ദളിതന് വൈദികനാകാനും അയിത്തം: ദളിതന്റെ പേര് വൈദിക പട്ടികയിൽ നിന്നു വെട്ടുന്നത് ബിഷപ്പ് നേരിട്ട്; മദം പൊട്ടുന്ന ബിഷപ്പിനു മുന്നിൽ മതം മാറിയിട്ടും രക്ഷയില്ലാതെ ദളിത് ക്രൈസ്തവർ; ദളിതനെ വിറ്റ് കാശാക്കുന്ന സഭ കൊള്ളയടിക്കുന്നത് കോടികൾ

ദളിതന് വൈദികനാകാനും അയിത്തം: ദളിതന്റെ പേര് വൈദിക പട്ടികയിൽ നിന്നു വെട്ടുന്നത് ബിഷപ്പ് നേരിട്ട്; മദം പൊട്ടുന്ന ബിഷപ്പിനു മുന്നിൽ മതം മാറിയിട്ടും രക്ഷയില്ലാതെ ദളിത് ക്രൈസ്തവർ; ദളിതനെ വിറ്റ് കാശാക്കുന്ന സഭ കൊള്ളയടിക്കുന്നത് കോടികൾ

Spread the love
സ്വന്തം ലേഖകൻ
കോട്ടയം: ചേറിലും ചെളിയിലും പണിയെടുത്ത് വളർന്നവന്റെ സത്വം ഹൈന്ദവ മേലാളൻമാർ നിഷേധിച്ചതോടെയാണ് ദളിതൻ ക്രിസ്തുവിന്റെ വഴി തേടിയെത്തിയത്. എന്നാൽ, ദളിത് ക്രൈസ്തവന് നൂറ്റാണ്ടു കഴിഞ്ഞിട്ടും ഇപ്പോഴും ഇതേ സ്വത്വം നിഷേധിക്കപ്പെടുകയാണെന്നാണ് സഭകളുടെ അയിത്തച്ചങ്ങല വ്യക്തമാക്കുന്നത്. പഠിക്കാനും, ജോലി ചെയ്യാനുമുള്ള ദളിതന്റെ അവകാശത്തിനു മേൽ കത്തി വച്ച വിജയപുരം രൂപതാ അധ്യക്ഷനും സംഘവും വൈദികനാകാനുള്ള ദളിതന്റെ അവകാശവും അടക്കിപ്പിടിച്ചിരിക്കുകയാണെന്നാണ് ദളിത് കാത്തലിക് മഹാജന സഭ പുറത്തിറക്കിയ ലഘുലേഖയിൽ വ്യക്തമാക്കുന്നത്. ഒരു ദളിതൻ പോലും വിജയപുരം രൂപതയിൽ വൈദികനാകേണ്ടെന്നു പ്രഖ്യാപിച്ച സഭാ അധ്യക്ഷൻ ദളിത് യുവാക്കൾക്കു സെമിനാരിയിലേയ്ക്കുള്ള പ്രവേശനം പോലും നിഷേധിച്ചിരിക്കുന്നു. വേദം കേട്ട ദളിതന്റെ കാതിൽ ഈയം ഉരുക്കിയൊഴിച്ച ഹിന്ദു സമൂഹത്തിന്റെ യഥാർത്ഥ പിൻമുറക്കാരനായി മാറുകയാണ് ലത്തീൻ സഭയിലെ വിജയപുരം രൂപതാ അധ്യക്ഷൻ ബിഷപ്പ് സെബാസ്റ്റ്യൻ തെക്കത്തേച്ചേരിലെന്നാണ് ദളിത് സമൂഹം ഒറ്റക്കെട്ടായി ആരോപിക്കുന്നത്. ഈ നീതി നിഷേധത്തിനെതിരായ പോരാട്ടമാണ് ജൂലൈ 16 ന് കോട്ടയത്തു നടക്കാനിരിക്കുന്നത്. സെൻട്രൽ ജംഗ്ഷനിൽ നിന്നും ആരംഭിക്കുന്ന പ്രകടനത്തിൽ നിഷേധിക്കപ്പെട്ട നീതി തേടി ആയിരക്കണക്കിനു ദളിത് പ്രവർത്തകർ പ്രകടനത്തിൽ പങ്കെടുക്കുമെന്നു നേതാക്കൾ അവകാശപ്പെടുന്നു.

