നൻമയുള്ള മനസ്സുകൾ ഒന്നിച്ചു… പിള്ളേച്ചനും സരോജനിയമ്മയും പുതിയ വീട്ടിലേക്ക് കേറി താമസ്സിച്ചു

സ്വന്തം ലേഖകൻ ആർപ്പൂക്കര :കരിപ്പൂത്തട്ട് കോതാകരി കോളനിയിൽ താമസിക്കുന്ന 75 വയസ്സുള്ള രാമചന്ദ്രൻ നായരുടെയും (പിള്ളേച്ചൻ ) 71 വയസുള്ള ഭാര്യയുടെയുടെയും വീട്, ഈ പ്രളയ മഴയോടുകൂടി ഏതു നിമിഷവും തകർന്നു വീഴാവുന്ന അവസ്ഥയിലായിരുന്നു. കോട്ടയം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഇപ്കായ് പരിശീലന കൗൺസലിങ് സംഘടനയുടെയും, ഇപ്കായ് നാഷണൽ കോർഡിനേറ്ററും ആർപ്പൂക്കര പഞ്ചായത്തു ജീവനക്കാരനുമായ അനീഷ് മോഹന്റെയും ശ്രമഫലമായി, അയർലണ്ടിലെ മലയാളി കൂട്ടായ്മയായ ‘നന്മ ക്ലോൺമലിൻ സാമ്പത്തിക സഹായവുമായി മുന്നോട്ടു വന്നതോടെ വീടിന്റെ പുനർനിർമ്മാണം ആരംഭിച്ചു. പൂർണ്ണ മേൽനോട്ടം വഹിക്കാൻ 16-ാം വാർഡ് മെമ്പർ പ്രവീൺ […]

നഗരമധ്യത്തിൽ നിയന്ത്രണം വിട്ട കാർ റോഡരികിലേയ്ക്ക് പാഞ്ഞ് കയറി: പാഞ്ഞ് കയറിയത് രമണിക ജുവലറിയ്ക്ക് സമീപത്തെ പാർക്കിങ്ങ് ഏരിയയിലേയ്ക്ക്: അഞ്ച് ബൈക്കുകൾ തകർന്നു: റോഡരികിൽ നിന്ന മൂന്നു പേർക്ക് പരിക്ക്

സ്വന്തം ലേഖകൻ കോട്ടയം: നഗരമധ്യത്തിൽ തിരുക്കര മൈതാനത്തിന് സമീപം രമണിക ജുവലറിയക്ക് സമീപത്തെ നടപ്പാതയിലേയ്ക്ക് നിയന്ത്രണം വിട്ട കാർ പാഞ്ഞ് കയറി അഞ്ച് ബൈക്കുകൾ തകർന്നു. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ നഗരമധ്യത്തിലായിരുന്നു അപകടം. നടപ്പാതയിൽ പാർക്ക് ചെയ്തിരുന്ന ബൈക്കുകൾക്കിടയിലേയ്ക്കാണ് കാർ പാഞ്ഞ് കയറിയത്. എറണാകുളത്ത് നിന്നും തിരുവനന്തപുരത്തിന് പോകുകയായിരുന്ന കാറാണ് അപകടത്തിൽ പെട്ടത്. റോഡരികിൽ നിന്ന തിരുവഞ്ചൂർ മണിയാറ്റിങ്കൽ ശശി (56), ഫുട്പാത്ത് കച്ചവടക്കാരൻ അനസ് , മറ്റൊരു വഴിയാത്രക്കാരൻ എന്നിവർക്കാണ് പരിക്കേറ്റത്. തലയ്ക്ക് സാരമായി പരിക്കേറ്റ ശശിയെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. […]

