നഗരമധ്യത്തിലെ റോഡ് ഇടിഞ്ഞു താണു. കോട്ടയം നഗരത്തിലെ പാറേച്ചാൽ ബൈപ്പാസിലെ പാലത്തിന്റെ അപ്രോച്ച് റോഡാണ് വെള്ളിയാഴ്ച ഉച്ചയോടെ ഇടിഞ്ഞു താണത്. ആറു മാസം മുൻപു മാത്രമാണ് റോഡ് ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കിയത്. നിർമ്മാണ ഘട്ടത്തിൽ തന്നെ നാലു തവണ ഇടിഞ്ഞു താണ റോഡ് നിർമ്മാണത്തിനായി ഇരുപത് കോടി രൂപയെങ്കിലും ഇതുവരെ ചിലവഴിച്ചിട്ടുണ്ട്. നഗരത്തിലെ ഗതാഗതക്കുരുക്കിനു ആശ്വാസമെന്നോണം കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്താണ് സിമന്റ് ഫാക്ടറിനു സമീപത്ത് ഏക്കറുകണക്കിനു പാടശേഖരങ്ങൾ നികത്ത് റോഡ് […]

മഠത്തിൽ വിരുന്നിനെത്തവേ കന്യാസ്ത്രീയെ പീഡിപ്പിച്ചു: ബിഷപ്പിനെതിരെ പൊലീസ് കേസെടുത്തു; സീറോ മലബാർ സഭയിൽ ബിഷപ്പും കന്യാസ്ത്രീയും നേർക്കുനേർ

സ്വന്തം ലേഖകൻ കോട്ടയം: അ്ഞ്ചു വൈദികർ ചേർന്ന് വീട്ടമ്മയെ കുമ്പസാര രഹസ്യം ചോർത്തി പീഡിപ്പിച്ച സംഭവം പുറത്തു വന്നതിനു പിന്നാലെ ക്രൈസ്തവ സഭയിൽ വീണ്ടും പീഡനക്കഥ. കുമ്പസാര രഹസ്യം ചോർത്തി വീട്ടമ്മയെ പീഡിപ്പിച്ചത് ഓർത്തഡോക്‌സ് സഭയിലെ വൈദികരാണെങ്കിൽ ഇവിടെ പീഡനത്തിനിരയായത് കന്യാസ്ത്രീ തന്നെയാണ്. ഇക്കുറി വൈദികനു പകരം ബിഷപ്പാണ് ആരോപണ വിധേയനായിരിക്കുന്നത്. കുറവിലങ്ങാട് മരങ്ങാട്ടുപള്ളി നാടുകുന്നിലെ മഠത്തിലെ കന്യാസ്ത്രീയാണ് തനിക്കുണ്ടായ ലൈംഗിക ദുരനുഭവം തുറന്നു പറയാൻ തയ്യാറായിരിക്കുന്നത്. സീറോ മലബാർ സഭയുടെ പഞ്ചാബ് ജലന്ധർ രൂപതാ അധ്യക്ഷനും തൃശൂർ സ്വദേശിയുമായ ഫ്രാങ്കോ മുളയ്ക്കൽ രണ്ടു വർഷത്തോളം […]

കുന്നത്തുകളത്തിൽ ജ്വല്ലറി; തൊഴിലാളികൾ ധർണ്ണ നടത്തി

സ്വന്തം ലേഖകൻ കോട്ടയം: ഇടപാടുകാരെയും തൊഴിലാളികളെയും വഞ്ചിച്ച് കോടികളുമായി മുങ്ങിയ കുന്നത്തുകളത്തിൽ ഗ്രൂപ്പിന്റെ സ്ഥാപനങ്ങൾ അടച്ചുപൂട്ടിയതിൽ പ്രതിഷേധിച്ച് സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ തൊഴിലാളികളും കുടുബാംഗങ്ങളും ജ്വല്ലറിക്ക് മുന്നിൽ ധർണ നടത്തി. സി.ഐ.ടി.യു ജില്ല സെക്രട്ടറി ടി.ആർ രഘുനാഥൻ ധർണ്ണ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ജില്ല വൈസ് പ്രസിഡൻറ് പി.ജെ വർഗീസ്, ഏരിയ സെക്രട്ടറി സുനിൽ തോമസ്, കോമേഴ്സ്യൽ എംപ്ലോയീസ് യൂണിയൻ (സിഐടിയു) ജില്ല സെക്രട്ടറി പി.ഐ ബോസ് എന്നിവർ സംസാരിച്ചു. വർഷങ്ങളായി കുന്നത്തുകളത്തിൽ ഗ്രൂപ്പിൽ ജോലി ചെയ്തിരുന്നവരും ഉടമ വിശ്വനാഥനെ വിശ്വസിച്ച് പലരുടെ കൈയ്യിൽ നിന്നായി […]

