സ്വകാര്യ ലാബിന്റെ പിഴവിനെ തുടർന്ന് കീമോതെറാപ്പിക്ക് വിധേയയായ രജനിക്ക് കാൻസറില്ലെന്ന് സ്ഥിരീകരിച്ചു

സ്വന്തംലേഖിക   കോട്ടയം : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയുടെയും ഡയനോവ സ്വകാര്യ ലാബിന്റെയും പിഴവിനെ തുടർന്ന് കീമോ തെറാപ്പിക്ക് വിധേയയായ പന്തളം കുടശനാട് സ്വദേശി രജനിയ്ക്ക് (38)കാൻസറില്ലെന്ന് സ്ഥിരീകരിച്ചു. മാറിടത്തിൽ നിന്ന് നീക്കിയ മുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ പതോളജി ലാബിൽ വിശദ പരിശോധനയ്ക്ക് നൽകിയതിന്റെ ഫലമാണ് പുറത്തുവന്നത്.ഫെബ്രുവരി 28 നാണ് രജനി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയത്. പരിശോധനയ്ക്കായി ശേഖരിച്ച സാമ്പിളുകളിൽ ഒന്ന് മെഡിക്കൽ കോളേജിന് സമീപത്തെ ഡയനോവ ലാബിലും മറ്റൊന്ന് മെഡിക്കൽ കോളേജിലെ പതോളജി ലാബിലും നൽകിയിരുന്നു. പതോളജി […]

പാമ്പാടി ആർ.ഐ.ടി പച്ചത്തുരുത്തിലേക്ക്

സ്വന്തംലേഖകൻ കോട്ടയം : ഹരിതകേരള മിഷന്റെ കൈപിടിച്ചു പച്ചത്തുരുത്തിലേക്കു നടന്ന് അടുക്കുകയാണ് പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ആർ.ഐ.ടി) ക്യാമ്പസ്. ഫലവൃക്ഷത്തോട്ടം, മുളവേലി, കാവ് പരിപാലനം,പ്രകൃതിയിൽ നിന്ന് അപ്രത്യക്ഷമാകുന്ന അപൂർവ്വ വൃക്ഷങ്ങളുടെ തോട്ടം, വിവിധ തരം മാലിന്യ സംസ്കരണ പദ്ധതികൾ ,മണ്ണ് ജലസംരക്ഷണത്തിനായി കൽകെട്ടുകൾ, ബണ്ടുകൾ ,മഴവെള്ള സംഭരണികൾ ,സ്റ്റേഡിയം ,പൂമരങ്ങൾ അതിരിടുന്ന റോഡുകൾ , കുളങ്ങൾ ,മഴക്കുഴികൾ തുടങ്ങി നിരവധി പദ്ധതികളാണ് പച്ചത്തുരുത്തിന്റെ ഭാഗമായി നടപ്പിലാക്കാൻ ലക്ഷ്യമിടുന്നത്. 40 ഏക്കറോളം സ്ഥലത്തു 80 ലക്ഷത്തോളം തുക ചെലവഴിച്ചാണ് പച്ചത്തുരുത്ത് യാഥാർഥ്യമാക്കുക. […]

മരിച്ചിട്ടും ജേക്കബ് തോമസിനെയും കുടുംബത്തെയും വിടാതെ മെഡിക്കൽ കോളജ് മാഫിയ: ജേക്കബിന്റെ മകൾക്കെതിരെ കേസെടുക്കാൻ നീക്കം; പരാതിയുമായി അധികൃതർ

സ്വന്തംലേഖകൻ കോട്ടയം : കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവത്തിൽ ബന്ധുക്കൾക്കെതിരെ കേസ് എടുക്കാൻ നീക്കം. പിതാവിന്റെ ജീവൻ രക്ഷിക്കാൻ സാധിക്കാതെ വന്നതോടെ മകൾ മെഡിക്കൽ കോളേജ് പി.ആർ.ഒ യെ മർദ്ധിച്ചെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസിൽ പുതിയ വഴിത്തിരിവുകൾ. ബുധനാഴ്ച്ച വൈകിട്ട് ആശുപത്രി അത്യാഹിത വിഭാഗത്തിൽ വെച്ച് മരിച്ച ജേക്കബ് തോമസിന്റെ മകൾ പി.ആർ.ഒ യെ മർദ്ധിച്ചതായാണ് മൊഴി. ഇത് സംബന്ധിച്ചു ഇന്റിമേഷൻ ലഭിച്ചെന്നു ഗാന്ധിനഗർ പോലീസ് അറിയിച്ചു. ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവത്തിൽ വീഴ്ച്ച പറ്റിയെന്നു മെഡിക്കൽ […]

