ഒറ്റ രാത്രിയിൽ മിന്നൽ പരിശോധനയുമായി മോട്ടോർ വാഹന വകുപ്പ്: പിഴയായി ഈടാക്കിയത് അഞ്ചര ലക്ഷം രൂപ; പരിശോധന നടത്തിയത് സുരക്ഷാ ഉപകരണങ്ങളൊന്നുമില്ലാതെ

സ്വന്തം ലേഖകൻ കോട്ടയം: ഒറ്റ രാത്രിയിൽ ജില്ലയിലെ നിരത്തിൽ നിന്നും മോട്ടോർ വാഹന വകുപ്പ് പിഴയായി ഈടാക്കിയത് അഞ്ചര ലക്ഷം രൂപ. സംസ്ഥാന വ്യാപകമായി രാത്രികാലങ്ങളിൽ നിരത്തുകളിൽ മോട്ടോർ വാഹന വകുപ്പ നടത്തിയ പരിശോധനയുടെ ഭാഗമായാണ് ജില്ലയിലെ റോഡുകളിലും വകുപ്പ് പരിശോധനയുമായി ഇറങ്ങിയത്. ശനിയാഴ്ച രാത്രി ഒൻപത് മുതൽ പുലർച്ചെ അഞ്ചു വരെ ജില്ലയിലെ പത്ത് കേന്ദ്രങ്ങളിൽ , പത്ത് സ്‌ക്വാഡുകളാണ് പരിശോധന നടത്തിയത്. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരും, അസി.മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറും, ഒരു ഡ്രൈവറും അടങ്ങുന്ന പത്ത് സ്‌ക്വാഡുകളാണ് ജില്ലയിൽ പരിശോധന നടത്തിത്. […]

ഷൂട്ടിംങ് സൈറ്റിൽ ഉണ്ടായിരുന്നത് പതിനഞ്ച് ഭർത്താക്കൻമാർ..! അർധ നഗ്നയായി ചിത്രത്തിന് പോസ് ചെയ്തപ്പോൾ തോന്നിയത് തുറന്ന് പറഞ്ഞ് അമല പോൾ; ആടൈയുടെ ഷൂട്ടിംങ് വിശേഷങ്ങൾ വൈറലാകുന്നു

സിനിമാ ഡെസ്‌ക് ചെന്നൈ: വിമർശനങ്ങളെല്ലാം വരുമെന്ന് അറിഞ്ഞുകൊണ്ടു തന്നെ അർധനഗ്നയായി ആടൈയുടെ സെറ്റിൽ പ്രത്യക്ഷപ്പെട്ട അമല പോൾ ഒടുവിൽ മനസ് തുറക്കുന്നു. ആടൈയുടെ സെറ്റിൽ നേരിടേണ്ടി വന്ന വെല്ലുവിളികളും ചിത്രത്തെപ്പറ്റിയുള്ള അമലയുടെ പ്രതികരണവുമായി ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. തനിക്ക് ചിത്രീകരണം സമയം സെറ്റിൽ പതിനഞ്ച് ഭർത്താക്കന്മാരുണ്ടെന്ന് തോന്നിയെന്നായിരുന്നു അമലയുടെ പ്രതികരണം. സിനിമയുടെ രണ്ടാം പകുതിയിലാണ് അർദ്ധ നഗ്ന രംഗങ്ങൾ വരുന്നതെന്നും ആദ്യ ദിവസം ഇത് ഷൂട്ട് ചെയ്യുമ്പോൾ കുറച്ച് ടെൻഷനുണ്ടായിരുന്നുവെന്നും നടി പറയുന്നു. ആ രംഗങ്ങൾ ചിത്രീകരിക്കുന്ന സമയം പതിനഞ്ച് ടെക്‌നീഷ്യന്മാർ മാത്രമായിരുന്നു ഉണ്ടായത്. […]

ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് യുവതി ഒളിച്ചോടിയത് മൂന്നു തവണ: മൂന്നു തവണയും പൊലീസ് പിടികൂടി തിരികെ എത്തിച്ചു; ഇന്നലെ പിടിയിലായപ്പോൾ ഒപ്പമുണ്ടായിരുന്നത് തിരുവനന്തപുരം സ്വദേശി

സ്വന്തം ലേഖകൻ കൊല്ലം: ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് മൂന്നു തവണ ഒളിച്ചോടിയ യുവതിയെ മൂന്നാം തവണയും പിടികൂടിയ പൊലീസ് തിരികെ വീട്ടിലെത്തിച്ചു. മുൻപ് രണ്ടു തവണയും യുവതിയെ സ്വീകരിച്ച ഭർത്താവ് ഇത്തവണയും രണ്ടും കയ്യും നീട്ടി ഇവരെ സ്വീകരിച്ചു. രണ്ടു ദിവസം മുൻപായിരുന്നു കേസിനാസ്പദമായ സംഭവം. കൊല്ലം കണ്ണനെല്ലൂർ നെടുമ്പന സ്വദേശി അൻഷ (29) ഇവരുടെ കാമുകൻ മലയിൻകീഴ് സ്വദേശി സനൽ (39) എന്നിവരെയാണ് പൊലീസ് പിടികൂടി വീട്ടിൽ എത്തിച്ചത്. ഇതിനു മുൻപ് രണ്ടു തവണ വീടുവിട്ട് പോയിട്ടുള്ളയാളാണ് അൻഷ. ഇതേ തുടർന്നാണ് പൊലീസ് […]

മോദിയുടെ തട്ടിപ്പിന് പിന്നാലെ രാജ്യത്ത് വീണ്ടും ബാങ്കിങ് തട്ടിപ്പ്: ഭൂഷൺ സ്റ്റീൽ പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നും തട്ടിയെടുത്തത് 3800 കോടി; പരാതിയുമായി ബാങ്ക് റിസർവ് ബാങ്കിലേയ്ക്ക്; പഞ്ചാബ് നാഷണൽ ബാങ്കിൽ വീണ്ടും പ്രതിസന്ധി

സ്വന്തം ലേഖകൻ ന്യൂഡൽഹി: വജ്രവ്യാപാരി നീരവ് മോദിയുടെ ബാങ്കിങ് തട്ടിപ്പിന് പിന്നാലെ പഞ്ചാബ് നാഷണൽ ബാങ്കിനെ വീണ്ടും പ്രതിസന്ധിയിലാക്കി മറ്റൊരു തട്ടിപ്പ് സംഘം കൂടി രംഗത്ത്. പഞ്ചാബ് നാഷണൽ ബാങ്കിനെ കബളിപ്പിച്ച് സ്റ്റീൽ വ്യാപാരി ഭൂഷൺ സ്റ്റീൽ 3800 കോടി രൂപ തട്ടിയെടുത്തതായാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന വിവരം. ഭൂഷൺ സ്റ്റീൽ തങ്ങളെ കബളിപ്പിച്ച് വായ്പാ ഇനത്തിൽ 3800 കോടി തട്ടിയെടുത്തെന്നും, ഇത് ഇതുവരെയും തിരികെ നൽകിയില്ലെന്നും ആരോപിച്ച് പഞ്ചാബ് നാഷണൽ ബാങ്ക് അധികൃതർ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. കിങ് […]

ആന്തൂരിലെ സാജന്റെ ആ്ത്മഹത്യ: കൺവൻഷൻ സെന്ററിന് അനുമതി നൽകിയാലും പ്രശ്‌നങ്ങൾ തീരുന്നില്ല; അനുമതി നൽകാൻ പിഴവുകൾ തിരുത്തേണ്ടി വരും; ഉദ്യോഗസ്ഥർക്കും രാഷ്ട്രീയക്കാർക്കും എതിരെ നടപടിയില്ല

