ബി ജെ പി വില്ലേജോഫീസ് ധർണ്ണ

സ്വന്തം ലേഖകൻ ചങ്ങനാശ്ശേരി: ഇടതുപക്ഷ സർക്കാർ സൃഷ്ടിച്ചതാണ് പ്രളയ ദുരന്തം.പ്രളയദുരന്തം ജുഡീഷ്യൽ അന്വേഷണത്തിന് വിധേയമാക്കണം.പ്രത്യേക അക്കൗണ്ടിൽ ദുരിതാശ്വാസ നിധി സൂക്ഷിക്കണം എന്ന ഹൈക്കോടതി നിർദ്ദേശം അട്ടിമറിച്ചു. ഇതനുവദിക്കാനാവില്ല.ബിജെപി ടൗൺ നോർത്ത് കമ്മിറ്റി വാഴപ്പള്ളി പടിഞ്ഞാറ് വില്ലേജാഫിസിനു മുൻപിൽ ധർണ്ണ സമരം നടത്തി. ബി ജെ പി ടൗൺ നോർത്ത് പ്രസിഡന്റ് രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.ഗവൺമെന്റ് പ്രഖ്യാപിച്ച 10000 രൂപ ദുരിത ബാധിതർക്ക് നൽകിയിട്ടില്ല. വിവേചനരഹിതമായി ആനുകുല്യങ്ങൾ ലഭ്യമാക്കാകാൻ ഇടത് സർക്കാരിന് സാധിക്കുന്നില്ല. ധർണ്ണ ഉത്ഘാടനം ചെയ്തു കൊണ്ട് സംസ്ഥാന സമിതി അംഗം എൻ പി […]

കെഎസ്ആർടിസിയുടെ അനിശ്ചിതകാല പണിമുടക്കിന് ഹൈക്കോടതിയുടെ സ്‌റ്റേ

സ്വന്തം ലേഖകൻ കൊച്ചി: കെഎസ്ആർടിസി യൂണിയനുകൾ സംയുക്തമായി പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്കിന് ഹൈക്കോടതിയുടെ സ്റ്റേ. ഒക്ടോബർ രണ്ട് അർധരാത്രി മുതൽ നടത്താനിരുന്ന പണിമുടക്കാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റേതാണ് നടപടി. പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കുക, സർവ്വീസ് റദ്ദാക്കുന്നത് അവസാനിപ്പിക്കുക, ഡ്യൂട്ടി പരിഷ്‌കരണം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സംയുക്ത ട്രേഡ് യൂണിയൻ സമരത്തിന് നോട്ടീസ് നൽകിയത്. എന്നാൽ എംഡിയുടെ പരിഷ്‌കാരങ്ങളിലുള്ള ഭരണപ്രതിപക്ഷ തൊഴിലാളി യൂണിയനുകളുടെ അതൃപ്തിയാണ് പണിമുടക്കിന്റെ പ്രധാന കാരണമെന്നാണ് സൂചന.

പി സി ജോർജിനെതിരെ ആഞ്ഞടിച്ച് വനിത കമ്മീഷൻ; കേരളത്തിലെ സ്ത്രീകൾ പരസ്യമായി പ്രതികരിക്കണമെന്ന് എം.സി ജോസഫൈൻ

സ്വന്തം ലേഖകൻ കോഴിക്കോട് : പൂഞ്ഞാർ എം.എൽ.എ പി സി ജോർജിനെതിരെ ആഞ്ഞടിച്ച് വനിത കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈൻ രംഗത്ത്. പിസി ജോർജിനെ നിയമസഭ എത്തിക്‌സ് കമ്മിറ്റിയിൽ നിന്ന് മാറ്റണമെന്നാണ് വനിത കമ്മീഷന്റെ ആവശ്യം. കന്യാസ്ത്രീയെ അപമാനിച്ച ജോർജിനെതിരെ കമ്മീഷൻ നൽകിയ പരാതി ജോർജ് അടങ്ങിയ കമ്മിറ്റി പരിഗണിക്കരുതെന്ന് ജോസഫൈൻ ആവശ്യപ്പെട്ടു. നിരന്തരം സ്ത്രീത്വത്തെ അപമാനിക്കുന്ന ജോർജിനെതിരെ കേരളത്തിലെ സ്ത്രീകൾ പരസ്യമായി പ്രതികരിക്കണമെന്നും കമ്മീഷൻ അധ്യക്ഷ ആവശ്യപ്പെട്ടു. സിസ്റ്റർ ലൂസി കളപ്പുരയോട് സഭാ നേതൃത്വം വീണ്ടും പ്രതികാരം ചെയ്താൽ വനിത കമ്മീഷൻ ഇടപെടുമെന്ന് […]