പട്ടാപകൽ ശാസ്ത്രി റോഡിൽ മോഷണം

സ്വന്തം ലേഖകൻ കോട്ടയം: ശാസ്ത്രി റോഡിലെ കണ്ണടക്കടയിൽ നിന്നും ബാങ്കിലടയ്ക്കാൻ നൽകിയ 16000 രൂപ മോഷണം പോയതായി പരാതി. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് ശാസ്ത്രി റോഡിൽ ബാങ്ക് ഓഫ് ഇന്ത്യയ്ക്കു സമീപം മോഷണം നടന്നത്. ശാസ്ത്രി റോഡിലെ ആൽഫ ഒപ്റ്റിക്കൽസിൽ നിന്നും ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയിൽ അടയ്ക്കാൻ നൽകിയ പണമാണ് മോഷണം പോയതെന്നാണ് പരാതി. കടയിലെ ജീവനക്കാരനായ ബിജുവാണ് പണവുമായി ബാങ്കിലേയ്ക്കു പോയത്. ഇയാളുടെ കയ്യിലുണ്ടായിരുന്ന ബുക്കിലാണ് പണം സൂക്ഷിച്ചിരുന്നത്. സ്ഥാപനത്തിൽ നിന്നു ബാങ്കിലേയ്ക്കു പോകുന്നതിനിടെയും കയ്യിൽ പണമുണ്ടായിരുന്നതായി ബിജു പറയുന്നു. […]

‘ഒന്നുമറിയാതെ’ക്ക് തീയേറ്ററുകളിൽ തകർപ്പൻ സ്വീകരണം

അജയ് തുണ്ടത്തിൽ കോട്ടയം: പുതുമുഖങ്ങളെ മാത്രം ഉൾക്കൊള്ളിച്ച് പൂർത്തിയാക്കിയ ഒന്നുമറിയാതെ ഇന്ന് പ്രദർശനത്തിനെത്തി. ഇന്നത്തെ കുടുംബങ്ങളിലെ പ്രശ്‌നങ്ങളുടെ മൂല കാരണത്തിലേക്കും അത് സൃഷ്ടിക്കുന്ന ഭീകരാന്തരീക്ഷത്തിലേക്കും ചിത്രം വെളിച്ചം വീശുന്നു. നായക കഥാപാത്രമായ സുകുവിനെ അവതരിപ്പിക്കുന്നത് ബോംബേ മലയാളിയായ അൻസർ ആണ്. അൻസറിനെ കൂടാതെ മധുരിമ, എസ് എസ് രാജമൗലി, അർഹം, അനീഷ് ആനന്ദ്, അനിൽ ഭാസ്‌കർ , സജിത്കണ്ണൻ, ബിജിൽ ബാബു, റജി വർഗീസ്, അനിൽ രംഗപ്രഭാത്, ദിയാ ലക്ഷ്മി, മാസ്റ്റർ ആര്യമാൻ എന്നിവരും അഭിനയിക്കുന്നു കഥ, ഛായാഗ്രഹണം, സംവിധാനം – സജീവ് വ്യാസ, […]

