ജോസ് കെ മാണിയുടെ മുന്നണി പ്രവേശം : സിപിഎമ്മിനെ പരിഹസിച്ചു ഫേസ്ബുക്ക് പോസ്റ്റുമായി യുവമോർച്ച ജില്ലാ പ്രസിഡന്റ്

സ്വന്തം ലേഖകൻ കോട്ടയം: യുവമോർച്ചയുടെ ജില്ലാ പ്രസിഡൻ്റ് സോബിൻലാൽ ആണ് സിപിഎമ്മിനെയും സഖാക്കളെയും പരിഹസിച്ചു ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം സിപിഎമ്മിൽ അന്തസ്സുള്ള നേതാക്കളോ സഖാക്കളോ ആയി ആരെങ്കിലുമുണ്ടെങ്കിൽ, പ്രതിഷേധിച്ചില്ലെങ്കിലും ഉറക്കെയൊരു ഇൻക്വിലാബ് എങ്കിലും വിളിക്കേണ്ട സന്ദർഭമാണിത്. കൊടും അഴിമതിക്കാരനെന്ന് നിങ്ങൾ തന്നെ മുദ്രകുത്തിയ, കള്ളപ്പണമെണ്ണാൻ നോട്ടെണ്ണുന്ന മെഷിൻ വീട്ടിൽ സൂക്ഷിച്ചിട്ടുണ്ടെന്ന് നിങ്ങൾ അധിക്ഷേപിച്ച മാണിയുടെ പേരിൽ മാത്രം നിലനിൽക്കുന്ന, ചില സ്ഥാപിത താത്പര്യങ്ങളല്ലാതെ മറ്റ് കാര്യമായ രാഷ്ട്രീയമൊന്നും അവകാശപ്പെടാനില്ലാത്ത ഒരു ഈർക്കിൽ പാർട്ടിയെ കേവലം നാല് വോട്ട് കിട്ടുമെന്ന […]

പണത്തിനു വേണ്ടിയുള്ള തർക്കം: വൈക്കത്ത് അമ്മയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ ശേഷം മകൻ തൂങ്ങി മരിച്ചു; ക്രൂരമായ കൊലപാതകം അരങ്ങേറിയത് വൈക്കം ചെമ്പിൽ

തേർഡ് ഐ ക്രൈം വൈക്കം: മരം വിറ്റപണത്തെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നു മകൻ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം വീടിനുള്ളിൽ തൂങ്ങി മരിച്ചു. വൈക്കം ചെമ്പ് ആശാരിപ്പറമ്പിൽ കാർത്ത്യായനിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ മൂത്ത മകൻ ബിജുവിനെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ വൈക്കം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്. കാർത്ത്യായനിയുടെ രണ്ടാമത്തെ മകൻ വീട്ടിലെത്തിയപ്പോഴാണ് മുറിയ്ക്കുള്ളിൽ അമ്മ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉച്ചയ്ക്ക് കാർത്ത്യായനിയുടെ ഇളയ മകൻ കൂലിപണിക്കാരനായ സിജു ഭക്ഷണം കഴിക്കാൻ വീട്ടിൽ […]