ചേർത്തലയിലെ നാല്പതുകാരിയായ അദ്ധ്യാപിക പത്താംക്ലാസ്സ് വിദ്യാർത്ഥിയോടൊപ്പം മുങ്ങിയതായി സംശയം ; ഇരുവരും തിരുവനന്തപുരത്തുണ്ടെന്ന് സൂചന

സ്വന്തം ലേഖകൻ ചേർത്തല: വിവാഹിതയും പത്തു വയസ്സുള്ള കുട്ടിയുമുള്ള അദ്ധ്യാപിക പത്താം ക്ലാസ്സ് വിദ്യാർത്ഥിയുമായി ഒളിച്ചോടിയെന്ന് സംശയം. ചേർത്തലയിൽ നിന്നും ഞായറാഴ്ച മുതൽ കാണാതായ 40 കാരിയ്ക്കും 16 കാരനും വേണ്ടി മുഹമ്മ എസ്ഐ യുടെ നേതൃത്വത്തിൽ തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. മൊബൈൽഫോൺ പിന്തുടർന്ന് ഇരുവരും തിരുവനന്തപുരത്ത് വർക്കല ഭാഗത്ത് ഉള്ളതായി സൂചനകൾ കിട്ടിയിട്ടുണ്ട്. തണ്ണീർമുക്കത്തെ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അധ്യാപികയെയും വിദ്യാർത്ഥിയെയും കാണാതായ സംഭവത്തിൽ പൊലീസ് തിരച്ചിൽ ഈർജ്ജിതമാക്കി. 40 കാരിയായ അധ്യാപികയും പത്താം ക്ലാസ് വിദ്യാർത്ഥിയും ഒന്നിച്ച് കടന്നതായാണ് സൂചന. വിവാഹമോചിതയും പത്തുവയസ്സുള്ള […]

കുറ്റകൃത്യത്തിന് ശേഷം സംസ്ഥാനം വിടുന്ന ഗുണ്ടകൾക്ക് വാടക ഭാര്യമാർ സുലഭം; വാടക ഭാര്യമാരെ കൂടെ കൂട്ടുന്നത് ലോഡ്ജുകളിൽ മുറി കിട്ടാൻ

സ്വന്തം ലേഖകൻ കൊല്ലം: കുറ്റകൃത്യം ചെയ്ത ശേഷം സംസ്ഥാനം വിടുന്ന ഗുണ്ടകളുടെ കൂട്ടത്തിൽ ഒരു സ്ത്രീ നിർബന്ധമാണ്. ക്വട്ടേഷൻ നടപ്പാക്കിയ ശേഷം കേരളത്തിന് പുറത്തേക്ക് മുങ്ങുന്ന ഗുണ്ടകൾക്ക് കൂട്ടായി പോകുന്ന ഈ സ്ത്രീകൾ വാടക ഭാര്യമാരാണ്. ചെക്ക് പോസ്റ്റുകളിൽ കൂടുതൽ പരിശോധനകളിൽ നിന്ന് ഒഴിവാകാനും ലോഡ്ജുകളിൽ മുറിയെടുക്കുമ്പോൾ സംശയം തോന്നാതിരിക്കാനുമാണ് സ്ത്രീകളെ ഒപ്പം കൂട്ടുന്നത്. പേരൂർ രഞ്ജിത്ത് കൊലക്കേസിൽ പുതുച്ചേരിയിൽ അറസ്റ്റിലായ പാമ്പ് മനോജിനും സംഘത്തിനുമൊപ്പം പിടിയിലായ പരവൂർ സ്വദേശിനി മിനി പ്രതിയായ കാട്ടുണ്ണി എന്ന രഞ്ജിത്തിന്റെ ഭാര്യ എന്നാണ് പറഞ്ഞിരുന്നത്. എന്നാൽ, ഭർത്തൃമതിയും […]

സുപ്രീം കോടതി നടപടികൾ ഇനിമുതൽ തത്സമയം കാണാം; എല്ലാ കോടതികളിലും തത്സമയസംപ്രേഷണം നടക്കട്ടേയെന്നും സുപ്രീംകോടതി

