കോട്ടയത്തെ പാടങ്ങൾ ചുവന്നു: ആമ്പലിന്റെ ഇതളുകളിലെ ചുവപ്പ് പാടങ്ങളിലേയ്ക്ക് പടർന്നു; കാണാം ആ കാഴ്ചകൾ

കോട്ടയത്തെ പാടങ്ങൾ ചുവന്നു: ആമ്പലിന്റെ ഇതളുകളിലെ ചുവപ്പ് പാടങ്ങളിലേയ്ക്ക് പടർന്നു; കാണാം ആ കാഴ്ചകൾ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയത്തിന്റെ പാടശേഖരങ്ങൾക്ക് ആമ്പലിന്റെ ചുവപ്പ് നിറം..! പ്രളയത്തിൽ കൃഷി നശിച്ചെങ്കിലും ഈ പാടശേഖരങ്ങളെല്ലാം ചുവപ്പിന്റെ ആമ്പൽപ്പൂക്കൾ വിരിഞ്ഞു നിൽക്കുകയാണ്. കോട്ടയത്തെ പാടശേഖരങ്ങളിൽ കഴിഞ്ഞ പ്രളയകാലത്ത് വെള്ളം നിറഞ്ഞിരുന്നു.

ഇതേ തുടർന്ന് കൃഷി ഇറക്കാൻ വൈകിയ നെൽപാടങ്ങളിൽ പൂത്ത് നിൽക്കുന്നത് ആമ്പൽ പൂക്കളാണ്. കർഷകന്റെ തകർന്ന സ്വപ്‌നങ്ങളാണ് ഇവിടെ ചുവന്ന് പൂത്ത് നിൽക്കുന്നതെന്ന് അറിഞ്ഞിട്ടും പക്ഷേ, സഞ്ചാരികൾക്ക് ഇത് സ്വപ്‌നസുന്ദരമായ കാഴ്ചകളാണ് സമ്മാനിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group


മീനച്ചിലാറിന്റെ തീരങ്ങളിലുള്ള പാടശേഖരങ്ങളിലാണ് ആമ്പലുകൾ പൂത്തു നിൽക്കുന്നത്. നിരവധി സ്ഥലത്ത് ഇത്തരത്തിൽ ആമ്പൽപൂക്കൾ പൂത്ത് നിൽക്കുന്നുണ്ടെങ്കിലും കാഞ്ഞിരം – മലരിക്കൽ പ്രദേശത്തെ സൂര്യാസ്തമന കേന്ദ്രത്തിലാണ് ഇതിന്റെ ഭംഗി ഏറ്റവും കൂടുതൽ ആസ്വദിക്കാൻ സാധിക്കുന്നത്.
മഹാ പ്രളയത്തിനെ തോൽപ്പിച്ച് അതിജീവനത്തിൽ അതിവേഗം മുന്നേറുമ്പോൾ ,കർഷകൻറ കണ്ണുനീരിൻറ ഉപ്പ് രസം വളമാക്കി തഴച്ച് വളർന്ന് പൂത്ത് നിൽക്കുന്ന ആമ്പൽ പാടങ്ങളും ദുഖത്തിന്റെ അതിർ വരമ്പുകൾ തകർത്താണ് ഈ ആമ്പലുകൾ ആസ്വാദനത്തിന്റെ സുഖം കണ്ണിന് പകരുന്നത്. കോട്ടയം ടൗണിൽ നിന്ന് ഏകദേശം അഞ്ചു കിലോമീറ്റർ സഞ്ചരിച്ചാൽ കാഞ്ഞിരം എന്ന ഗ്രാമത്തിലെത്താം. ഇതിലൂടെയാണ് കോട്ടയം – ആലപ്പുഴ ജലപാത കടന്ന് പോകുന്നത്. അവിടനിന്ന് … ദൂരം താണ്ടിയാൽ മലരിക്കലിലെ സൺസെറ്റ് വ്യൂ പോയിന്റിൽ എത്താം.. പിന്നെ അങ്ങോട് ബൈക്കിന് മാത്രം പോകാൻ കഴിയുന്ന വഴിയാണ്.. കിളിരുർ ദേവി ക്ഷേത്രം വരെ ബൈക്കിൽ പോകാൻ സാധിക്കും.

ചിത്രങ്ങൾക്ക് കടപ്പാട് സഞ്ചാരി ഫെയ്‌സ്ബുക്ക് പേജ്