സ്വന്തം ലേഖകൻ കണ്ണൂർ: ആന്തൂരിലെ സാജന്റെ ആ്ത്മഹത്യയ്ക്കു പിന്നാലെ കൺവൻഷൻ സെന്ററിന് അനുമതി നൽകാൻ സർക്കാർ തീരുമാനിച്ചെങ്കിലും പ്രശ്‌നങ്ങൾ തീരുന്നില്ല. കൺവൻഷൻ സെന്ററിന്റെ പിഴവുകൾ പരിഹരിച്ച ശേഷം മാത്രം അനുമതി നൽകിയാൽ മതിയെന്നാണ് വിജിലൻസ് റിപ്പോർട്ട്. എന്നാൽ, സാജന്റെ ആത്മഹത്യയ്ക്ക് കാരണക്കാരായ ഉദ്യോഗസ്ഥർക്കും, രാഷ്ട്രീയക്കാർക്കുമെതിരെ ഇതുവരെയും നടപടികൾ ഉണ്ടായിട്ടുമില്ല. സാജനെ ഏറ്റവും കൂടുതൽ പീഡിപ്പിച്ചത് നഗരസഭാദ്ധ്യക്ഷ പി.കെ. ശ്യാമളയാണെന്ന് അദ്ദേഹത്തിന്റെ കുടുംബം ഒന്നടക്കം ആരോപിക്കുന്നുണ്ട്. എന്നാൽ പി.കെ. ശ്യാമളയെ ഇന്നു വരെ പൊലീസ് ചോദ്യം ചെയ്യുകയോ അവരുടെ മാഴി രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല. പൊലീസിന്റെ ഈ […]

നെടുങ്കണ്ടം കസ്റ്റഡി മരണം: കസ്റ്റഡിയിലെടുത്ത സ്ത്രീകൾക്കും ക്രൂര മർദനം; സ്ത്രീകളുടെ സ്വകാര്യ ഭാഗങ്ങളിൽ കുരുമുളക് സ്‌പ്രേ പ്രയോഗി്ച്ചു; എല്ലാം ജില്ലാ പൊലീസ് മേധാവി അറിഞ്ഞു തന്നെ; എസ്.പി വേണുഗോപാൽ കൂടുതൽ കുടുക്കിലേയ്ക്ക്

സ്വന്തം ലേഖകൻ തൊടുപുഴ: നെടുങ്കണ്ടത്ത് പൊലീസ് കസ്റ്റഡിയിൽ സാമ്പത്തിക തട്ടിപ്പു കേസിൽ അറസ്റ്റിലായ പ്രതി രാജ്കുമാറിനെ ക്രൂര മർദനത്തിന് ഇരയാക്കിയത് അടക്കമുള്ള കാര്യങ്ങൾ ജില്ലാ പൊലീസ് മേധാവി വേണുഗോപാലും അറിഞ്ഞിരുന്നതായി ക്രൈംബ്രാഞ്ച്. രാജ്കുമാറിനെ കസ്റ്റഡിയിൽ എടുത്തതും മർദിച്ചതും മുൻ ജില്ലാ പൊലീസ് മേധാവിയുടെ അറിവോടെ ആയിരുന്നു എന്നത് തെളിയിക്കുന്ന കൂടുതൽ വിശദാംശങ്ങൾ ലഭിച്ചതായി ക്രൈംബ്രാഞ്ച് അന്വേഷണ സംഘം തേർഡ് ഐ ന്യൂസ് ലൈവിനോടു വെളിപ്പെടുത്തി. സംഭവം നടന്ന നാല് ദിവസവും അന്വേഷണ സംഘത്തിലുണ്ടായിരുന്ന ഒരു ഉദ്യോഗസ്ഥനും, പൊലീസുകാരനും ജില്ലാ പൊലീസ് മേധാവിയെ ഫോൺ വിളിച്ച് […]

കഞ്ചാവ് മാഫിയയുടെ ആക്രമണം: തിരുവാതുക്കലിലും, കുടമാളൂരിലും പിടിമുറുക്കി കഞ്ചാവ് മാഫിയ സംഘം: കുടമാളൂരിൽ പെട്രോൾ ബോംബ് ആക്രമണം നടത്തിയ പ്രതികളെ കണ്ടെത്താനായില്ല