സി.ഡി.എം വഴി ഇട്ട കാശ് അക്കൗണ്ടിൽ എത്തിയില്ലെന്ന് യുവാവിന്റെ പരാതി ; അന്വേഷണത്തിൽ നിക്ഷേപിച്ച പണം ക​ള്ള നോ​ട്ടു​ക​ളെന്ന് കണ്ടെത്തൽ : എരുമേലിയിൽ ക​ള്ള​നോ​ട്ട് നി​ക്ഷേ​പി​ച്ച യുവാവ് പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ കോട്ടയം : എരുമേലിയിൽ സി​ഡി​എം വ​ഴി നി​ക്ഷേ​പി​ച്ച​ കാശ് അ​ക്കൗ​ണ്ടി​ല്‍ എ​ത്തി​യി​ല്ലെ​ന്ന് നി​ക്ഷേ​പ​ക​നാ​യ യു​വാ​വി​ന്‍റെ പ​രാ​തി​. തുടർന്ന് നടത്തിയ അന്വേഷണത്തിൽ നി​ക്ഷേ​പ​ക​നും സം​ഘാം​ഗ​ങ്ങ​ളും പി​ടി​യി​ല്‍. ‌ ക​ള്ള​നോ​ട്ട് നി​ക്ഷേ​പി​ച്ച എ​രു​മേ​ലി വ​യ​ലാ​പ​റ​മ്പ് സ്വ​ദേ​ശി ഷെ​ഫീ​ക്ക് (26) ആ​ണ് പൊലീസ് പിടിയിലായത്. പ​ണം മ​റ്റൊ​രാ​ള്‍​ക്ക് ന​ല്‍​കാ​നാ​യി  സി​ഡി​എം വ​ഴി നി​ക്ഷേ​പി​ച്ച​ത് അ​ക്കൗ​ണ്ടി​ല്‍ എ​ത്തി​യി​ല്ലെ​ന്ന് യു​വാ​വ് ബാ​ങ്കി​ലും ഒപ്പം പോലീ​സി​ലും പ​രാ​തി ന​ല്‍​കു​കയായിരുന്നു. തുടർന്ന് നടത്തിയ അ​ന്വേ​ഷ​ണ​ത്തി​ല്‍ പ​ണം ക​ള്ള നോ​ട്ടു​ക​ള്‍ ആ​ണെ​ന്ന​റി​ഞ്ഞ​തോ​ടെ യു​വാ​വ് അ​റ​സ്റ്റി​ലാ​വു​ക​യാ​യി​രു​ന്നു. ര​ഹ​സ്യ ഇ​ട​പാ​ടുകളിലൂടെ ല​ഭി​ച്ച പ​ണം ആ​ണെ​ന്നാണ് പുറത്ത് […]

തോമസ് ചാഴികാടൻ എം.പി സ്ഥാനം രാജിവയ്ക്കണം: യൂത്ത് കോൺഗ്രസ് കോട്ടയത്ത് പ്രതിഷേധ പ്രകടനം നടത്തി; വീഡിയോ ഇവിടെ കാണാം

തേർഡ് ഐ ബ്യൂറോ കോട്ടയം: കേരള കോൺഗ്രസ് മുന്നണി വിട്ട സാഹചര്യത്തിൽ യു.ഡി.എഫ് വോട്ട് കൊണ്ടു ലഭിച്ച എം.പി സ്ഥാനം തോമസ് ചാഴികാടൻ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. വീഡിയോ ഇവിടെ കാണാം ജോസ് കെ.മാണിയുടെ എൽഡിഎഫ് പ്രവേശം രാഷ്ട്രീയ വഞ്ചനയും പിതൃശൂന്യതയുമെന്ന് കെ പി സി സി സെക്രട്ടറി നാട്ടകം സുരേഷ് പറഞ്ഞു. കോൺഗ്രസ് പ്രവർത്തകർ ചോരെയും നീരും ഒഴുക്കി ലക്ഷക്കണക്കിന് വോട്ടുകളുടെ ഭൂരിപക്ഷം നൽകി കോട്ടയത്തെ എം.പി ആക്കിയ തോമസ് […]

വ്യാവസായികപരിശീലന വകുപ്പിൽ പ്രൊമോഷൻ എൻജിഒ യൂണിയൻ വ്യാവസായികപരിശീലന വകുപ്പിൽ പ്രൊമോഷൻ എൻജിഒ യൂണിയൻ ആഹ്‌ളാദ പ്രകടനം നടത്തിനടത്തി