  സ്വന്തം ലേഖൻ ന്യൂഡൽഹി: രാജ്യത്തെ പരമോന്നത നീതി പീഠമായ സുപ്രീം കോടതിയിലെ നടപടിക്രമങ്ങൾ ഇനി മുതൽ പൊതുജനങ്ങൾക്ക് തത്സമയം കാണാം. ഇതു സംബന്ധിച്ച് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. സുപ്രീം കോടതിയിലെ നടപടികൾ പൊതുജനങ്ങൾക്ക് മുന്നിൽ എത്തുന്നതോടു കൂടി കൂടുതൽ സുതാര്യത കൈവരുമെന്ന് ബെഞ്ച് നിരീക്ഷിച്ചു. രാജ്യത്തെ പല കോടതികളിലും മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയിട്ടുള്ളപ്പോഴാണ് സുപ്രീംകോടതിയുടെ ചരിത്ര വിധി. മാനഭംഗം, വിവാഹ സംബന്ധമായ കേസുകളൊഴികെ ഭരണഘടനാപരമായ എല്ലാ വാദപ്രതിവാദങ്ങളും പൊതുജനത്തിന് ലഭ്യമാക്കാമെന്ന് കോടതി വ്യക്തമാക്കി. സുപ്രീം കോടതിയുടെ വെബ്സൈറ്റ് വഴിയാകും […]

റോഡരികിൽ പാർക്ക് ചെയ്യുന്ന കാറുടമകൾ ജാഗ്രതൈ; ദ്രാവകം സ്പ്രേ ചെയ്ത് ചില്ല് പൊടിച്ച് കളഞ്ഞ് മോഷണം നടത്തുന്നവർ എറണാകുളത്ത് സജീവം

സ്വന്തം ലേഖകൻ മൂവാറ്റുപുഴ: ദ്രാവകം സ്പ്രേ ചെയ്ത് കാറിന്റെ ചില്ലുകൾ പൊടിച്ച് കളഞ്ഞ് മോഷണം നടത്തുന്നവർ എറണാകുളത്ത് സജീവമാകുന്നു. കഴിഞ്ഞ ദിവസം മൂവാറ്റുപുഴ സ്വദേശികളായ പ്രവാസി ദമ്പതികളാണ് ഇത്തരത്തിൽ മോഷണത്തിനു ഇരകളായത്. കഴിഞ്ഞ തിങ്കളാഴ്ച എറണാകുളം എംജി റോഡിൽ കവിതാ തിയറ്ററിനു സമീപം മൂവാറ്റുപുഴ കീച്ചേരിപ്പടി മുനീറിന്റെ മകൾ ഡോ. മുന്നുവിന്റെ കാറിന്റെ ചില്ലുകൾ തകർത്തും മോഷണം നടന്നിരുന്നു. കാറിലുണ്ടായിരുന്ന മുന്നുവിന്റെ ബാഗ്,ഐപാഡ് എന്നിവ നഷ്ടപ്പെട്ടു. വിദേശത്തു ജോലി ചെയ്യുന്ന ഡോ. മുന്നു നാട്ടിൽ അവധിക്കെത്തിയതായിരുന്നു. തിരികെ പോകുന്നതിന്റെ ഭാഗമായി സാധനങ്ങൾ വാങ്ങാൻ എംജി […]

ആധാറിന് അംഗീകാരം; മൊബൈൽ കണക്ഷൻ എടുക്കാൻ ആധാർ വേണ്ട, ഫോൺനമ്പറുമായി ലിങ്കും ചെയ്യേണ്ട; ബാങ്ക് അക്കൗണ്ടിനും സ്‌കൂളിലും നിർബ്ബന്ധമല്ല; പാൻകാർഡിനും ഇൻകംടാക്സിനും സർക്കാർ ആനുകൂല്യങ്ങൾക്കും ആധാർകാർഡ് വേണം

സ്വന്തം ലേഖകൻ ന്യൂഡൽഹി: ആധാർകേസിൽ സുപ്രീംകോടതി നടത്തിയ സുപ്രധാന വിധിയിൽ കേന്ദ്ര സർക്കാർ നിർബ്ബന്ധിതമാക്കിയ ചില കാര്യങ്ങൾക്ക് ആധാർ കാർഡ് നിർബ്ബന്ധമാക്കേണ്ടതില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. മൊബൈൽ കണക്ഷൻ എടുക്കാനും ബാങ്ക് അക്കൗണ്ടിനും ആധാർ ബാധകമാകില്ല. ബാങ്ക് അക്കൗണ്ട്, മൊബൈൽ കണക്ഷൻ, സ്‌കൂൾ അഡ്മിഷൻ, പ്രവേശന പരീക്ഷകൾ തുടങ്ങിയ കാര്യങ്ങൾക്ക് ആധാർ നിർബ്ബന്ധമാണെന്നത് അംഗീകരിക്കുന്നില്ലെന്ന് സുപ്രീംകോടതി വിലയിരുത്തി. ഇക്കാര്യങ്ങളിൽ നിർബ്ബന്ധമാണെന്ന് നിർദേശിക്കാനാകില്ലെന്ന് സുപ്രീംകോടതി വിധിയിൽ പറയുന്നു. ഇതോടെ മൊബൈൽ നമ്പറുകളുടേയും അക്കൗണ്ട് നമ്പറുമായും ആധാർ നമ്പർ ലിങ്ക് ചെയ്യണമെന്ന നിർബ്ബന്ധം ഇല്ലാതായി. ആധാർ ഇല്ലാത്തതിന്റെ പേരിൽ […]

