പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിയാഴ്ച സംസ്ഥാനത്ത്: കോഴിക്കോട്ട് പ്രതീക്ഷിക്കുന്നത് വൻ പ്രഖ്യാപനങ്ങൾ

സ്വന്തം ലേഖകൻ കോഴിക്കോട്: തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിയാഴ്ച കോഴിക്കോട്ട്് എത്തും. എൻ.ഡി.എ.യുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന വിജയ് സങ്കൽപ്പ റാലിയിൽ പങ്കെടുക്കാനാണ് അദ്ദേഹം എത്തുന്നത്. പ്രത്യേക വിമാനത്തിൽ 6.10-ന് കോഴിക്കോട് വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി റോഡുമാർഗം 6.30-ന് കടപ്പുറത്തെ വേദിയിലെത്തും. കാസർകോട്, കണ്ണൂർ, വയനാട്, വടകര, കോഴിക്കോട്, മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിലെ എൻ.ഡി.എ. സ്ഥാനാർഥികളും ദേശീയ, സംസ്ഥാന നേതാക്കളും വേദിയിലുണ്ടാകും. 7.10-ന് റോഡുമാർഗം പ്രധാനമന്ത്രി വിമാനത്താവളത്തിലേക്കു തിരിക്കും. 7.30-ന് പ്രത്യേക വിമാനത്തിൽ മടങ്ങും. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായി […]

കെ.എം മാണിയ്ക്ക് നാട് വിട നൽകി: കെ.എം മാണി മനുഷ്യസ്‌നേഹിയായ പൊതുപ്രവർത്തകൻ: ഉമ്മൻചാണ്ടി എംഎൽഎ

സ്വന്തം ലേഖകൻ പാലാ: നാടിന്റെ നായകനായ, അരനൂറ്റാണ്ട് കാലം കേരളത്തെ നയിച്ച കെ.എം മാണിയ്ക്ക് നാട് വിട നൽകി. പതിനായിരങ്ങൾ കണ്ണീരോടെ കെ.എം മാണിയ്ക്ക് പാലാ വിട നൽകി. പാലാ കത്തീഡ്രൽ ദേവാലയത്തിലെ കുടുംബ കല്ലറയിൽ കെ.എം മാണി അന്ത്യ വിശ്രമം കൊണ്ടു. വൈകിട്ട് ആറരയോടെ കേരളത്തിന്റെ ചരിത്രത്തിന്റെ ഭാഗമായി കെ.എം മാണി മാറി. മലങ്കര കത്തോലിക്കാ സഭ അധിപൻ കർദ്ദിനാൾ മാർ ക്ലിമ്മീസ് മെത്രാപ്പോലീത്ത മുഖ്യ കാർമ്മികനായിരുന്നു. ലത്തീൻ സഭാ ആർച്ച് ബിഷപ്പ് മാർ സൂസപാക്യം, പാലാ ബിഷപ്പ് മാർ ജോസഫ്, മാർ […]

തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയിൽ കടന്നു പിടിച്ചവന്റെ കരണത്തടിച്ചു ഖുശ്ബു

സ്വന്തംലേഖകൻ കോട്ടയം : ബംഗളൂരുവിലെ ഇന്ദിരനഗറിലെ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യസ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രചരണം നടത്തുന്നതിനിടെ കയറിപ്പിടിച്ചയാളുടെ കരണത്തടിച്ച് കോണ്‍ഗ്രസ് നേതാവും, നടിയുമായ ഖുശ്ബു. ബംഗളൂരുവിലെ ഇന്ദിരനഗറിലെ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യസ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രചരണം നടത്തുന്നതിനിടെയാണ് സംഭവം നടന്നത്. പ്രചരണ സ്ഥലത്ത് നിന്ന് കാറില്‍ കയറി മടങ്ങാനൊരുങ്ങുന്ന ഖുശ്ബുവിനെ ഒരാള്‍ പിന്നില്‍ നിന്ന് കയറിപ്പിടിക്കുന്നതും ഖുശ്ബു തിരിഞ്ഞുവന്ന് അയാളെ അടിക്കുന്നതും സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ശാന്തിനഗര്‍ എം.എല്‍.എ എന്‍.എ ഹാരിസ്, ബംഗളുരു സെന്‍ട്രലിലെ സ്ഥാനാര്‍ത്ഥി റിസ്വാന്‍ അര്‍ഷദ് എന്നിവര്‍ക്കൊപ്പം നടന്നുവരികെയാണ് ഖുശ്ബുവിനെതിരെ ആക്രമണമുണ്ടായത്. പിന്നിലൂടെ വന്നയാള്‍ രണ്ട് തവണ […]

