21 വീട്ടമ്മമാരുടെ നഗ്നചിത്രം വാട്‌സ്അപ്പിൽ: പരാതി ഫയലിൽ സ്വീകരിക്കാതെ പൊലീസ്

21 വീട്ടമ്മമാരുടെ നഗ്നചിത്രം വാട്‌സ്അപ്പിൽ: പരാതി ഫയലിൽ സ്വീകരിക്കാതെ പൊലീസ്

സ്വന്തം ലേഖകൻ

ആലപ്പുഴ: നഗരത്തിലും പരിസരത്തുമുള്ള 21 സ്ത്രീകളുടെ നഗ്നചിത്രങ്ങൾ വാട്‌സ്അപ്പിൽ പ്രചരിക്കുന്നു. സ്ത്രീകളുടെയും യുവതികളുടേതും അടക്കമുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി പ്രചരിക്കുന്നത്. തുറവൂർ കളരിക്കൽ മേഖലയിലെ 21 വീട്ടമ്മമാരാണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്. സ്ത്രീകളുടെ ചിത്രങ്ങളുടെ തലവെട്ടിയെടുത്ത് നഗ്‌നചിത്രങ്ങളുമായി മോർഫ് ചെയ്താണ് ഗ്രൂപ്പിൽ പ്രചരിപ്പിച്ചത്. വാട്സ് ആപ്പ് ഗ്രൂപ്പിലെ അംഗങ്ങൾ തമ്മിൽ തർക്കമുണ്ടായതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. അഞ്ചു പേരടങ്ങുന്ന യുവാക്കളുടെ സംഘമാണ് ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതെന്നാണ് പരാതി.

കുത്തിയതോട് പൊലീസിൽ പരാതിയുമായി ചെന്നപ്പോൾ തങ്ങളെ മടക്കി അയക്കുകയായിരുന്നുവെന്ന് പരാതിക്കാർ പറഞ്ഞു. തുടർന്നാണ് ജില്ലാ പൊലീസ് മേധാവിയെ സമീപിച്ചതെന്ന് യുവതികൾ വ്യക്തമാക്കി. പ്രദേശവാസികളായ പല സ്ത്രീകളുടേയും ചിത്രങ്ങൾ ഇവരുടെ പക്കലുണ്ടെന്നും ആരോപണമുണ്ട്. യുവാക്കളിൽ ഒരാൾ ചാറ്റ് ഹിസ്റ്ററിയും ചിത്രങ്ങളും പ്രദേശവാസിയെ കാണിച്ചതോടെയാണ് സ്ത്രീകൾ പരാതി നൽകാൻ തീരുമാനിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെൺകുട്ടികൾ അടക്കമുള്ളവരുടെ ചിത്രങ്ങളും ഇവരുടെ പക്കലുണ്ടെന്ന് പരാതിയിൽ പറയുന്നത്. അതെ സമയം വിഷയത്തിൽ കോൺഗ്രസ്സ് ഇടപെട്ടു , പ്രതികളെ രക്ഷിക്കാൻ പൊലീസ് ശ്രമിക്കുകയാണെന്ന ആരോപണവുമായി കോൺഗ്രസ് പ്രാദേശിക നേതൃത്വം രംഗത്തെത്തി. കുറ്റവാളികളെ രക്ഷിക്കാനാണ് കുത്തിയതോട് പൊലീസ് ശ്രമിക്കുന്നതെന്നും കോൺഗ്രസ് തുറവൂർ മണ്ഡലം കമ്മിറ്റി ആരോപിച്ചു.