പാഠ പുസ്തകങ്ങളിൽ നിന്ന് ഇനി നീന്തൽ പഠിക്കാം ; സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ നീന്തല്‍ ഉള്‍പ്പെടുത്തും ; ഒരോ മണ്ഡലത്തിലും നീന്തല്‍ കുളങ്ങള്‍

സ്വന്തംലേഖകൻ കോട്ടയം : ഒഴുക്കിൽ അകപ്പെട്ട് ഓരോ വർഷവും നിരവധി വിദ്യാർത്ഥികളുടെ ജീവനാണ് പൊളിയുന്നത്. നീന്തല്‍ വശമില്ലാത്തതാണ് പലപ്പോഴും വെള്ളം ജീവൻ എടുക്കാൻ കാരണം. നിലവിൽ കുട്ടികളെ നീന്തല്‍ പഠിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ പലതുണ്ടെങ്കിലും ഒന്നു ഫലവത്തായിരുന്നില്ല. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഈ വര്‍ഷം മുതല്‍ നീന്തല്‍ പാഠ്യാപദ്ധതിയുടെ ഭാഗമാക്കുമെന്ന് വിദ്യാസമന്ത്രി സി രവിന്ദ്ര നാഥ് പറഞ്ഞു. എല്ലാ മണ്ഡലങ്ങളിലും നീന്തല്‍ കുളങ്ങള്‍ നിര്‍മ്മിക്കുമെന്നും മന്ത്രി വ്യക്തമാക്കി.രണ്ട് വര്‍ഷത്തിനകം സംസ്ഥാനത്തെ മൂന്ന് മേഖലകളിലും രാജ്യാന്തര നിലവാരമുള്ള ഒരു നീന്തല്‍കുളമെങ്കിലും നിര്‍മ്മിക്കുമെന്നും ചെമ്പൂച്ചിറ സ്‌കൂളില്‍ പ്രവേശനോത്സവും […]

പ്രധാന മന്ത്രി നരേന്ദ്രമോദി നാളെ കേരളത്തിൽ

സ്വന്തംലേഖിക ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കേരളത്തിലെത്തും. വെള്ളിയാഴ്ച വൈകീട്ട് ഏഴ് മണിക്കാണ് പ്രധാനമന്ത്രി കൊച്ചിയിലെത്തുന്നത്. രാത്രി 11.45 ന് കൊച്ചി നാവിക വിമാനത്താവളത്തിലിറങ്ങുന്ന പ്രധാനമന്ത്രി എറണാകുളം സർക്കാർ ഗസ്റ്റ് ഹൗസിൽ തങ്ങും . ശനിയാഴ്ച രാവിലെ 8.55 ന് ഗസ്റ്റ് ഹൗസിൽ നിന്ന് ഇറങ്ങി കൊച്ചി നാവിക സേനാ വിമാനത്താവളത്തിൽ നിന്ന് പ്രത്യേക ഹെലികോപ്റ്ററിലാണ് മോദി ഗുരുവായൂർക്ക് തിരിക്കുക. തുടർന്ന് നരേന്ദ്ര മോദി ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തും.ക്ഷേത്രദർശനത്തിന് ശേഷം ഒരു പൊതുയോഗത്തിലും പ്രധാനമന്ത്രി പങ്കെടുക്കുന്നുണ്ട്. ഗുരുവായൂർ ശ്രീകൃഷ്ണ ഹയർ സെക്കൻററി […]