ജോലിപോകാതിരിക്കാൻ സ്ത്രീകൾ കൂട്ടത്തോടെ ഗർഭപാത്രം നീക്കം ചെയ്യുന്നു,ഞെട്ടിക്കുന്ന റിപ്പോർട്ട്

സ്വന്തംലേഖകൻ കോട്ടയം :  മഹാരാഷ്ട്രയില്‍ തൊഴില്‍ നഷ്ടമാകാതിരിക്കാന്‍ സ്ത്രീകള്‍ കൂട്ടത്തോടെ ഗര്‍ഭപാത്രം നീക്കംചെയ്യന്നതായി റിപ്പോര്‍ട്ട്. ആര്‍ത്തവം കാരണം തൊഴില്‍ മുടങ്ങുന്നത് തടയാന്‍വേണ്ടിയാണ് ഗര്‍ഭപാത്രം നീക്കം ചെയ്യുന്നത്. മറാത്ത്വാഡ മേഖലയിലെ ബീഡില്‍നിന്ന് കരിമ്പുവെട്ടുന്ന ജോലിക്കു പോകുന്ന സ്ത്രീകളാണ് ശസ്ത്രക്രിയക്കു വിധേയരാകുന്നത്. ഒരു ദേശീയ ദിനപത്രമാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. റിപ്പോര്‍ട്ട് പുറത്തുവന്നതോടെ സംഭവം അന്വേഷിക്കാന്‍ ദേശീയ വനിതാ കമ്മിഷന്‍ ഇതേക്കുറിച്ച് മഹാരാഷ്ട്ര സര്‍ക്കാരിനോട് വിശദീകരണം തേടി. തുടര്‍ന്ന് വിഷയത്തില്‍ നേരിട്ടന്വേഷണം നടത്താന്‍ ചീഫ് സെക്രട്ടറി യു.പി.എസ്. മദനിനോട് കമ്മീഷന്‍ നിര്‍ദേശിച്ചു. ബീഡിലെ വന്‍ജാര്‍വാഡി പോലുള്ള ഗ്രാമങ്ങളിലെ […]

21 വീട്ടമ്മമാരുടെ നഗ്നചിത്രം വാട്‌സ്അപ്പിൽ: പരാതി ഫയലിൽ സ്വീകരിക്കാതെ പൊലീസ്

സ്വന്തം ലേഖകൻ ആലപ്പുഴ: നഗരത്തിലും പരിസരത്തുമുള്ള 21 സ്ത്രീകളുടെ നഗ്നചിത്രങ്ങൾ വാട്‌സ്അപ്പിൽ പ്രചരിക്കുന്നു. സ്ത്രീകളുടെയും യുവതികളുടേതും അടക്കമുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി പ്രചരിക്കുന്നത്. തുറവൂർ കളരിക്കൽ മേഖലയിലെ 21 വീട്ടമ്മമാരാണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്. സ്ത്രീകളുടെ ചിത്രങ്ങളുടെ തലവെട്ടിയെടുത്ത് നഗ്‌നചിത്രങ്ങളുമായി മോർഫ് ചെയ്താണ് ഗ്രൂപ്പിൽ പ്രചരിപ്പിച്ചത്. വാട്സ് ആപ്പ് ഗ്രൂപ്പിലെ അംഗങ്ങൾ തമ്മിൽ തർക്കമുണ്ടായതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. അഞ്ചു പേരടങ്ങുന്ന യുവാക്കളുടെ സംഘമാണ് ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതെന്നാണ് പരാതി. കുത്തിയതോട് പൊലീസിൽ പരാതിയുമായി ചെന്നപ്പോൾ തങ്ങളെ മടക്കി അയക്കുകയായിരുന്നുവെന്ന് […]

