മികച്ച ഇഎച്ച്എസ് പ്രാക്ടീസുകൾക്കുള്ള സിഐഐ ബഹുമതി മാൻ കാൻകോറിന്
സ്വന്തം ലേഖകൻ
കൊച്ചി:പരിസ്ഥിതി, ആരോഗ്യം, സുരക്ഷ (ഇഎച്ച്എസ്) എന്നീ വിഭാഗങ്ങളിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ചതിന് ആഗോള സ്പൈസ് എക്സ്ട്രാക്ട് വിപണിയിലെ പ്രമുഖ കമ്പനികളിൽ ഒന്നായ മാൻ കാൻകോറിന് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസിന്റെ (സിഐഐ) ബഹുമതി. ദേശീയ തലത്തിൽ സിഐഐ നടത്തിയ മത്സരത്തിലാണ് കൊച്ചി ആസ്ഥാനമായ മാൻ കാൻകോർ സ്വർണം കരസ്ഥമാക്കിയത്.
സുരക്ഷിതവും ആരോഗ്യകരവുമായ തൊഴിൽ സാഹചര്യം സൃഷ്ടിക്കുന്നതിലുള്ള പ്രതിബദ്ധതയാണ് കമ്പനി മത്സരത്തിൽ ഉയർത്തിക്കാട്ടിയത്. ജീവനക്കാർ, ഉപഭോക്താക്കൾ തുടങ്ങി കമ്പനിയുമായി ബന്ധപ്പെട്ട എല്ലാവരുമായി സഹകരിച്ചാണ് കമ്പനി ഇത് കൈവരിച്ചതെന്ന് മാൻ കാൻകോർ സിഇഒയും ഡയറക്ടറുമായ ജീമോൻ കോര പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഓൺലൈനിൽ നടന്ന അവാർഡ്ദാന ചടങ്ങിൽ മാൻ കാൻകോർ വൈസ് പ്രസിഡന്റ്- ഓപ്പറേഷൻസ് മാത്യു വർഗീസ്, അസോസിയേറ്റ് ഹെഡ്- ഓപ്പറേഷൻസ് ജയമോഹനൻ സി, അസോസിയേറ്റ് ഹെഡ്- ഇൻഡസ്ട്രിയൽ സേഫ്റ്റി ആൻഡ് ഐആർ ജോ ജോർജ്, ടീം ലീഡർ -പ്രൊഡക്ഷൻ ഗബ്രിയേൽ ആനന്ദ് പോൾ, സീനിയർ അസോസിയേറ്റ്- എച്ച്എസ്ഇ മുഹമ്മദ് റഫീഖ് എന്നിവർ അവാർഡ് ഏറ്റുവാങ്ങി.