88 വർഷത്തെ പേരും പെരുമയുമാണ് വിജയപുരം രൂപതയ്ക്ക്. എന്നാൽ, ഇവിടെ ആകെ വൈദികരായിരിക്കുന്നത് 18 ദളിതർ മാത്രമാണ്. ദളിതന് വേണ്ടി ആരംഭിച്ച പള്ളികളിൽ വൈദിക വൃത്തി ചെയ്യാൻ ദളിത് സമൂഹത്തിനു കാത്തിരിക്കേണ്ടി വന്നത് ഏതാണ്ട് 48 വർഷത്തോളമാണ്. ഈ സമുദായത്തിന്റെ പിൻതുടർച്ചക്കാർ തന്നെയാണ് ഇപ്പോൾ ബിഷപ്പ് സെബാസ്റ്റ്യൻ തെക്കേത്തെച്ചേരിക്കൊപ്പം നിന്ന് ദളിതന് എല്ലാ മേഖലയിലും നീതി നിഷേധിച്ചുകൊണ്ടിരിക്കുന്നത്. തെക്കേത്തെച്ചേരിൽ ബിഷപ്പ് ആയതിനു ശേഷമുള്ള പത്തു വർഷത്തിനിടെ, 2007 മുതൽ 2018 – വരെ അഞ്ചു ദളിത് വിദ്യാർത്ഥികൾക്കു മാത്രമാണ് വൈദിക പട്ടം ലഭിച്ചത്. അടുത്ത ഏഴു വർഷത്തിനിടെ വൈദിക പട്ടം കാത്തിരിക്കുന്ന ഒരാൾക്കു മാത്രമാണ് സെമിനാരിയിൽ പ്രവേശനം ലഭിച്ചത്.
കഴിഞ്ഞ വർഷം ധാരാളം ദളിത് വിദ്യാർത്ഥികൾ സെമിനാരിയിൽ പഠനത്തിനായി പ്രവേശനം നേടി. എന്നാൽ, വിവിധ കാരണങ്ങൾ ഉണ്ടാക്കി ബിഷപ്പ് തന്നെ അവരെ പുറത്താക്കുകയായിരുന്നു. 2018 ൽ ഡീക്കൻ പട്ടം ലഭിച്ച് വൈദികരാകേണ്ട രണ്ടു വിദ്യാർത്ഥികളെ പട്ടം നൽകാൻ യോഗ്യതയുണ്ടെന്നു സെമിനാരി അധികൃതർ സാ്ക്ഷ്യപ്പെടുത്തിയിട്ടും, ദളിതനാണെന്ന ഒറ്റക്കാരണം കൊണ്ടു മാത്രം സഭാ അധികൃതർ പ്ര്‌ത്യേകിച്ച് ബിഷപ്പ് നേരിട്ട് പുറത്താക്കുകയായിരുന്നു. നിങ്ങൾ വിജയപുരം രൂപതയിൽ വൈദികരാകുന്നതിനോട് എനിക്ക് താല്പര്യം ഇല്ല. മറ്റേതെങ്കിലും ലത്തീൻ രൂപതയിൽ ചേർന്ന് വൈദികരാകുന്നതിനു ഞാൻ ശുപാർശ ചെയ്യാം. ഈ രുപതയുടെ സെമിനാരിയിൽ നിന്നു നിങ്ങൾ പിരിഞ്ഞ് പോകണം എന്ന നിർദേശമാണ് ബിഷപ്പ് ഈ വൈദിക വിദ്യാർത്ഥികൾക്കു നൽകിയത്. മറ്റേതെങ്കിലും രൂപതയിൽ വൈദികനാകാൻ എല്ലാ യോഗ്യതകളുമുള്ള വിദ്യാർത്ഥികൾക്ക് അപ്പോൾ എന്ത് അയോഗ്യതയാണ് ബിഷപ്പ് നേരിട്ടു കാണുന്നതെന്നു വ്യക്തമാക്കേണ്ടതല്ലേ. ദളിതൻ എന്ന ഒറ്റ മുദ്ര ചാർത്തിയാണ് ബിഷപ്പ് വിദ്യാർത്ഥികളെ സെമിനാരിയിൽ നിന്നും കാരണങ്ങളൊന്നുമില്ലാതെ ആട്ടിപ്പുറത്താക്കിയിരിക്കുന്നത്.
ഇത്തരത്തിൽ ദളിതന്റെ സത്വത്തെ തന്നെ ആട്ടിപ്പുറത്താക്കുന്ന സമീപനമാണ് എല്ലാക്കാലത്തും ബിഷപ്പ് സെബാസ്്റ്റിയൻ തെക്കേത്തെച്ചേരിൽ സ്വീകരിച്ചിരിക്കുന്നത്. ഇതിനെതിരായി ദളിതൻ ക്രൈസ്തവ സഭയിൽ തീയായി മാറുകയാണ്. ഇത്തരത്തിൽ തീയാകുന്നതിനുള്ള പോരാട്ടമാണ് ഇപ്പോൾ സഭയിൽ നടക്കുന്നതെന്നാണ് ദളിത് കാത്തലിക് ബഹുജന സഭ ജനറൽ കൺവീനർ ഷാജു സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി മജു കന്നിലക്കാട്ടിൽ എന്നിവർ അറിയിച്ചു.