ശബരിമലയിൽ ബിജെപിയ്ക്കും പ്രകാശ് ബാബുവിനും ഹൈക്കോടതിയുടെ രൂക്ഷ വിമർശനം: പ്രകാശ് ബാബുവിന് കർശന ഉപാധികളോടെ ജാമ്യം

ശബരിമലയിൽ ബിജെപിയ്ക്കും പ്രകാശ് ബാബുവിനും ഹൈക്കോടതിയുടെ രൂക്ഷ വിമർശനം: പ്രകാശ് ബാബുവിന് കർശന ഉപാധികളോടെ ജാമ്യം

സ്വന്തം ലേഖകൻ

കൊച്ചി: ശബരില വിശ്വാസ സംരക്ഷണ സമരത്തെ വോട്ടാക്കി മാറ്റാനിറങ്ങിയ ബിജെപിയ്ക്കും കോഴിക്കോട്ടെ എൻഡിഎ സ്ഥാനാർത്ഥി പ്രകാശ് ബാബുവിനും ഹൈക്കോടതിയുടെ അതിരൂക്ഷമായ വിമർശനം. ശബരിലയിൽ സ്ത്രീ പ്രവേശനം നടപ്പാക്കില്ലെന്ന പേരിൽ രാഷ്ട്രീയ നേട്ടത്തിനായി ഭരണഘടനാ വിരുദ്ധ പ്രവർത്തനം നടത്തുന്നത് ഒരു ഉത്തരവാദിത്വപ്പെട്ട രാഷ്ട്രീയ പാർട്ടി തന്നെ നടത്തുന്നത് അംഗീകരിക്കാൻ സാധിക്കില്ല. രാഷ്ട്രീയ നേട്ടത്തിനു വേണ്ടി ഭരണഘടനയ്ക്കും സുപ്രീം കോടതി വിധിയ്ക്കമെതിരെ പ്രതിരകരിക്കുന്നത് അംഗീകരിക്കാൻ സാധിക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
ശബരിമല ദർശനത്തിനെത്തിയ സ്ത്രീയെ അക്രമിച്ച കേസിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന കോഴിക്കോട് ലോക്സഭാ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി കെ.പി. പ്രകാശ് ബാബുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ച് നടത്തിയ വിധിയിലാണ് അതിരൂക്ഷമായ വിമർശനം ഉന്നയിച്ചത്. രണ്ട് ആൾ ജാമ്യത്തിലാണ് പ്രകാശ് ബാബുവിനെ വിട്ടയച്ചത്. മൂന്ന് മാസത്തേക്ക് പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുതെന്നും കോടതി ഉത്തരവിൽ പറയുന്നു. ശബരിമല അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് മാർച്ച് 28 നാണ് പ്രകാശ് ബാബുവിനെ കസ്റ്റഡിയിലെടുത്തത്.

കേസിലെ 16-ാം പ്രതിയാണ് പ്രകാശ് ബാബു. വധശ്രമം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. റാന്നി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരായ പ്രകാശ് ബാബുവിനെ 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തിരുന്നത്. ഒരു കേസിൽ ജാമ്യം കിട്ടുമ്‌ബോൾ മറ്റൊരു കേസിൽ വാറന്റുമായി എത്തി പൊലീസ് വേട്ടയാടുകയാണെന്നും കോഴിക്കോട് മണ്ഡലത്തിലെ വോട്ടർമാരെ കാണാനുള്ള ജനാധിപത്യ അവകാശം നിഷേധിക്കുകയാണെന്നും പ്രകാശ് ബാബു പറഞ്ഞിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group