സ്വന്തം ലേഖകൻ കോട്ടയം: കഞ്ചാവ് മാഫിയയുടെ ആക്രമണം നഗരത്തിലും പരിസര പ്രദേശങ്ങളിലും കഞ്ചാവ് മാഫിയ സംഘം പിടിമുറുക്കുന്നു. തിരുവാതുക്കലിലും, ഇല്ലിക്കലിലും കാരാപ്പുഴയ്ക്കും പിന്നാലെ കുടമാളൂർ മെഡിക്കൽ കോളേജ് ആർപ്പൂക്കര പ്രദേശങ്ങളിലാണ് ഗുണ്ടാ സംഘങ്ങളുടെ തണലിൽ കഞ്ചാവ് മാഫിയ സംഘങ്ങൾ സജീവമായി രംഗത്ത് ഇറങ്ങിയിരിക്കുന്നത്. കഞ്ചാവ് മാഫിയയ്ക്ക് ഗുണ്ടാ സംഘങ്ങളുടെ സഹായം ലഭിച്ചു തുടങ്ങിയതോടെ സ്‌കൂൾ വിദ്യാർത്ഥികളും നാട്ടുകാരും അടക്കമുള്ളവർ ഭയപ്പാടിലാണ്. തിരുവാതുക്കലിൽ വീട് ആക്രമണത്തിനു പിന്നാലെയാണ് കഞ്ചാവ് മാഫിയ സംഘം ജില്ലയിലും, നഗരത്തിലും നടത്തുന്ന ഇടപെടലുകൾ വീണ്ടും ചർച്ചയായത്. തിരുവാതുക്കലിൽ വീട് ആക്രമിച്ച സംഘത്തിലുണ്ടായിരുന്നവരിൽ […]

രാജ്കുമാറിനെ കൊലപ്പെടുത്താൻ പൊലീസിനു കൂട്ട് ജയിൽ അധികൃതരും: ആശുപത്രിയിൽ എത്തിച്ചെങ്കിലും രാജ്കുമാറിന് ചികിത്സ നൽകാൻ ജയിൽ ജീവനക്കാർ തയ്യാറായില്ലെന്ന് മൊഴി; പീരുമേട് ജയിലിൽ പിടിമുറുക്കി ഋഷിരാജ് സിങ്; സിങ് മീശപിരിച്ചു തുടങ്ങി

സ്വന്തം ലേഖകൻ ഇടുക്കി: നെടുങ്കണ്ടത്ത് പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട രാജ്കുമാറിനെ കൊലപ്പെടുത്താൻ പീരുമേട് സബ് ജയിൽ അധികൃതരും കൂട്ടുനിന്നതായി റിപ്പോർട്ട്. ജയിൽ ഡി.ജി.പി ഋഷിരാജ് സിങ്ങിന്റെ നിർദേശാനുസരണം ജയിൽ  ഡി.ഐ.ജി. സാം തങ്കയ്യൻ നടത്തിയ അന്വേഷണത്തിലാണ് മെഡിക്കൽ കോളേജിലെ ഡോക്ടർമാരും ജീവനക്കാരും പീരുമേട് സബ് ജയിൽ അധികൃതർക്കെതിരെ എണ്ണിയെണ്ണി മൊഴി നൽകിയത്. രാജ്കുമാറിനെ ആശുപത്രിയിൽ കൃത്യമായി കാണിക്കാനോ, വിദഗ്ധ പരിശോധനയ്ക്കു വിധേയനാക്കാനോ ജയിൽ അധികൃതർ തയ്യാറായില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇത് ശരിവയ്ക്കുന്ന മൊഴികളാണ് ഇപ്പോൾ അന്വേഷണ സംഘത്തിന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും ലഭിക്കുന്നത്. […]

