പുതുവർഷപ്പുലരിയിൽ അയ്യപ്പദർശനത്തിനായി പതിനായിരങ്ങൾ ശബരിമലയിൽ

സ്വന്തം ലേഖകൻ ശബരിമല: പുതുവർഷപ്പുലരിയിൽ അയ്യപ്പന്റെ ദർശനസുകൃതം നുകരാനായി പതിനായിരങ്ങൾ ശബരിമലയിൽ. ഇരുമുടിക്കെട്ടുമായി മലകയറി എത്തിയ ഭക്തരുടെ വൻതിരക്കാണ് സന്നിധാനത്ത്. ശരണവഴികളെ അയ്യപ്പമന്ത്രത്തിൽ അലിയിച്ച് ചെറുതും വലുതുമായ ആയിരക്കണക്കിനു തീർഥാടക സംഘങ്ങളാണ് രാത്രിയെന്നോ പകലെന്നോ ഉള്ള വ്യത്യാസമില്ലാതെ മലചവിട്ടി എത്തിയത്. എല്ലാവരുടെയും ലക്ഷ്യം ഒന്നാണ്. ഒരു വർഷത്തേക്കുള്ള ഐശ്വര്യ സമ്പൂർണവും സമൃദ്ധവുമായ ഫലത്തിനായി പുതുവർഷ പ്രഭാതത്തിൽ ശബരീശനെ കണികണ്ട് തൊഴണം. ഉച്ചപൂജ കഴിഞ്ഞ് നട അടച്ചപ്പോഴും പതിനെട്ടാംപടി കയറാനുള്ള നിര വലിയ നടപ്പന്തലിൽ കാണാമായിരുന്നു. തിരക്കു കൂടിയതോടെ മരക്കൂട്ടത്തു പരിശോധന നടത്തിയാണ് കടത്തിവിട്ടത്.

അച്ഛൻ കൈവിരലുകൾ വിടുവിച്ച് കടന്നുപോയ വർഷം, ആ ശൂന്യതയുടെ ആഴമറിയുന്നു; മഞ്ജു വാര്യർ

സ്വന്തം ലേഖകൻ തൃശ്ശൂർ: ഒരുപാട് പ്രതീക്ഷകളുമായി മറ്റൊരു പുതുവർഷത്തെ നല്ലതും ചീത്തയുമായ ഓർമ്മകളെ പൊടിതട്ടിയെടുത്ത് ഹൃദ്യമായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് നടി മഞ്ജു വാര്യർ. അച്ഛൻ കൈവിരലുകൾ വിടുവിച്ച് കടന്നുപോയ വർഷമായിരുന്നു 2018 എന്ന് ഓർമ്മിക്കുന്ന മഞ്ജു ആ നഷ്ടം അവശേഷിച്ച് പോയ ശൂന്യത ഴത്തിലറിയുകയാണെന്ന് പറയുന്നു. അതുപോലെ 2018 നൽകിയ സന്തോഷങ്ങളെയും മഞ്ജു ഓർത്തെടുക്കുന്നു. മലയാളത്തിന്റെ പ്രിയ കഥാകാരി മാധവിക്കുട്ടിയെ വെള്ളിത്തിരയിലെത്തിക്കാൻ കഴിഞ്ഞതും മോഹൻലാൽ എന്ന വിസ്മയത്തോടൊപ്പം ഒരുപിടി നല്ല ചിത്രങ്ങൾ ചെയ്യാൻ കഴിഞ്ഞതും സന്തോഷത്തോടെ ഓർത്തെടുക്കുന്നു മഞ്ജുവിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്: ഇവിടെയുണ്ടായിരുന്നു എന്ന് […]

വനിതാ മതിൽ ഇന്ന് നാല് മണിക്ക്; ശൈലജ ആദ്യ കണ്ണി, ബൃന്ദ കാരാട്ട് അവസാന കണ്ണിയും

സ്വന്തം ലേഖകൻ തിരുവനന്തപുരം: നവോത്ഥാന സന്ദേശം ഉയർത്തുന്ന വനിതാ മതിൽ ഇന്ന് വൈകിട്ട് നാല് മണിക്ക്. കാസർകോട് മുതൽ തിരുവനന്തപുരം വരെ 620 കിലോമീറ്റർ ദൂരത്തിൽ സംഘടിപ്പിക്കുന്ന വനിതാമതിൽ സ്ത്രീശാക്തീകരണത്തിന്റെ വൻ മതിലായി മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആരോഗ്യ മന്ത്രി കെ കെ ശൈലജ കാസർകോട് മതിലിന്റെ ആദ്യ കണ്ണിയാകും. സി പി എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് തിരുവനന്തപുരത്ത് അവസാന കണ്ണിയാകും. 620 കിലോമീറ്റർ ദൂരത്തിൽ 30 ലക്ഷത്തോളം സ്ത്രീകൾ അണിനിരക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. ദേശീയ പാതയുടെ […]