ബാലഭാസ്‌കറിന്റെ മരണത്തിലെ ദുരൂഹത നീങ്ങുന്നില്ല: ഡ്രൈവറുടെ മൊഴിയിലെ വൈരുദ്ധ്യം കുരുക്കിലേയ്ക്ക്; വാഹനം ഓടിച്ചയാളെ കണ്ടെത്തിയില്ലെങ്കിൽ ഇൻഷ്വറൻസിനെയും ബാധിക്കും; മൊഴികൾ ശാസ്ത്രീയ പരിശോധനയ്ക്ക്

സ്വന്തം ലേഖകൻ തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മണരത്തിനിടയാക്കിയ അപകടത്തിൽ മൊഴിയിലെ വൈരുദ്ധ്യക്കുരുക്ക് അഴിയുന്നില്ല. അപകടത്തിനിടയാക്കിയ വാഹനത്തിന്റെ ഡ്രൈവർ അർജുന്റെ മൊഴിയും, ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ മൊഴിയും തമ്മിൽ ചേരാത്തതാണ് വൈരുദ്ധ്യത്തിനിടയാക്കുന്നത്. അപകടം നടന്ന് ഒരു മാസം കഴിഞ്ഞിട്ടും വാഹനം ഓടിച്ചത് ആരാണെന്ന് കണ്ടെത്താനാവാത്തത് പൊലീസിനെ നന്നായി കുഴക്കുന്നു. കഴിഞ്ഞ സെപ്റ്റംബർ 25 നാണ് വയലിനിസ്റ്റ് ബാലഭാസ്‌കറും, ഭാര്യ ലക്ഷ്മിയും, മകൾ തേജസ്വിനിയും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. ദേശീയപാതയിൽ പള്ളിപ്പുറം സി.ആർപിഎഫ് ക്യാമ്പിനു സമീപത്തു വച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ബാലഭാസ്‌കറും, മകൾ തേജസ്വിനിയും മരിക്കുകയും ചെയ്തിരുന്നു. […]

കോട്ടയത്തെ പാടങ്ങൾ ചുവന്നു: ആമ്പലിന്റെ ഇതളുകളിലെ ചുവപ്പ് പാടങ്ങളിലേയ്ക്ക് പടർന്നു; കാണാം ആ കാഴ്ചകൾ

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയത്തിന്റെ പാടശേഖരങ്ങൾക്ക് ആമ്പലിന്റെ ചുവപ്പ് നിറം..! പ്രളയത്തിൽ കൃഷി നശിച്ചെങ്കിലും ഈ പാടശേഖരങ്ങളെല്ലാം ചുവപ്പിന്റെ ആമ്പൽപ്പൂക്കൾ വിരിഞ്ഞു നിൽക്കുകയാണ്. കോട്ടയത്തെ പാടശേഖരങ്ങളിൽ കഴിഞ്ഞ പ്രളയകാലത്ത് വെള്ളം നിറഞ്ഞിരുന്നു. ഇതേ തുടർന്ന് കൃഷി ഇറക്കാൻ വൈകിയ നെൽപാടങ്ങളിൽ പൂത്ത് നിൽക്കുന്നത് ആമ്പൽ പൂക്കളാണ്. കർഷകന്റെ തകർന്ന സ്വപ്‌നങ്ങളാണ് ഇവിടെ ചുവന്ന് പൂത്ത് നിൽക്കുന്നതെന്ന് അറിഞ്ഞിട്ടും പക്ഷേ, സഞ്ചാരികൾക്ക് ഇത് സ്വപ്‌നസുന്ദരമായ കാഴ്ചകളാണ് സമ്മാനിക്കുന്നത്. മീനച്ചിലാറിന്റെ തീരങ്ങളിലുള്ള പാടശേഖരങ്ങളിലാണ് ആമ്പലുകൾ പൂത്തു നിൽക്കുന്നത്. നിരവധി സ്ഥലത്ത് ഇത്തരത്തിൽ ആമ്പൽപൂക്കൾ പൂത്ത് നിൽക്കുന്നുണ്ടെങ്കിലും കാഞ്ഞിരം […]