ശബരിമലയിൽ ബിജെപിയ്ക്കും പ്രകാശ് ബാബുവിനും ഹൈക്കോടതിയുടെ രൂക്ഷ വിമർശനം: പ്രകാശ് ബാബുവിന് കർശന ഉപാധികളോടെ ജാമ്യം

സ്വന്തം ലേഖകൻ കൊച്ചി: ശബരില വിശ്വാസ സംരക്ഷണ സമരത്തെ വോട്ടാക്കി മാറ്റാനിറങ്ങിയ ബിജെപിയ്ക്കും കോഴിക്കോട്ടെ എൻഡിഎ സ്ഥാനാർത്ഥി പ്രകാശ് ബാബുവിനും ഹൈക്കോടതിയുടെ അതിരൂക്ഷമായ വിമർശനം. ശബരിലയിൽ സ്ത്രീ പ്രവേശനം നടപ്പാക്കില്ലെന്ന പേരിൽ രാഷ്ട്രീയ നേട്ടത്തിനായി ഭരണഘടനാ വിരുദ്ധ പ്രവർത്തനം നടത്തുന്നത് ഒരു ഉത്തരവാദിത്വപ്പെട്ട രാഷ്ട്രീയ പാർട്ടി തന്നെ നടത്തുന്നത് അംഗീകരിക്കാൻ സാധിക്കില്ല. രാഷ്ട്രീയ നേട്ടത്തിനു വേണ്ടി ഭരണഘടനയ്ക്കും സുപ്രീം കോടതി വിധിയ്ക്കമെതിരെ പ്രതിരകരിക്കുന്നത് അംഗീകരിക്കാൻ സാധിക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ശബരിമല ദർശനത്തിനെത്തിയ സ്ത്രീയെ അക്രമിച്ച കേസിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന കോഴിക്കോട് ലോക്സഭാ മണ്ഡലത്തിലെ എൻ.ഡി.എ […]

ലോകസഭ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം: കനത്ത പോളിംഗ്; പലയിടത്തും പരക്കെ അക്രമം

സ്വന്തം ലേഖകൻ ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിൽ പലയിടത്തും പരക്കെ അക്രമം. ആദ്യ ഘട്ടത്തിൽ രാവിലെ 9 മണി വരെ 11 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിട്ടുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 18 സംസ്ഥാനങ്ങളിലായി 91 സീറ്റുകളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. തെക്കേ ഇന്ത്യയിലെ 42 മണ്ഡലങ്ങളും ഉത്തർപ്രദേശിലും ബീഹാറിലുമായി പന്ത്രണ്ട് മണ്ഡലങ്ങളിലും തെലങ്കാനയിലും ആന്ധ്രാപ്രദേശിലുമായി 42 സീറ്റും, പശ്ചിമ ഉത്തർപ്രദേശിലെ എട്ട് മണ്ഡലങ്ങളിലും വോട്ടെടുപ്പ് ആരംഭിച്ചു. പലയിടത്തും അക്രമ സംഭവങ്ങൾ അരങ്ങേറി. വെസ്റ്റ് ഗോദാവരിയിൽ വൈഎസ്്ആർ കോൺഗ്രസ് നേതാവിന് കുത്തേറ്റു. ആന്ധ്രാപ്രദേശിലെ […]

മമ്മൂട്ടി, തോമസ് ഐസക്ക്: പാലായിൽ കെ.എം മാണിയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ച് പതിനായിരങ്ങൾ