സ്‌കൂൾ പ്രവേശനോത്സവം:നിർദേശങ്ങളും നിരീക്ഷണവുമായി എക്‌സൈസും

സ്വന്തംലേഖകൻ   പാലാ എക്‌സൈസ് റേഞ്ച് ഓഫീസിന്റെ നേതൃത്വത്തിൽ പുതുവർഷാരംഭത്തിൽ സ്‌കൂൾ പ്രവേശനോത്സവ ദിനത്തിൽ എക്‌സൈസ് ഉദ്യോഗസ്ഥർ സ്‌കൂളുകളിൽ എത്തി വിദ്യാർഥികളും അധ്യാപകരും മാതാപിതാക്കളുമായി സംവേദിച്ചു.പാലാ എക്‌സൈസ് ഇൻസ്‌പെക്ടർ കെ ബി ബിനു, കേരള സംസ്ഥാന എക്‌സൈസ് വകുപ്പ് കോട്ടയം ഡിവിഷൻ തയ്യാറാക്കിയ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിമുക്തി ലഹരി വിരുദ്ധ പ്രചാരണ ഏകോപനത്തിന് ചുമതലപ്പെടുത്തപ്പെട്ട എക്‌സൈസ് ഉദ്യോഗസ്ഥരുടെ പേരുവിവരം ഉൾപ്പെടുത്തിയ ഡയറക്ടറി പ്രിൻസിപ്പൽമാർക്ക് കൈമാറി. വരും ദിവസങ്ങളിൽ തന്നെ ജില്ലയിലെ എല്ലാ സ്‌കൂളുകളിലും ഈ ഡയറക്ടറി എത്തിക്കും.സ്‌കൂളിൽ എത്തിയ കുട്ടികൾക്ക് ലഹരിവിരുദ്ധ സന്ദേശം […]

ഇവിടെ താങ്കള്‍ കുടുംബത്തില്‍ ഉപയോഗിക്കുന്ന വാക്കുകള്‍ ഉപയോഗിക്കരുതെന്ന് ഓര്‍മിപ്പിക്കുന്നു ; മുഖ്യമന്ത്രിയെ അസഭ്യം പറഞ്ഞ കമന്റിനു കേരള പോലീസിന്റെ കിടിലൻ മറുപടി

സ്വന്തംലേഖകൻ കോട്ടയം : ഫേസ്ബുക്ക് പേജില്‍ നിപ വൈറസിനെ ഭീതി സംബന്ധിച്ചിട്ട പോസ്റ്റില്‍ അസഭ്യം പറഞ്ഞയാള്‍ക്ക് മാസ്സ് മറുപടിയുമായി കേരളാ പൊലീസ്.   ‘ഭീതി വേണ്ട, ജാഗ്രതയോടെ അതിജീവിക്കും, നാം ഒറ്റക്കെട്ടായി’ എന്നായിരുന്നു കേരളാ പൊലീസ് ഫേസ്ബുക്ക് പേജില്‍ വന്ന പോസ്റ്റ്. ഇതോടൊപ്പം ചേര്‍ത്തിരുന്ന ട്രോളില്‍ അരവിന്ദ് നന്ദു എന്നയാള്‍ അസഭ്യം കലര്‍ന്ന കമന്റ് പോസ്റ്റ് ചെയ്തു. പിണറായിയുടെ പട്ടി ട്രോളുംകൊണ്ട് വന്നല്ലോ’ എന്നായിരുന്നു അരവിന്ദ് നന്ദുവിന്റെ കമന്റ്.കമന്റിന് രസകരമായ മറുപടിയാണ് പോലീസ് നല്‍കിയത്. ആദ്യഘട്ടമെന്ന താക്കീതും ഒപ്പമുണ്ടായിരുന്നു. മറുപടി ഇങ്ങനെ-”സഹോദരാ, കേരളീയര്‍ ഒരു […]

സ്‌കൂൾ പ്രവേശനോത്സവം:സർക്കാർ സ്‌കൂളുകളിലേക്കെത്തിയത് 46 ലക്ഷം കുട്ടികൾ

സ്വന്തംലേഖിക   ഉത്സവമായി സംസ്ഥാനത്തെ സ്‌കൂളുകളിലേക്കുള്ള പ്രവേശനപരിപാടികൾ. നാപ്പത്തിയാറ് ലക്ഷത്തിലധികം കുട്ടികളാണ് ഇത്തവണ സർക്കാർ പള്ളിക്കുടങ്ങളിലേക്ക് എത്തിയത്. പൊതു വിദ്യാലയങ്ങളുടെ മികവ് വിളിച്ചോതിയായിരുന്നു ഓരോ സ്‌കൂളുകളും കുട്ടികളെ വരവേറ്റത്.വലിയ കരച്ചിലും കണ്ണുനീരുമൊന്നുമില്ല ഇത്തവണത്തെ പ്രവേശനോത്സവത്തിൽ. ആദ്യമായി അക്ഷരങ്ങളുടെ ലേകത്തേക്ക് പിച്ചവെയ്ക്കാനെത്തിയവരെല്ലാം വലിയസന്തോഷത്തിലാണ്. എങ്കിലും ചെറുതായൊന്ന് കരഞ്ഞില്ലെങ്കിൽ എന്ത് പ്രവേശനോത്സവം.ഒന്നുമുതൽ പന്ത്രണ്ടാം ക്ലാസുവരെ നാപ്പത്തിയാറ് ലക്ഷത്തിലധികം കുട്ടികളാണ് ഇത്തവണ സർക്കാർ പള്ളിക്കുടങ്ങളിലേക്ക് എത്തിയത്.മാത്രമല്ല ഒന്നുമുതൽ പന്ത്രണ്ടാം തരംവരെ ഒരേദിവസം ക്ലാസാരംഭിക്കുന്നുവെന്ന ചരിത്രനേട്ടം കൂടിയുണ്ട് ഇത്തവണത്തെ പ്രവേസനോത്സവത്തിന്.തിരുവനന്തപുരത്ത് വർക്കല പാളയം കുന്ന് ഹയർസെക്കണ്ടറി സ്‌കൂളിൽ പ്രവേസനോത്സവത്തിന്റെ ജില്ലാതല […]

