പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിയാഴ്ച സംസ്ഥാനത്ത്: കോഴിക്കോട്ട് പ്രതീക്ഷിക്കുന്നത് വൻ പ്രഖ്യാപനങ്ങൾ

പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിയാഴ്ച സംസ്ഥാനത്ത്: കോഴിക്കോട്ട് പ്രതീക്ഷിക്കുന്നത് വൻ പ്രഖ്യാപനങ്ങൾ

സ്വന്തം ലേഖകൻ

കോഴിക്കോട്: തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിയാഴ്ച കോഴിക്കോട്ട്് എത്തും. എൻ.ഡി.എ.യുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന വിജയ് സങ്കൽപ്പ റാലിയിൽ പങ്കെടുക്കാനാണ് അദ്ദേഹം എത്തുന്നത്.

പ്രത്യേക വിമാനത്തിൽ 6.10-ന് കോഴിക്കോട് വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി റോഡുമാർഗം 6.30-ന് കടപ്പുറത്തെ വേദിയിലെത്തും. കാസർകോട്, കണ്ണൂർ, വയനാട്, വടകര, കോഴിക്കോട്, മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിലെ എൻ.ഡി.എ. സ്ഥാനാർഥികളും ദേശീയ, സംസ്ഥാന നേതാക്കളും വേദിയിലുണ്ടാകും. 7.10-ന് റോഡുമാർഗം പ്രധാനമന്ത്രി വിമാനത്താവളത്തിലേക്കു തിരിക്കും. 7.30-ന് പ്രത്യേക വിമാനത്തിൽ മടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായി കനത്ത സുരക്ഷയാണ് കോഴിക്കോട് നഗരത്തിലും പരിസരത്തും ഏർപ്പെടുത്തിയിരിക്കുന്നത്.സമ്മേളനശേഷം റോഡുമാർഗം വിമാനത്താവളത്തിൽ തിരിച്ചെത്തുന്ന മോദി പ്രത്യേകവിമാനത്തിൽ കരിപ്പൂരിൽ നിന്ന് യാത്ര തിരിക്കും.