നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെ ശുചീകരണ തൊഴിലാളികളെയും എച്ച്എംസി നഴ്സിനെയും വസ്ത്രം മാറ്റി ദേഹപരിശോധന നടത്തി; അതിദാരുണമായ മനുഷ്യാവകാശ ലംഘനം നടന്നത് ഡോക്ടറുടെ ബാഗിൽ നിന്നു പണം മോഷ്ടിച്ചെന്നാരോപിച്ച്; പരാതിപ്പെട്ടാൽ ജോലിയിൽ നിന്നു പിരിച്ചുവിടുമെന്ന് ഹെഡ് നഴ്സിന്റെ ഭീഷണി
സ്വന്തം ലേഖകൻ നെടുങ്കണ്ടം• ഡോക്ടറുടെ ബാഗിൽ നിന്നു പണം മോഷ്ടിച്ചെന്നാരോപിച്ച് താലൂക്ക് ആശുപത്രിയിലെ ജീവനക്കാരുടെ വസ്ത്രം മാറ്റി ദേഹപരിശോധന നടത്തിയതായി പരാതി. ആശുപത്രിയിലെ ഹെഡ് നഴ്സിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. ഏതാനും ആഴ്ച മുൻപാണു സംഭവം. വാർഡിൽ റൗണ്ട്സിനെത്തിയ വനിതാ ഡോക്ടറുടെ ബാഗിൽ നിന്ന് 2000 രൂപ നഷ്ടപ്പെട്ടു. ഇക്കാര്യം ഡോക്ടർ ഹെഡ് നഴ്സിനെ അറിയിച്ചു. പരാതി നൽകാൻ മുതിരുന്നില്ലെന്നായിരുന്നു ഡോക്ടറുടെ നിലപാട്. എന്നാൽ ഹെഡ് നഴ്സിന്റെ നിർബന്ധപ്രകാരം വാർഡിൽ ജോലി ചെയ്തിരുന്ന ശുചീകരണ തൊഴിലാളികളെയും എച്ച്എംസി നഴ്സിനെയും വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും മുറിയിൽ കൊണ്ടുപോയി […]