play-sharp-fill
അതിര്‍ത്തി ഗ്രാമങ്ങളില്‍ വന്യമൃഗശല്യം നേരിടാന്‍ എയര്‍ഗണ്‍ നല്‍കുന്ന ഏജന്റുമാര്‍; നാടന്‍ തോക്കുകള്‍ അനധികൃതമായി വില്‍ക്കുന്ന സംഘങ്ങളും സജീവം; ബിഹാറില്‍ നിന്ന് മംഗലാപുരം വഴി തോക്ക്, ഇറക്കുമതി ചെയ്ത പിസ്റ്റളുകള്‍ എന്നിവ കിട്ടും; രാഖിലിന്റെ ആയുധത്തില്‍ രവി പുജാരി ബന്ധവും സംശയത്തില്‍

അതിര്‍ത്തി ഗ്രാമങ്ങളില്‍ വന്യമൃഗശല്യം നേരിടാന്‍ എയര്‍ഗണ്‍ നല്‍കുന്ന ഏജന്റുമാര്‍; നാടന്‍ തോക്കുകള്‍ അനധികൃതമായി വില്‍ക്കുന്ന സംഘങ്ങളും സജീവം; ബിഹാറില്‍ നിന്ന് മംഗലാപുരം വഴി തോക്ക്, ഇറക്കുമതി ചെയ്ത പിസ്റ്റളുകള്‍ എന്നിവ കിട്ടും; രാഖിലിന്റെ ആയുധത്തില്‍ രവി പുജാരി ബന്ധവും സംശയത്തില്‍

സ്വന്തം ലേഖകന്‍

കണ്ണൂര്‍: ഡന്റല്‍ വിദ്യാര്‍ത്ഥിനി മാനസയുടെ കൊലപാതകത്തിന് രാഖില്‍ ഉപയോഗിച്ച തോക്കിന്റെ ഉറവിടം തേടി ധര്‍മ്മടം സിഐ യുടെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജിതമാക്കുന്നു. ക്ളോസ് റെയ്ഞ്ചില്‍ അതീവ പ്രഹര ശേഷിയുള്ള 7.62 എം.എം റൈഫിളാണ് കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് വ്യക്തമായിട്ടുണ്ട്.

കണ്ണൂര്‍, കാസര്‍കോട് മേഖലയില്‍ മംഗലാപുരത്തു നിന്ന് തോക്ക് കൈമാറുന്ന സംഘങ്ങള്‍ ബിഹാറില്‍നിന്ന് എത്തിച്ച് നല്‍കാറുണ്ട്. ഇറക്കുമതി ചെയ്ത പിസ്റ്റളുകളും സുലഭം. അധോലോക കുറ്റവാളി രവി പുജാരിയുമായി ബന്ധമുള്ള സംഘമാണു തോക്ക് ഇടപാടുകളില്‍ മുന്‍പന്തിയില്‍. വിശ്വാസമുള്ള ഗുണ്ടാ സംഘങ്ങള്‍ക്കു മാത്രമാണു കാസര്‍കോട് സംഘം പിസ്റ്റള്‍ വില്‍ക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വന്യമൃഗശല്യം നേരിടുന്ന അതിര്‍ത്തി ഗ്രാമങ്ങളിലെ മലയോര കര്‍ഷകര്‍ക്ക് മാരകമല്ലാത്ത എയര്‍ഗണ്‍ രഹസ്യമായി നല്‍കുന്ന ഏജന്റുമാരുണ്ട്. നാടന്‍ തോക്കുകളും ഇവര്‍ അനധികൃതമായി വില്‍ക്കുന്നു. ഡാര്‍ക്ക് വെബിലോ മറ്റ് ഓണ്‍ലൈനിലോ തോക്കുകള്‍ ലഭ്യമല്ലാത്തതിനാല്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ഏജന്റുമാരില്‍ നിന്നാവാം ഇയാള്‍ രഹസ്യമായി തോക്കുസംഘടിപ്പിച്ചിതെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലിസ്.

നാട്ടില്‍ കാര്യമായ രാഷ്ട്രീയ ബന്ധങ്ങളൊന്നും രാഖിലിനില്ല. വല്ലപ്പോഴും മാത്രമേ ഇയാള്‍ മേലൂര്‍ കടവിലെ വീട്ടിലെത്താറുള്ളുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഇന്‍സ്റ്റാഗ്രാമിലുടെ മാനസയുമായി പരിചയപ്പെട്ട രാഖിലുമായി പിന്നീട് മാനസ അകലുകയായിരുന്നു.ഇതോടെ ഇയാള്‍ ശല്യപ്പെടുത്താനാരംഭിക്കുകയായിരുന്നു. മാനസയുടെ അച്ഛന്‍ കണ്ണുര്‍ ഡി.വൈ.എസ്പിക്ക് നല്‍കിയ പരാതി പ്രകാരം രാഖിലിനെയും ബന്ധുക്കളെയും ഡി.വൈ.എസ്പി സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തുകയും ഇനി ശല്യപ്പെടുത്തുകയില്ലെന്ന് എഴുതി വാങ്ങിക്കുകയുമായിരുന്നു.