റെയിൽവേ സ്റ്റേഷനുകളിൽ സുരക്ഷവാതിലുകളിൽ കൂടി മാത്രം പ്രവേശനം,വിമാനത്താവള മാതൃകയിൽ പരിഷ്‌കാരം വരുന്നു

സ്വന്തംലേഖകൻ   ന്യൂഡൽഹി: യാത്രക്കാരുടെയും ചരക്കുകളുടെയും സുരക്ഷ കണക്കിലെടുത്ത് രാജ്യത്തെ പ്രധാന റെയിൽവെ സ്റ്റേഷനുകളിൽ വിമാനത്താവളങ്ങളിലേതിന് സമാനമായ പരിഷ്‌കാരത്തിന് നീക്കം.റെയിൽവെ സ്റ്റേഷനുകൾ എല്ലാ ഭാഗത്തു നിന്നും അടയ്ക്കാനും സുരക്ഷാ വാതിലുകളിൽ കൂടി മാത്രം പ്രവേശനം നൽകാനുമാണ് തീരുമാനം. പ്രവേശന കവാടത്തിലെ സ്‌കാനിംഗ് മെഷീനുകൾ ഇതിനായി പരിഷ്‌കരിക്കും. സുരക്ഷയ്ക്കായി ഉയർന്ന നിലവാരത്തിലുള്ള പരിശീലനം പൂർത്തിയാക്കിയ റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്‌സിന്റെ കമാൻഡോകളെ നിയോഗിക്കാൻ ഉദ്ദേശമുണ്ട്.ഇതിനായി 114.18 കോടിയാണ് ഇതുവരെ സർക്കാർ അനുവദിച്ചത്. പ്രധാന സ്റ്റേഷനുകളിലെല്ലാമായി ആകെ 3000 കിലോമീറ്റർ നീളമുള്ള ചുറ്റുമതിൽ ഇതിനായി പണിയും. സുരക്ഷയ്ക്ക് ഉയർന്ന […]

‘കേരളം നമ്പര്‍ വണ്‍ ‘ എന്ന് നാഴികക്ക് നാല്‍പ്പതുവട്ടം പറഞ്ഞാല്‍ മാത്രം പോര ; നീതി ഉറപ്പുവരുത്താന്‍ ഉത്തരവാദപ്പെട്ടവര്‍ക്ക്‌ ബാധ്യതയുണ്ട്

തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും രണ്ട് സ്വകാര്യ ആശുപത്രിയിലും ചികിത്സ നിഷേധിക്കപ്പെട്ട് രോഗി മരണപ്പെട്ട സംഭവം ഞെട്ടിക്കുന്നതാണെന്ന് ബിജെപി ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് രോഗിയുടെ മരണത്തിനിടയാക്കിയത്. ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടി വേണം. മരണപ്പെട്ട രോഗിയുടെ കുടുംബത്തിന് ചുരുങ്ങിയത് ഇരുപത്തിയഞ്ചു ലക്ഷം രൂപാ നഷ്ടപരിഹാരം നല്‍കണം. കേരളം നമ്പര്‍ വണ്‍ എന്ന് നാഴികയ്ക്കു നാല്‍പ്പതുവട്ടം പറഞ്ഞാല്‍ മാത്രം പോരാ നീതി ഉറപ്പുവരുത്താന്‍ ഇത്തരവാദപ്പെട്ടവര്‍ക്കു ബാധ്യതയുണ്ടെന്നും അദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. പോസ്റ്റിന്റെ പൂർണരൂപം.. കോട്ടയം മെഡിക്കൽ കോളേജിലും രണ്ട് സ്വകാര്യ […]