സ്വന്തം ലേഖകൻ കോട്ടയം: കേരള രാഷ്ട്രീയത്തിലെ അതികായനായ കെ.എം മാണിയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ ഒഴുകിയെത്തിയത് പതിനായിരങ്ങൾ. മമ്മൂട്ടിയും, രഞ്ജ പണിക്കരും , ധനകാര്യമന്ത്രി തോമസ് ഐസക്കും, കേരള കോൺഗ്രസ് നേതാവ് ആർ.ബാലകൃഷ്ണപിള്ളയും അടക്കമുള്ള വിഐപികളും സാധാരണക്കാരും അടക്കം പതിനായിരങ്ങളാണ് പാലായിലെ കെ.എം മാണിയുടെ വസതിയിലേയ്ക്ക് ഒഴുകിയെത്തിയത്. മുൻ നിശ്ചയിച്ചതിലും പന്ത്രണ്ട് മണിക്കൂറെങ്കിലും വൈകി വ്യാഴാഴ്ച പുലർച്ചെ മാത്രമാണ് കെ.എം മാണിയുടെ ഭൗതിക ദേഹം കോട്ടയത്തെ പൊതുദർശനം അവസാനിപ്പിച്ച് പാലായിലെ വീട്ടിലേയ്ക്ക് എത്തിച്ചത്. വെള്ളിയാഴ്ച പുലർച്ചെ വരെ പാലാക്കാർ കെ.എം മാണിയുടെ വസതിയിൽ കാത്തു നിൽക്കുന്നുണ്ടായിരുന്നു. […]

നമോടിവി, നമോ സിനിമ, റാഫേൽ: ഒടുവിൽ പ്രസംഗവും പ്രധാനമന്ത്രിയെ തിരിഞ്ഞുകൊത്തുന്നു

സ്വന്തം ലേഖകൻ ന്യഡൽഹി: നമോ ടിവിയും, നമോ സിനിമയും നിരോധിച്ചതിനു പിന്നാലെ റാഫേലിൽ അടിതെറ്റി നിൽക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയ്്ക്കു തിരിച്ചടിയായി പ്രസംഗവും. സൈനികരെ മുൻ നിർത്തി വോട്ട് ചോദിച്ചതോടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് തിരഞ്ഞെടുപ്പു കമ്മിഷന്റെ വിലക്ക് ലഭിച്ചത്. ലാത്തൂരിലെ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗം ചട്ടലംഘനമാണെന്ന് തെരഞ്ഞെടുപ്പ് ഓഫീസർ കണ്ടെത്തിയത്. ഇതോടെ തിരഞ്ഞെടുപ്പിൽ സൈനികരെ വച്ച് വോട്ട് തേടാമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിശ്വാസത്തിനാണ് തിരിച്ചടിയേറ്റത്. പുൽവാമയിൽ കൊല്ലപ്പെട്ട സൈനികരുടെ പേരിലും ബാലാകോട്ടിൽ വ്യോമാക്രമണം നടത്തിയ സൈനികരുടെ പേരിലും വോട്ടഭ്യർഥിച്ച സംഭവമാണ് പെരുമാറ്റച്ചട്ടത്തിന്റെ […]

സെൽഫ് ഗോളിൽ ബാഴ്‌സ: റോണോ ഗോളിൽ സമനില പിടിച്ച് യുവന്റസ്; ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിന് തുടക്കം

സ്വന്തം ലേഖകൻ മാഡ്രിഡ്: ചാമ്പൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ആദ്യ പാദത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ കീഴടക്കി ബാഴ്സലോണ. പന്ത്രണ്ടാം മിനിറ്റിൽ ലൂക്ക്‌ഷോ അടിച്ച സെൽഫ് ഗോളാണ് ബാഴ്സയ്ക്ക് നേട്ടമായത്. ലയണൽ മെസിയുടെ ക്രോസിൽ നിന്നുള്ള സുവാരസിന്റെ ഹെഡർ യുണൈറ്റഡ് താരം ലൂക്ക്ഷാ ഗോളിലേക്ക് തിരിച്ചുവിടുകയായിരുന്നു. ആദ്യം ആ ഗോളിൽ ഓഫ് സൈഡ് വിളിച്ച റഫറി, പിന്നീട് വാർ പരിശോധനയ്ക്ക് ശേഷം ഗോൾ അനുവദിക്കുകയായിരുന്നു. സെൽഫ് ഗോളിൽ മത്സരത്തിൽ പിന്നിലായതോടെ യുണൈറ്റഡ് കൂടുതൽ കരുത്തോടെ കളിക്കാൻ തുടങ്ങി. പിന്നീട് പൊരുതൽ തുടർന്നെങ്കിലും ബാഴ്സ ഗോൾകീപ്പറെ കാര്യമായി […]