കണ്ണൂർ സെൻട്രൽ ജയിലിലേക്ക് പുറത്തുനിന്ന് മദ്യവും ഇറച്ചിയും എറിഞ്ഞു കൊടുക്കുന്നു; കണ്ണടച്ച് അധികൃതർ

സ്വന്തം ലേഖകൻ കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിലേക്ക് പുറത്തുനിന്ന് മദ്യവും ഇറച്ചിയും എറിഞ്ഞു കൊടുക്കുന്നു. വനിതാ ജയിലിനും സ്‌പെഷ്യൽ സബ് ജയിലിനും അടുത്തുള്ള മതിലിന്റെ അടുത്തുനിന്നാണ് ജയിലിലേക്ക് സാധനങ്ങൾ എറിഞ്ഞു കൊടുക്കുന്നത്. ജയിലിലേക്ക് പുറത്തുനിന്നും ഇറച്ചിയും മദ്യവും എത്തിക്കുന്നത് ക്വട്ടേഷൻ സംഘങ്ങളെന്നാണ് സൂചന. ജയിൽ വകുപ്പിനെയും നിയമ സംവിധാനങ്ങളെയും കാറ്റിൽപറത്തിയാണ് കണ്ണൂർ സെൻട്രൽ ജയിൽ പ്രവർത്തിക്കുന്നതെന്നാണ് പ്രദേശികവാസികളുടെ ആരോപണം. ജയിലിലേക്ക് മതിലിനടത്തുനിന്ന് ജയിൽ ആസ്പത്രിക്കടുത്തേക്കാണ് സാധനങ്ങൾ വലിച്ചെറിഞ്ഞ് നൽകുന്നത്. ശിക്ഷാതടവുകാരായ സി.പി.എമ്മുകാരുടെ താമസസ്ഥലമായ രണ്ടാം ബ്ലോക്കിനോട് ചേർന്നാണിത്. ജയിലിനകത്തുള്ളവർ പുറത്തുള്ള സുഹൃത്തുക്കളുടെ നേതൃത്വത്തിലുള്ള ക്വട്ടേഷൻ […]

യാത്രക്കാരുടെ തലയിൽ വീഴാറായിട്ടും കെട്ടിടം പൊളിക്കാൻ ആരുമില്ല: അപകടം ഉണ്ടാകും വരെ കാത്തിരിക്കാനുറച്ച് നഗരസഭയും അധികൃതരും; മുന്നറിയിപ്പുകളെല്ലാം അവഗണിച്ച് അധികൃതർ

സ്വന്തം ലേഖകൻ കോട്ടയം: പുളിമൂട് ജംഗ്ഷനിൽ കാൽനടയാത്രക്കാരുടെ ജീവന് തന്നെ ഭീഷണിയായ കെട്ടിടം റോഡിലേയ്ക്ക് കൂടുതൽ ചരിഞ്ഞു. ചൊവ്വാഴ്ച തന്നെ റോഡിലേയ്ക്കു കെട്ടിടം ചരിഞ്ഞത് സംബന്ധിച്ചു തേർഡ് ഐ ന്യൂസ് ലൈവ് വാർത്ത നൽകുകയും, നഗരസഭ അധികൃതരെ വിവരം അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇതുവരെയായിട്ടും പ്രദേശത്ത് പരിശോധന നടത്താനോ, കെട്ടിടം പൊളിച്ചു മാറ്റാനോ നഗരസഭ അധികൃതർ ഇനിയും തയ്യാറായിട്ടില്ല. എം.സി റോഡിൽ പുളിമൂട് ജംഗ്ഷനിൽ കെ.എസ്.ആർ.ടി.സി ബസുകൾ തിരിയുന്ന ഭാഗത്തായാണ് നടപ്പാതയിൽ അപകടകരമായ രീതിയിൽ കെട്ടിടം നിൽക്കുന്നത്. ഒരാഴ്ചയായി റോഡിലേയ്ക്ക് അൽപാൽപം ചെരിഞ്ഞു വരികയാണ് ഈ […]