ചിട്ടി – ജുവലറി തട്ടിപ്പ്: നിക്ഷേപകർ 5100; പരാതി നൽകിയത് 1200 പേർ മാത്രം; ബാക്കിയുള്ളവരെല്ലാം കള്ളപ്പണക്കാരോ..? വിലാസമില്ലാത്ത 1500 നിക്ഷേപകർ

സ്വന്തം ലേഖകൻ കോട്ടയം: ചിട്ടി – ജുവലറി തട്ടിപ്പിൽ കുടുങ്ങി കുന്നത്ത്കളത്തിൽ ജുവലറിയും – ചിട്ടിക്കമ്പനിയും പൂട്ടിയിട്ട് മാസങ്ങളായിട്ടും ഇതുവരെ പരാതിയുമായി എത്താത്തത് 3900 നിക്ഷേപകർ..! കുന്നത്ത്കളത്തിൽ ജുവലറി ഗ്രൂപ്പ് കോടതിയിൽ നൽകിയ റിപ്പോർട്ടിലുള്ള 1500 നിക്ഷേപകർക്ക് വിലാസം പോലുമില്ല. നഗരത്തിലെ വമ്പൻമാരുടെ കോടികളുടെ കള്ളപ്പണമാണ് വിവിധ പേരുകളിൽ കമ്പനിയിൽ നിക്ഷേപിച്ചിരുന്നതെന്നാണ് സൂചന ലഭിക്കുന്നത്. നഗരത്തിലെ രാഷ്ട്രീയ സാമുദായിക രംഗങ്ങളിലെല്ലാം വിശ്വനാഥന് ബന്ധങ്ങളുണ്ടായിരുന്നു. ഈ ബന്ധത്തിലൂടെ ലഭിച്ച കോടികളുടെ കള്ളപ്പണം നിക്ഷേപമായി ഇവിടെ സൂക്ഷിച്ചിരുന്നതായാണ് വിവരം. പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ ജില്ലാ നേതാവും, ജനപ്രതിനിധിയും […]

രോഗം എത്ര ഗുരുതരമാണെങ്കിലും ചികിത്സ ഞങ്ങൾക്ക് തോന്നുമ്പോൾ: ഗുരുതര രോഗം ബാധിച്ചെത്തിയാലും സ്‌കാനിംഗിന് സമയം ഒരു മാസം കഴിഞ്ഞ്: സ്വകാര്യ ലാബുകളെ സഹായിക്കാൻ മെഡിക്കൽ കോളേജ് അധികൃതരുടെ തട്ടിപ്പ്

സ്വന്തം ലേഖകൻ കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ സ്‌കനാനിംഗ് വിഭാഗവും പുറത്തെ സ്വകാര്യ ലാബുകളും തമ്മിലുള്ള അന്തർധാര സജീവമാണെന്ന് വ്യക്തമാക്കി സ്‌കാനിംഗ് വിഭാഗത്തിലെ തട്ടിപ്പ്. ഗുരുതര രോഗം ബാധിച്ചെത്തിയ രോഗികൾക്ക് പോലും സ്‌കാനിംഗിന് സമയം അനുവദിക്കുന്നത് ഒരു മാസത്തിനു ശേഷം. കഴിഞ്ഞ ദിവസം ആശുപത്രിയിലെ മൂന്നാം വാർഡിൽ പ്രവേശിപ്പിച്ചക്കെട്ട രോഗിയ്ക്കാണ് ആശുപത്രി അധികൃതരുടെ ക്രൂരത നേരിടേണ്ടി വന്നത്. ഡോക്ടർമാർ സ്‌കാനിംഗിനായി എഴുതി നൽകിയിട്ടു പോലും സ്‌കാനിംഗ് നടത്താൻ മെഡിക്കൽ കോളേജ് ആശുപത്രിയിലെ നിരവധി രോഗികളാണ് ഇപ്പോഴും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടി വരുന്നത്. ആശുപത്രിയിലെ റേഡിയോളജി […]

