പത്ത് ബോട്ടിൽ ഹാഷിഷ് ഓയിലുമായി രണ്ട് യുവാക്കൾ പിടിയിൽ: ഹാഷിഷ് ഓയിലിന് വിപണിയിൽ അരലക്ഷം രൂപ വില
സ്വന്തം ലേഖകൻ കുഴൽമന്ദം: അര ലക്ഷം രൂപ വിലവരുന്ന 10 ബോട്ടിൽ ഹഷീഷ് ഓയിലുമായി രണ്ട് യുവാക്കളെ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കുഴൽമന്ദം പൊലീസും സംയുക്കമായി നടത്തിയ പരിശോധനയിൽ പിടികൂടി. മലപ്പുറം, വെളിയങ്കോട് സ്വദേശി നസീർ (30), തൃശൂർ, ചാവക്കാട്, തങ്ങൾ പടി സ്വദേശി മുനാഫ് (25) എന്നിവരാണ് അറസ്റ്റിലായത്. കുഴൽമന്ദം വെള്ളപ്പാറ ഭാഗത്ത് ഇടപാടുകാരെ കാത്തു നിൽക്കുമ്പോഴാണ് രഹസ്യവിവരം കിട്ടിയതനുസരിച്ച് നടത്തിയ പരിശോധനയിൽ പ്രതികൾ വലയിലായത്. അഞ്ചു ഗ്രാം വീതമുള്ള പത്ത് പ്ലാസ്റ്റിക് ബോട്ടിലുകൾ പ്രതികളുടെ പക്കൽ നിന്നും പൊലീസ് കണ്ടെടുത്തു. […]