നെടുങ്കണ്ടം കസ്റ്റഡി മരണം: കസ്റ്റഡിയിലെടുത്ത സ്ത്രീകൾക്കും ക്രൂര മർദനം; സ്ത്രീകളുടെ സ്വകാര്യ ഭാഗങ്ങളിൽ കുരുമുളക് സ്‌പ്രേ പ്രയോഗി്ച്ചു; എല്ലാം ജില്ലാ പൊലീസ് മേധാവി അറിഞ്ഞു തന്നെ; എസ്.പി വേണുഗോപാൽ കൂടുതൽ കുടുക്കിലേയ്ക്ക്

നെടുങ്കണ്ടം കസ്റ്റഡി മരണം: കസ്റ്റഡിയിലെടുത്ത സ്ത്രീകൾക്കും ക്രൂര മർദനം; സ്ത്രീകളുടെ സ്വകാര്യ ഭാഗങ്ങളിൽ കുരുമുളക് സ്‌പ്രേ പ്രയോഗി്ച്ചു; എല്ലാം ജില്ലാ പൊലീസ് മേധാവി അറിഞ്ഞു തന്നെ; എസ്.പി വേണുഗോപാൽ കൂടുതൽ കുടുക്കിലേയ്ക്ക്

സ്വന്തം ലേഖകൻ

തൊടുപുഴ: നെടുങ്കണ്ടത്ത് പൊലീസ് കസ്റ്റഡിയിൽ സാമ്പത്തിക തട്ടിപ്പു കേസിൽ അറസ്റ്റിലായ പ്രതി രാജ്കുമാറിനെ ക്രൂര മർദനത്തിന് ഇരയാക്കിയത് അടക്കമുള്ള കാര്യങ്ങൾ ജില്ലാ പൊലീസ് മേധാവി വേണുഗോപാലും അറിഞ്ഞിരുന്നതായി ക്രൈംബ്രാഞ്ച്. രാജ്കുമാറിനെ കസ്റ്റഡിയിൽ എടുത്തതും മർദിച്ചതും മുൻ ജില്ലാ പൊലീസ് മേധാവിയുടെ അറിവോടെ ആയിരുന്നു എന്നത് തെളിയിക്കുന്ന കൂടുതൽ വിശദാംശങ്ങൾ ലഭിച്ചതായി ക്രൈംബ്രാഞ്ച് അന്വേഷണ സംഘം തേർഡ് ഐ ന്യൂസ് ലൈവിനോടു വെളിപ്പെടുത്തി. സംഭവം നടന്ന നാല് ദിവസവും അന്വേഷണ സംഘത്തിലുണ്ടായിരുന്ന ഒരു ഉദ്യോഗസ്ഥനും, പൊലീസുകാരനും ജില്ലാ പൊലീസ് മേധാവിയെ ഫോൺ വിളിച്ച് വിവരങ്ങൾ ധരിപ്പിച്ചതു സംബന്ധിച്ചുള്ള കോൾ റെക്കോർഡ് ക്രൈംബ്രാഞ്ചിന് ലഭിച്ചതായാണ് സൂചന ലഭിക്കുന്നത്. ഇതോടെ കേസിൽ നിർണ്ണായകമായ തെളിവ് ക്രൈംബ്രാഞ്ച് സംഘത്തിനു ലഭിച്ചിട്ടുണ്ട്. അടുത്ത ഘട്ടമായി ജില്ലാ പൊലീസ് മേധാവിയെ ആവശ്യമെങ്കിൽ ചോദ്യം ചെയ്യുമെന്നാണ് സൂചന ലഭിക്കുന്നത്.
ഇതിനിടെ വേണുഗോപാലിനെ മുഖ്യമന്ത്രി പിണറായി വിജയൻ കൈവിട്ടതായി സൂചന ലഭിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ മുൻ ജില്ലാ പൊലീസ് മേധാവിയെയും ചോദ്യം ചെയ്യാമെന്ന് ക്രൈംബ്രാഞ്ച് സംഘത്തിന് സർക്കാരും പിണറായി വിജയനും അനുവാദവും നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ജില്ലാ പൊലീസ് മേധാവിയ്‌ക്കെതിരായ നടപടികൾ കൂടുതൽ ശക്തമാകുന്നത്.
ഇതിനിടെ രാജ്കുമാറിനെയും തന്നെയും അതിക്രൂരമായി പൊലീസ് മർദിച്ചെന്ന് വായ്പ തട്ടിപ്പ് കേസിലെ പ്രതി ശാലിനി വെളിപ്പെടുത്തിയത് പൊലീസിനു കൂടുതൽ കുടുക്കായി. വാങ്ങിയ പണം തിരികെ ഏൽപിക്കാൻ സാവകാശം വേണമെന്ന് കരഞ്ഞ് പറഞ്ഞിട്ടും രാജ്കുമാറിനെ മർദിച്ച് കൊണ്ടിരുന്നു. വേട്ടപ്പട്ടി വേട്ടയാടുന്നത് പോലെയായിരുന്നു മർദനം. തന്നെയും പൊലീസ് വേട്ടയാടുമെന്ന് ഭയക്കുന്നതായും ശാലിനി മാധ്യമങ്ങളോട് പറഞ്ഞു.