കുന്നത്ത്കളത്തിൽ ചിട്ടിതട്ടിപ്പ്: വിശ്വനാഥന്റെ മരണത്തോടെ രക്ഷപെടുക തട്ടിപ്പ് നടത്തിയ യഥാർത്ഥപ്രതികൾ; മക്കൾക്കും മരുമക്കൾക്കുമെതിരെയുള്ള കേസുകൾ നിലനിൽക്കില്ലെന്ന് നിയമവിദഗ്ധർ; കുന്നത്ത്കളത്തിൽ തട്ടിപ്പിനെതിരെ തേർഡ് ഐ ന്യൂസ് ലൈവ് നൽകിയ വാർത്തകളെല്ലാം ഇവിടെ വായിക്കാം

സ്വന്തം ലേഖകൻ കോട്ടയം: കുന്നത്ത്കളത്തിൽ ജുവലറി ചിട്ടി സ്ഥാപന ഉടമ വിശ്വനാഥന്റെ മരണത്തോടെ കേസിൽ നിന്നും സുഖമായി രക്ഷപെടുക വിശ്വനാഥന്റെ മക്കളും മരുമക്കളും. നിലവിൽ കേസിൽ പ്രതിയാണെങ്കിലും വിശ്വനാഥന്റെ രണ്ട് പെൺമക്കളും മരുമക്കളും കേസിൽ നിന്നും രക്ഷപെടുമെന്ന സൂചനകളാണ് നിയമവിദഗ്ധർ നൽകുന്നത്. വിശ്വനാഥന്റെ മരണത്തോടെ കേസിൽ വിശ്വനാഥനെതിരെ ശിക്ഷവിധിക്കാനുള്ള സാധ്യതകളെല്ലാം പൂർണമായും ഇല്ലാതായി. കോട്ടയം ക്രൈബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഡിവൈഎസ്പി എസ്.അശോക് കുമാറാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്. നൂറ് കോടി രൂപയ്ക്ക് മുകളിലുള്ള തട്ടിപ്പു കേസുകൾ ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നാണ് ചട്ടം. 3441 പരാതിക്കാരുള്ള […]

രാജകീയ ജീവിതം: സമ്പന്നതയിലും സുഖലോലുപതയിലും സാഹചര്യങ്ങൾ; പക്ഷേ, എല്ലാം താളതെറ്റിയത് എവിടെയെന്നറിയാതെ മരണം; മാന്യനെന്ന് പേരെടുത്ത കുന്നത്ത്കളത്തിൽ വിശ്വനാഥന് സംഭവിച്ച വൻ വീഴ്ച ഇങ്ങനെ

തേർഡ് ഐ ബ്യൂറോ കോട്ടയം: കുന്നത്ത്കളത്തിൽ ജുവലറി – ചിട്ടിഫണ്ട്..! ഒരു മുഖവുര പോലും ആവശ്യമില്ലാത്ത വിശ്വാസത്തിന്റെ പര്യായമായിരുന്നു കഴിഞ്ഞ ജൂൺ 18 വരെ ആ പേര്. പക്ഷേ, എവിടെയോ എപ്പോഴോ ഒരു പാളം തെറ്റൽ. എല്ലാം തകിടം മറിയ്ക്കാൻ അത് ധാരളമായിരുന്നു. കുന്നത്ത്കളത്തിൽ ഗ്രൂപ്പിന്റെ താളപ്പിഴയുടെ ജീവിതം തുടങ്ങുന്നത് എവിടെ നിന്നാണെന്ന ദുരൂഹത ബാക്കി നിർത്തി ഉടമ വിശ്വനാഥൻ ആറു നില കെട്ടിടത്തിന്റെ മുകളിൽ നിന്നു ചാടി ജീവനൊടുക്കുമ്പോൾ നശോന്മുഖമാകുന്നത് വ്യവസായ രംഗത്ത് കോട്ടയത്തിന്റെ മികച്ച പേരായിരുന്നു. കാരാപ്പുഴ തെക്കുംഗോപുരം കുന്നത്ത്കളത്തിൽ ജിനോഭവനിൽ […]

വിശ്വനാഥനെ ചതിച്ചത് മക്കളോ..? വാശിയ്ക്ക് മക്കൾ വാരിയെടുത്ത കോടികൾ പിതാവിനെ കടക്കാരനാക്കി; കടയും കച്ചവടവും തകർത്തത് ബന്ധുക്കൾ തന്നെയോ..?