പാചക വാതകത്തിന് വില കുറഞ്ഞു; സബ്സിഡിയുള്ള സിലിണ്ടറിന് കുറച്ചത് 5.91 രൂപ

സ്വന്തം ലേഖകൻ ന്യൂഡൽഹി: രാജ്യത്ത് പാചക വാതകത്തിന് വില വീണ്ടും കുറച്ചു. സബ്സിഡിയുള്ള സിലിണ്ടറിന് 5.91 രൂപയും സബ്സിഡിയില്ലാത്ത സിലിണ്ടറിന് 120.50 രൂപയുമാണ് കുറഞ്ഞത്. പുതിയ നിരക്ക് പ്രകാരം സബ്സിഡിയുള്ള സിലിണ്ടറിന് 494.99 രൂപയും സബ്സിഡിയില്ലാത്ത സിലിണ്ടറിന് 689 രൂപയുമാണ് ഡൽഹിയിലെ വില. ഒരു മാസത്തിനിടെ ഇത് രണ്ടാംതവണയാണ് രാജ്യത്ത് പാചകവാതക സിലിണ്ടറിന് വില കുറയ്ക്കുന്നത്. നേരത്തെ ഡിസംബർ ഒന്നിന് സബ്സിഡിയുള്ള സിലിണ്ടറിന് 6.52 രൂപയും സബ്സിഡിയില്ലാത്ത സിലിണ്ടറിന് 133 രൂപയും വില കുറച്ചിരുന്നു. അന്താരാഷ്ട്ര വിപണിയിൽ പാചകവാതകത്തിന്റെ വില കുറഞ്ഞതും ഡോളറുമായുള്ള രൂപയുടെ […]

വനിതാമതിലിൽ നിന്നും മാറി നിൽക്കുന്നവരെ ചരിത്രം കാർക്കിച്ചു തുപ്പും ; എൻഎസ്എസ് നേതാക്കന്മാർ കയ്യും കാലും വെച്ച പൊങ്ങച്ചക്കാർ: രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ

സ്വന്തം ലേഖകൻ കൊച്ചി: വനിതാമതിലിൽ പങ്കെടുക്കാതെ മാറി നിൽക്കുന്നവരെ ചരിത്രം കാർക്കിച്ചു തുപ്പുമെന്ന് എൻഎസ്എസിനെ വിമർശിച്ച് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എൻഎസ്എസ്സുകാർ അഹങ്കാരത്തിന് കൈയ്യും കാലും വച്ച് നടക്കുന്ന പൊങ്ങച്ചക്കാരാണ്. കേരളത്തിലെ പോപ് ആണെന്നു ധരിച്ചു വെച്ചിരിക്കുന്ന അവർ കാലംമാറിയത് തിരിച്ചറിഞ്ഞിട്ടില്ല. നവോത്ഥാനത്തിന് വേണ്ടി ആദ്യകാലങ്ങളിൽ പ്രവർത്തിച്ച മഹത് വ്യക്തികൾ പ്രതിനിധാനം ചെയ്ത പ്രസ്ഥാനങ്ങളെ വനിതാ മതിലിൽ ഒപ്പം കൂട്ടിയതിനെ വിമർശിക്കാതെ മനസ്സിലാക്കി ഒപ്പം നില്ക്കുകയാണ് വേണ്ടതെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ശബരിമല സ്ത്രീപ്രവേശനമാണ് വനിതാ മതിലിന്റെ ലക്ഷ്യമെന്ന ആരോപണവും വനിതാമതിലിനെതിരെ […]

ജസ്‌നയെ തട്ടിക്കൊണ്ടു പോയി തടവിൽ പാർപ്പിച്ചിരിക്കുന്നു: പിന്നിൽ ഓട്ടോ ടാക്‌സി ഡ്രൈവർമാരോ: വഴിതെറ്റിയെത്തിയ ജസ്‌നയെ കുടുക്കിയവരാര്

