നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെ ശുചീകരണ തൊഴിലാളികളെയും എച്ച്എംസി നഴ്സിനെയും വസ്ത്രം മാറ്റി ദേഹപരിശോധന നടത്തി; അതിദാരുണമായ മനുഷ്യാവകാശ ലംഘനം നടന്നത് ഡോക്ടറുടെ ബാഗിൽ നിന്നു പണം മോഷ്ടിച്ചെന്നാരോപിച്ച്; പരാതിപ്പെട്ടാൽ ജോലിയിൽ നിന്നു പിരിച്ചുവിടുമെന്ന് ഹെഡ് നഴ്സിന്റെ ഭീഷണി

നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെ ശുചീകരണ തൊഴിലാളികളെയും എച്ച്എംസി നഴ്സിനെയും വസ്ത്രം മാറ്റി ദേഹപരിശോധന നടത്തി; അതിദാരുണമായ മനുഷ്യാവകാശ ലംഘനം നടന്നത് ഡോക്ടറുടെ ബാഗിൽ നിന്നു പണം മോഷ്ടിച്ചെന്നാരോപിച്ച്; പരാതിപ്പെട്ടാൽ ജോലിയിൽ നിന്നു പിരിച്ചുവിടുമെന്ന് ഹെഡ് നഴ്സിന്റെ ഭീഷണി

Spread the love

സ്വന്തം ലേഖകൻ

നെടുങ്കണ്ടം• ഡോക്ടറുടെ ബാഗിൽ നിന്നു പണം മോഷ്ടിച്ചെന്നാരോപിച്ച് താലൂക്ക് ആശുപത്രിയിലെ ജീവനക്കാരുടെ വസ്ത്രം മാറ്റി ദേഹപരിശോധന നടത്തിയതായി പരാതി. ആശുപത്രിയിലെ ഹെഡ് നഴ്സിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്.

ഏതാനും ആഴ്ച മുൻപാണു സംഭവം. വാർഡിൽ റൗണ്ട്സിനെത്തിയ വനിതാ ഡോക്ടറുടെ ബാഗിൽ നിന്ന് 2000 രൂപ നഷ്ടപ്പെട്ടു. ഇക്കാര്യം ഡോക്ടർ ഹെഡ് നഴ്സിനെ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരാതി നൽകാൻ മുതിരുന്നില്ലെന്നായിരുന്നു ഡോക്ടറുടെ നിലപാട്. എന്നാൽ ഹെഡ് നഴ്സിന്റെ നിർബന്ധപ്രകാരം വാർഡിൽ ജോലി ചെയ്തിരുന്ന ശുചീകരണ തൊഴിലാളികളെയും എച്ച്എംസി നഴ്സിനെയും വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും മുറിയിൽ കൊണ്ടുപോയി വസ്ത്രം മാറ്റി പരിശോധിക്കുകയും ചെയ്തു.

ഇവരുടെ പക്കൽ നിന്നു പണം കണ്ടെത്താൻ കഴിയാതിരുന്നതോടെ സംഭവം മറ്റാരോടും പറയരുതെന്നും പരാതിപ്പെട്ടാൽ ജോലിയിൽ നിന്നു പിരിച്ചുവിടുമെന്നും ഹെഡ് നഴ്സ് ഭീഷണിപ്പെടുത്തി.

ഹെഡ് നഴ്സിന്റെ നടപടി ശുചീകരണ ജീവനക്കാർക്കും താത്കാലിക നഴ്സിനും മാനസികമായി ബുദ്ധിമുട്ടുണ്ടാക്കിയതായും ജീവനക്കാർക്കിടയിൽ തങ്ങൾ തെറ്റിദ്ധരിക്കപ്പെടുന്നതിന് ഇടയാക്കിയതായും പരാതിയിൽ പറയുന്നു.

എന്നാൽ ക്രൂരമായ മനുഷ്യാവകാശ ലംഘനത്തിനെതിരെ പൊതുപ്രവർത്തകയും കെഎൻഡബ്ല്യുഇ ജില്ലാ കമ്മിറ്റി അംഗവുമായ ഉഷാകുമാരി വിജയൻ ഡിഎംഒയ്ക്കു പരാതി നൽകി.

ഡിഎംഒ ഓഫിസിൽ നിന്നുള്ള സംഘം കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തി വിവരങ്ങൾ ശേഖരിച്ചു.

സംഭവത്തിൽ പരാതി നൽകാൻ ഇവർ തയാറാകാതിരുന്ന സാഹചര്യത്തിലാണ് പൊതുപ്രവർത്തകയായ ഉഷാകുമാരി വിജയൻ പരാതിയുമായി മുന്നോട്ട് പോയത്.

താൽക്കാലിക ജോലിയായതിനാൽ ശുചീകരണ ജീവനക്കാരും എച്ച്എംസി നഴ്സും നടന്ന കാര്യങ്ങൾ വിശദീകരിക്കാൻ തയാറായില്ല.

എന്നാൽ പരാതി വ്യാജമാണെന്നും ശുചീകരണ തൊഴിലാളികൾക്കു പരാതിയില്ലെന്നും ആശുപത്രി സൂപ്രണ്ട് ഡോ. അനൂപ് പറഞ്ഞു.