മാനസ എന്തുകൊണ്ടാണ് തന്നെ ഒഴിവാക്കുന്നതെന്ന് അറിയണമെന്ന് പറഞ്ഞു; അവള്‍ അവഗണിച്ചിട്ടും അവന് പിന്തിരിയാന്‍ കഴിഞ്ഞില്ല; പണമുണ്ടാക്കിയാല്‍ ബന്ധം തുടരാന്‍ കഴിയുമെന്ന് രാഖില്‍ പ്രതീക്ഷിച്ചു; തോക്ക് ലഭ്യമാകുന്ന രീതിയിലുള്ള ബന്ധങ്ങളുള്ള ആളല്ല അവന്‍; വെളിപ്പെടുത്തലുമായി രാഖിലിന്റെ ഉറ്റസുഹൃത്ത് ആദിത്യന്‍

Spread the love

സ്വന്തം ലേഖകന്‍

കണ്ണൂര്‍: മാനസ അവഗണിച്ചിട്ടും അവന് പിന്തിരിയാന്‍ കഴിഞ്ഞില്ലെന്നും അവളെ മറക്കാന്‍ കഴിയില്ലെന്ന് അവന്‍ പറയുമായിരുന്നുന്നെന്നും രാഖിലിന്റെ സുഹൃത്തും ബിസിനസ് പങ്കാളിയുമായ ആദിത്യന്‍. കൊലപാതകത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ നാലു തവണ രാഖില്‍ മാനസയുമായി സംസാരിച്ചിരുന്നുവെന്നും ആദിത്യന്‍ പറഞ്ഞു.

എന്തുകൊണ്ടാണ് തന്നെ ഒഴിവാക്കുന്നതെന്ന് അറിയണമെന്നും മാനസ നിരന്തരം അവഗണിച്ചതോടെയാണ് രാഖിലിന് പകയായതെന്നും ആദിത്യന്‍ പറയുന്നു. തോക്ക് എവിടുന്ന് കിട്ടിയെന്ന് അറിയില്ല. അങ്ങനെയുള്ള ബന്ധങ്ങളൊന്നും രാഖിലിന് തന്റെ അറിവില്‍ ഇല്ലെന്നും ആദിത്യന്‍ മാധ്യമങ്ങളോട് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജീവിതം തകര്‍ന്നെന്ന് രാഖില്‍ തനിക്ക് മെസേജ് അയച്ചിരുന്നതായി സഹോദരന്‍ രാഹുലും പറയുന്നു. മറ്റൊരു പ്രണയം തകര്‍ന്ന ശേഷമായിരുന്നു മാനസയെ പരിചയപ്പെട്ടത്. മാനസ തള്ളിപ്പറഞ്ഞത് രാഖിലിനെ ഏറെ വിഷമത്തിലാക്കി.

കുറേ ദിവസങ്ങളായി ആരോടും കൂടുതല്‍ സംസാരിക്കാറില്ലായിരുന്നു. പണമുണ്ടാക്കിയാല്‍ ബന്ധം തുടരാന്‍ കഴിയുമെന്നായിരുന്നു പ്രതീക്ഷ. പൊലീസ് വിളിപ്പിച്ച ശേഷവും ബന്ധം വിടാന്‍ തയാറായിരുന്നില്ല. കൊച്ചിയിലേക്ക് പോയത് ബിസിനസ് ആവശ്യങ്ങള്‍ക്കെന്ന് വീട്ടുകാരെ തെറ്റിധരിപ്പിച്ചാണ്- സഹോദരന്‍ പറയുന്നു.