തേർഡ് ഐ ബ്യൂറോ കോട്ടയം: വഴിതെറ്റിയെത്തിയ ജെസ്‌നയെ വീട്ടിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് ആരെങ്കിലും തട്ടിക്കൊണ്ടു പോയി തടവിൽ പാർപ്പിച്ചിരിക്കാമെന്ന നിഗമനത്തിൽ ക്രൈംബ്രാഞ്ച്. പത്തുമാസമായിട്ടും ജസ്‌നയെ കണ്ടെത്താൻ സാധിക്കാത്ത സാഹചര്യത്തിലാണ് പത്തനംതിട്ട ക്രൈംബ്രാഞ്ച് സംഘം ഇത്തരം ഒരു നിഗമനത്തിൽ എത്തിച്ചേർന്നിരിക്കുന്നത്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളജിൽ രണ്ടാംവർഷ ബി.കോം വിദ്യാർഥിനിയായിരുന്ന മുക്കൂട്ടുതറ കുന്നത്ത് വീട്ടിൽ ജയിംസ് ജോസഫിന്റെ മകൾ ജെസ്‌ന മരിയ ജയിംസിനെ (20) 2018 മാർച്ച് 22ന് രാവിലെ 9.30 ന് എരുമേലിയിൽ വച്ചാണ് കാണാതാകുന്നത്. വീട്ടിൽ നിന്നും മുക്കൂട്ടുതറയിലെ ബന്ധുവിന്റെ വീട്ടിലേയ്ക്കു പോകുന്നു […]

പനച്ചിക്കാട് പള്ളി ആക്രമണം: കോൺഗ്രസിന്റെ വാദങ്ങളെല്ലാം പൊളിയുന്നു; പ്രതിചേർക്കപ്പെട്ട ഡിവൈഎഫ്ഐ പ്രവർത്തകർക്ക് കോടതി ജാമ്യം അനുവദിച്ചു: വകുപ്പുകൾ നിലനിൽക്കുന്നതല്ലെന്ന് കോടതി

സ്വന്തം ലേഖകൻ കോട്ടയം: പനച്ചിക്കാട് പള്ളി ആക്രമണക്കേസിൽ കോൺഗ്രസിന്റെ വാദങ്ങളെല്ലാം പൊളിയുന്നു. കേസിൽ പ്രതിചേർക്കപ്പെട്ട ഡിവൈഎഫ്ഐ പ്രവർത്തകർക്ക് കോടതി ജാമ്യം അനുവദിച്ചതോടെയാണ് തങ്ങളുടെ വാദം തെളിഞ്ഞതായി ഡിവൈഎഫ്ഐ പ്രവർത്തകർ അവകാശപ്പെടുന്നത്. കേസിൽ അറസ്റ്റിലായ ഏഴ് ഡിവൈഎഫ്ഐ പ്രവർത്തകർക്ക് ആദ്യം തന്നെ കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായ സുധീഷ്‌കുമാർ, അലൻ ജോസഫ്, ശ്രീജിത്ത്, നിതീഷ്, അജിത്കുമാർ, അഖിൽ എന്നീ പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചത്. ഇവർക്കെതിരെ ചുമത്തിയ ഭവനഭേദനം, പള്ളിക്കുള്ളിൽ അതിക്രമിച്ചു കയറി തുടങ്ങിയ വകുപ്പുകൾ നിലനിൽക്കുന്നതല്ലെന്ന് കോടതി വിലയിരുത്തി. […]