രാജ്കുമാറിനെ ഉപദ്രവിച്ചപ്പോൾ താൻ ദൃക്‌സാക്ഷിയാണ്. മുട്ടുമടക്കി ഇരുത്തിയിട്ട് ചൂരൽ കൊണ്ട് നിരവധി തവണ മർദിച്ചു. മുളക് പ്രയോഗം നടത്തി പീഡിപ്പിച്ചു. ഒൻപതോളം പൊലീസുകാരാണ് ഉപദ്രവിച്ചത്. രാജ്കുമാറിന്റെയും ത്ങ്ങളുടെയും സ്വകാര്യ ഭാഗങ്ങളിൽ അടക്കം കുരുമുകള് സ്േ്രപ പ്രയോഗം നടത്തി. ഇവരെ കണ്ടാൽ തിരിച്ചറിയുമെന്നും റസിയ, ഗീതു എന്നീ വനിതാ പൊലീസുകാരും ഉപദ്രവിച്ചിട്ടുണ്ട്. എസ്.ഐക്ക് പിന്നിൽ മറ്റാരോ ഉണ്ടെന്നും ശാലിനി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടനിലക്കാരനായ നാസറിനെ അറിയില്ല. നാസർ ആണ് പണം മുടക്കുന്നതെന്ന് രാജ്കുമാർ പറഞ്ഞിട്ടുണ്ട്. കോടികളുടെ ബിസിനസ് നടന്നിട്ടില്ല. ഒരു കോടി രൂപ പിരിച്ചെടുത്തിട്ടില്ല. ഇടനിലക്കാരിൽ നിന്ന് പിരിച്ചെടുത്തത് 15 ലക്ഷം മാത്രമാണ്. രാജ്കുമാർ കൂടുതൽ പണം വാങ്ങിയോ എന്ന് അറിയില്ല. വായ്പ വാങ്ങുന്നതിനാണ് രാജ്കുമാറിനെ പരിചയപ്പെട്ടതെന്നും ശാലിനി വെളിപ്പെടുത്തി.

പൊലീസുകാർ കൈക്കൂലി വാങ്ങി. ബാഗിൽ ഉണ്ടായിരുന്ന 2.30 ലക്ഷം രൂപയും പൊലീസ് പിടിച്ചെടുത്തു. സജീവ്, നിയാസ് എന്നീ പൊലീസുകാർ തനിക്കെതിരെ ലൈംഗിക പരാമർശങ്ങൾ നടത്തിയെന്നും ശാലിനി വ്യക്തമാക്കി.