ആറാം ക്ലാസുകാരനോട് ക്രൂരത കാട്ടിയ ബസ് കണ്ടക്ടർക്ക് ഒടുവിൽ മാപ്പ്: നടപടി അവസാനിപ്പിക്കുന്നതായി കുട്ടിയുടെ മാതാപിതാക്കൾ; തെറ്റ് ബോധ്യമായെന്ന് എഴുതി വച്ച് തടിയൂരി കണ്ടക്ടർ

സ്വന്തം ലേഖകൻ കോട്ടയം: ആറാം ക്ലാസുകാരനെ നടുറോഡിൽ പൊരിവെയിലിൽ ഇറക്കി വിട്ട സംഭവത്തിൽ കണ്ടക്ടർക്കെതിരെ തുടർ നടപടികൾ വേണ്ടെന്ന് കുട്ടിയുടെ മാതാപിതാക്കൾ. കുട്ടിയെയും മാതാപിതാക്കളെയും ബസ് കണ്ടക്ടറെയും ഉടമകളെയും ശനിയാഴ്ച ഡിവൈഎസ്പി ഓഫിസിൽ വിളിച്ചു വരുത്തി മൊഴിയെടുത്തപ്പോഴാണ് കേസ് വേണ്ടെന്നും, കണ്ടക്ടറെ താക്കീത് ചെയ്താൽ മതിയെന്നും കുട്ടിയുടെ മാതാപിതാക്കൾ അറിയിക്കുകയായിരുന്നു. തുടർന്ന് കണ്ടക്ടറെ താക്കീത് ചെയ്ത് വിട്ടയച്ചു. ജൂലായ് രണ്ടിന് ഉച്ചയ്ക്ക് 12.30 നായിരുന്നു കേസിനാസ്പദമായ സംഭവം. പരുത്തുംപാറ – കോട്ടയം റൂട്ടിൽ സർവീസ് നടത്തുന്ന റൈംസി്ംങ് സൺ ബസിലെ കണ്ടക്ടറാണ് എം.ഡി സെമിനാരി […]

വാടക വാഹനം പണയം വച്ച് കോടികളുടെ തട്ടിപ്പ്: പ്രതികൾക്ക് സിനിമാ ബന്ധവും; കൊച്ചിയിലെ സിനിമകൾ ഓടുന്നത് കോട്ടയത്തെ തട്ടിപ്പ് സംഘത്തിന്റെ തണലിൽ; പ്രതികളുടെ ഫോൺ വിശദാംശങ്ങൾ പരിശോധിക്കുന്നു; പ്രതികളെ വിളിച്ചവരിൽ ഭരണ – പ്രതിപക്ഷ പാർട്ടിയിലെ ഉന്നതർ

തേർഡ് ഐ ബ്യൂറോ കോട്ടയം:  വാടക വാഹനങ്ങൾ പണയം വച്ച് കോടികളുടെ തട്ടിപ്പ് നടത്തിയ പ്രതികൾക്ക് സിനിമാ ബന്ധവുമെന്ന് പൊലീസ്. പ്രതികൾ വാടകയ്ക്ക് എടുത്ത പതിനഞ്ചിലേറെ വാഹനങ്ങളാണ് കൊച്ചിയിലെ സിനിമാ ലൊക്കേഷനുകളിൽ സർവീസ് നടത്തുന്നത്. സിനിമാ സംഘങ്ങൾക്കു പിന്നാലെ ഗുണ്ടാ മാഫിയ സംഘങ്ങളുമായും  ജില്ലയിലെ ഭരണ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടി നേതാക്കളുമായും പ്രതികൾക്ക് അടുത്ത ബന്ധമുണ്ടെന്നും പൊലീസിനു സൂചന ലഭിച്ചിട്ടുണ്ട്. ഇതേ തുടർന്ന് പ്രതികളുടെ മൊബൈൽ ഫോൺ വിശദാംശങ്ങൾ പൊലീസ് വിശദമായി പരിശോധിച്ചിട്ടുണ്ട്. കേസിലെ പ്രതികളായ വാകത്താനം പാലച്ചുവട് കടുവാക്കുഴിയിൽ കെ.എസ് അരുൺ (26) […]