തേർഡ് ഐ ബ്യൂറോ കോട്ടയം: നൂറ്റമ്പത് കോടി രൂപയുടെ കുന്നത്ത്കളത്തിൽ ചിട്ടി തട്ടിപ്പിൽ വിശ്വനാഥൻ കുടുങ്ങിയത് മക്കളുടെ ധൂർത്ത് മൂലമെന്ന് ആരോപണം. രണ്ടു പെൺമക്കളും ജുവലറിയിൽ നിന്നും, ചിട്ടിസ്ഥാപനത്തിൽ നിന്നും ആവശ്യത്തിലധികം പണം സ്വന്തം ആവശ്യങ്ങൾക്കായി എടുത്തതോടെയാണ് നൂറുവർഷത്തിന്റെ പാരമ്പര്യമുള്ള കുന്നത്ത്കളത്തിൽ ഗ്രൂപ്പ് തകർന്നതെന്നാണ് ആരോപണം. എന്നാൽ, മക്കളുടെ ധൂർത്തിനൊപ്പം നോട്ട് നിരോധനം കൂടി വന്നതോടെയാണ് വിശ്വനാഥന് അടിതെറ്റിയതെന്നാണ് സൂചന. കോട്ടയത്തെ ആദ്യകാല ജുവലറികളിൽ ഒന്നാണ് കുന്നത്ത്കളത്തിൽ ഗ്രൂപ്പ്. ജുവലറി ചിട്ടി വ്യവസായ രംഗത്ത് നൂറ്റമ്പത് വർഷത്തിലേറെ പാരമ്പര്യമുണ്ട് കോട്ടയം കുമരകത്തെ കുന്നത്ത്കളത്തിൽ കുടുംബത്തിന്. […]

ഗുഡ് ബൈ ഓൾ ..! ആത്മാക്കളുടെ ദിനത്തിൽ വൈദികൻ ആത്മഹത്യ ചെയ്തു

സ്വന്തം ലേഖകൻ കോട്ടയം: ഗുഡ് ബൈ ഓൾ എന്ന് സുഹൃത്തുക്കൾക്ക് സന്ദേശം അയച്ച ശേഷം ആത്മാക്കളുടെ ദിനത്തിൽ വൈദികൻ ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കി. തുരുത്തിയിലെ കത്തോലിക്കാ സഭയുടെ പഠന കേന്ദ്രത്തിൽ ഫാമിലി കൗൺസിലിംഗ് കോഴ്‌സിനെത്തിയ ഛത്തീസ്ഗഡ് അംബികാപൂർ ഇടവകാംഗം മുകേഷ് തിർത്തി (36) യാണ് മരിച്ചത്. വെള്ളിയാഴ്ച അർധരാത്രിയോടെയായിരുന്നു സംഭവം. വെള്ളിയാഴ്ച വിശുദ്ധ ആത്മാക്കളുടെ ദിനമായിരുന്നു. ഈ ദിനത്തിൽ പ്രാർത്ഥനകൾക്ക് ശേഷം രാത്രിയിൽ വിശ്രമത്തിലായിരുന്നു മുകേഷ്. ഇതിനിടെ രാത്രിയിൽ ഗുഡ് ബൈ ഓൾ എന്ന് സുഹൃത്തുക്കൾക്ക് സന്ദേശം അയച്ചിരുന്നു. തുടർന്ന് അത്മാക്കൾക്കൊപ്പം പോകുന്നതായി […]