വനിതാ മതിൽ : ഭൂരിപക്ഷം വനിതാ ജീവനക്കാരും വിട്ടു നിൽക്കും: എൻ.ജി.ഒ അസോസിയേഷൻ

സ്വന്തം ലേഖകൻ കോട്ടയം: ജനങ്ങളിൽ വിഭാഗീയത സൃഷ്ടിക്കുന്ന വനിതാ മതിലിൽ ജില്ലയിലെ ഭൂരിപക്ഷം വനിതാ ജീവനക്കാരും പങ്കെടുക്കില്ലെന്ന് എൻ.ജി.ഒ. അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് രഞ്ജു കെ മാത്യു സെക്രട്ടറി ബോബിൻ വി.പി എന്നിവർ പറഞ്ഞു . നവോത്ഥാന മൂല്യം സംരക്ഷിക്കാനോ, സ്ത്രീസമത്വം ഉയർത്തിപ്പിടിക്കുവാനോ വേണ്ടിയുള്ളതല്ല വനിതാ മതിൽ. മറിച്ച് വിശ്വാസികളെയും, അവിശ്വാസികളേയും തമ്മിൽ വേർതിരിക്കുന്നതിനുള്ള മതിലാണ്. ജനാധിപത്യത്തിൽ ഏത് വിശ്വാസങ്ങളേയും, അതനുസരിച്ചുള്ള ആചാരങ്ങളേയും മുറുകെപ്പിടിക്കാനുള്ള അവകാശം നിലനിൽക്കെ സാഹോദര്യവും, ഐക്യവും സഹിഷ്ണുതയും ഇല്ലാതാക്കുന്ന നിലപാടാണ് ഭരണകൂടം സ്വീകരിക്കുന്നത്. ഇതിനെതിരെ സർക്കാർ ജീവനക്കാർ ജാഗരൂകരാവണമെന്നും അവർ […]

രാഷ്ട്രീയ അക്രമത്തിന്റെ ജീവിക്കുന്ന രക്തസാക്ഷി സൈമൺ ബ്രിട്ടോ അന്തരിച്ചു; വിടവാങ്ങിയത് മൂന്നര പതിറ്റാണ്ട് നീണ്ട വീൽചെയർ ജീവിതം: കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ജീവിക്കുന്ന രക്തസാക്ഷി

സ്വന്തം ലേഖകൻ തൃശൂർ: കലാലയ രാഷ്ട്രീയ അക്രമത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയായ സൈമൺ ബ്രിട്ടോ (64) അന്തരിച്ചു. 35 വർഷം വീൽച്ചെയറിൽ നടന്ന് രാഷ്ട്രീയ പ്രവർത്തനം നടത്തിയ സൈമൺ ബ്രിട്ടോയുടെ പോരാട്ട ജീവിതത്തിനാണ് തിരശീല വീഴുന്നത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ അരമണിക്കൂർ മുൻപാണ് സൈമൺ ബ്രിട്ടോ അന്തരിച്ചത്്. പുസ്തക പ്രകാശനത്തിന്റെ ഭാഗമായി തൃശൂരിൽ എത്തിയപ്പോൾ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ദിവസങ്ങളായി സൈമൺ ബ്രിട്ടോ തൃശൂരിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതിനിടെയാണ് അന്ത്യം സംഭവിച്ചത്. ഭാര്യ സീന ഭാസ്‌കർ. മഹാരാജാസ് കോളജിലെ എസ്എഫ്‌ഐ നേതാവും, വിദ്യാർത്ഥിയുമായിരിക്കെ 1983 […]

മകനെ പഠിപ്പിക്കുന്നത് നടൻ വിശാൽ ; ഇപ്പോൾ കഴിയുന്നത് വാടകവീട്ടിൽ, കിടന്നുറങ്ങുന്നത് നിലത്ത് പായയിൽ ; മൂന്ന് പ്രണയപരാജയങ്ങൾ ജീവിതം ഇങ്ങിനെയാക്കിയെന്ന് നടി ചാർമിള; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ചാർമിള

സ്വന്തം ലേഖകൻ മോഹൻലാലിന്റെ നായികയായി ധനത്തിലൂടെ അരങ്ങേറുകയും മലയാളത്തിലെ മുൻനിര നായികമാരുടെ പട്ടികയിൽ ഇടം പിടിക്കുകയും ചെയ്ത നടി ചാർമ്മിളയുടെ ജീവിതം കടുത്ത പ്രതിസന്ധിയിൽ. തമിഴ്നാട്ടിലെ ഓല മേഞ്ഞ ചെറിയ പുരകളും ഓടിട്ട വീടുകളുമുള്ള ഒരു കൊച്ചു തെരുവിൽ രണ്ടു മുറികളുള്ള ഒരു കുഞ്ഞു വീട്ടിൽ അമ്മയോടും മകനോടുമൊപ്പം ജീവിതം കഴിച്ചു കൂട്ടുകയാണ് ഇപ്പോൾ ഈ നടി. ചെറിയ വീട്ടിൽ ഹാളിൽ നിലത്ത് പായ വിരിച്ചാണ് താൻ കിടക്കുന്നതെന്നും ചാർമിള വെളിപ്പെടുത്തുന്നു. വനിതാപ്രസിദ്ധീകരണത്തിന് നൽകിയ അഭിമുഖത്തിലാണ് ചാർമ്മിള വെളിപ്പെടുത്തിയത്. ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിലായി ഉണ്ടായ […]