ജില്ലയിൽ ലൈഫ്മിഷൻ പദ്ധതിയിൽ 7006 പുതിയ വീടുകൾ നിർമിക്കും: മന്ത്രി ഡോ.കെ.ടി.ജലീൽ

സ്വന്തം ലേഖകൻ കോട്ടയം ജില്ലയിൽ ലൈഫ്മിഷൻ പദ്ധതിയിൽ ഈ സാമ്പത്തിക വർഷം 7006 വീടുകൾ നിർമിച്ച് നൽകുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ. കെ. ടി ജലീൽ പറഞ്ഞു. ജില്ലാ പഞ്ചായത്ത് ഹാളിൽ പതിമൂന്നാം പഞ്ചവത്സര പദ്ധതിയുടെ 2018-19 വർഷത്തെ പദ്ധതി പുരോഗതി അവലോകനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വന്തമായി സ്ഥലമുള്ള ഭവനരഹിതരെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഭവന നിർമാണ പദ്ധതികൾക്ക് ഉണ്ടാവുന്ന കാലതാമസം ഒഴിവാക്കാൻ പ്രത്യേകശ്രദ്ധ ചെലുത്തിയിട്ടുണ്ട്. ഭവന നിർമാണ പദ്ധതികളിൽ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത് അർഹതയുടെ അടിസ്ഥാനത്തിലായിരിക്കണം. വാർഡ് അടിസ്ഥാനത്തിൽ വീട് വീതം […]

പുസ്തക വണ്ടി മന്ത്രി കെ. ടി. ജലീൽ ഫ്ളാഗ് ഓഫ് ചെയ്തു

സ്വന്തം ലേഖകൻ കോട്ടയം: വായനാപക്ഷാചരണത്തിന്റെ ഭാഗമായി ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പുസ്തകവണ്ടി പര്യടനം തുടങ്ങി. ജില്ലാ പഞ്ചായത്ത് അങ്കണത്തിൽ നടന്ന ചടങ്ങിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി ജലീൽ ഫ്‌ളാഗ് ഓഫ് ചെയ്തു. ഡിസി ബുക്സ് സ്പോൺസർ ചെയ്ത പുസ്തകങ്ങൾ മന്ത്രിയിൽ നിന്ന് ജില്ലാ ഇൻഫർമേഷൻ ഓഫീസർ സിനി കെ തോമസ് ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് ശശികല നായർ, ജില്ലാ പഞ്ചായത്തംഗം സഖറിയാസ് കുതിരവേലി, ജില്ല പഞ്ചായത്തംഗം ലിസമ്മ ബേബി, എഡിസി (ജനറൽ) പി. എസ് ഷിനോ തുടങ്ങിയവർ പങ്കെടുത്തു. […]

ഓർത്തഡോക്‌സ് സഭയിലെ ലൈംഗിക വിവാദം: ക്രൈംബ്രാഞ്ച് അന്വേഷണം സ്വാഗതം ചെയ്ത് സഭ

സ്വന്തം ലേഖകൻ കോട്ടയം:വൈദികർക്കെതിരെയുള്ള ലൈംഗികാര പണ വിവാദം ക്രൈംബ്രാഞ്ചിനെക്കൊണ്ട് അന്വേഷിപ്പിക്കാനുള്ള സർക്കാർ തീരുമാനം സ്വാഗതം ചെയ്ത് ഓർത്തഡോക്‌സ് സഭ. ഇത് സംബന്ധിച്ച് സഭ ട്രസ്റ്റി ഫാ.ഡോ.എം.ഒ.ജോൺ ഇറക്കിയ പത്രക്കുറിപ്പ് ചുവടെ: ‘മലങ്കര സഭയിലെ അഞ്ചു വൈദികർക്കെതിരെ ഉയർന്ന പരാതിയിൽ ഗവൺമെൻറ് തലത്തിൽ നടത്തുവാൻ പോകുന്ന അന്വേഷണത്തെ മലങ്കര സഭ സ്വാഗതം ചെയ്യുന്നു. ഇതു സംബന്ധിച്ച് സഭയുടെ കൈകൾ ശുദ്ധമാണ്. സഭയ്ക്ക് ഒന്നും ഒളിച്ചുവെയ്ക്കാനില്ല. പരാതി ലഭിച്ചപ്പോൾ മുതൽ അതിനെ സഭ വളരെ ഗൗരവമായി തന്നെയാണ് കണ്ടിരിക്കുന്നത്. അതു കൊണ്ടാണ് അന്വേഷണത്തിന് കമ്മീഷനെ നിയമിച്ചതും വൈദികരോട് […]