സ്വന്തം ലേഖകൻ കോട്ടയം: വ്യാവസായിക പരിശീലന വകുപ്പിലെ ടെക്‌നിക്കൽ യോഗ്യതയുള്ള ക്ലാസ്-ഫോർ വിഭാഗം ജീവനക്കാരെ വർക്ക്‌ഷോപ്പ് അറ്റൻഡർമാരായി പ്രമോഷൻ നല്കിയതിൽ ആഹ്ലാദം പ്രകടിപ്പിച്ച് ജില്ലയിലെ എല്ലാ സർക്കാർ ഐ ടി ഐ-കൾക്ക് മുമ്പിലും എൻജിഒ യൂണിയൻ പ്രകടനം നടത്തി. കഴിഞ്ഞ യുഡിഎഫ് സർക്കാർ തടഞ്ഞു വച്ചിരുന്ന എല്ലാ പ്രൊമോഷനുകളും വകുപ്പിൽ ഇടതുപക്ഷ സർക്കാർ നടപ്പിലാക്കി. നാലര വർഷത്തിനുള്ളിൽ 17 ഐ ടി ഐ-കൾ പുതുതായി സ്ഥാപിച്ചു , നിരവധി തസ്തികകൾ പുതുതായി അനുവദിച്ചു, എല്ലാ ഐ ടി ഐ-കൾക്കും സ്വന്തമായി സർക്കാർ കെട്ടിടം ലഭ്യമാക്കി. […]

കോട്ടയം ജില്ലയില്‍ 350 പുതിയ കോവിഡ് രോഗികൾ: 344 പേർക്കും സമ്പർക്ക രോഗം

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയില്‍ 350 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 344 പേര്‍ക്കും സമ്പര്‍ക്കും മുഖേനയാണ് രോഗം ബാധിച്ചത്. നാല് ആരോഗ്യ പ്രവര്‍ത്തകരും ജില്ലയ്ക്ക് പുറത്തുനിന്നെത്തിയ ഒരാളും ഇതില്‍ ഉള്‍പ്പെടുന്നു. 27 പേരുടെ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ ആറു പേരും രോഗബാധിതരായി. 141 പേര്‍ക്ക് കൂടി രോഗം ഭേദമായി. നിലവില്‍ 5678 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 16487 പേര്‍ കോവിഡ് ബാധിതരായി. 10789 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 18079 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണ […]

കേരളത്തിൽ ഇന്ന് 6244 പേര്‍ക്ക് കോവിഡ് :5745 പേർക്കും സമ്പർക്കരോഗം ;7792 പേർക്ക് രോഗമുക്തി

തേർഡ് ഐ ബ്യൂറോ തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6244 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 1013, എറണാകുളം 793, കോഴിക്കോട് 661, തൃശൂര്‍ 581, തിരുവനന്തപുരം 581, കൊല്ലം 551, ആലപ്പുഴ 456, പാലക്കാട് 364, കോട്ടയം 350, കണ്ണൂര്‍ 303, കാസര്‍ഗോഡ് 224, പത്തനംതിട്ട 169, ഇടുക്കി 114, വയനാട് 84 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 20 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം കോവളം സ്വദേശി […]

കോട്ടയം ജില്ലയിൽ കണ്ടെയ്ൻമെൻ്റ് സോണുകൾ പ്രഖ്യാപിച്ചു: ഏറ്റുമാനൂരിൽ വീണ്ടും കണ്ടെയ്ൻ

സ്വന്തം ലേഖകൻ കോട്ടയം : ജില്ലയിൽ കണ്ടെയ്ൻമെൻ്റ് സോണുകൾ പ്രഖ്യാപിച്ചു. ഏറ്റുമാനൂർ മുനിസിപ്പാലിറ്റിയിലെ മൂന്നാം വാർഡ് കണ്ടെയ്ൻമെൻ്റ് സോണായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ ഉത്തരവായി. പായിപ്പാട് – 13, ഉദയനാപുരം-1, മുളക്കുളം – 8 എന്നീ വാര്‍ഡുകൾ പട്ടികയിൽ നിന്ന് ഒഴിവാക്കി. നിലവില്‍ 26 തദ്ദേശഭരണ സ്ഥാപന മേഖലകളില്‍ 44 കണ്ടെയ്ന്‍മെന്‍റ് സോണുകളാണുള്ളത്. പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍) മുനിസിപ്പാലിറ്റികള്‍ ========= 1.കോട്ടയം – 44,40,39 2. ചങ്ങനാശേരി – 34,1, 24, 29 3. ഈരാറ്റുപേട്ട – 3,6, […]

നെറികേടു കാട്ടിയവരുടെ ഗതി അധോഗതിയാകും: ജോഷി ഫിലിപ്പ്

സ്വന്തം ലേഖകൻ കോട്ടയം: യു.ഡി.എഫ്. നോട് നെറികേടുകാട്ടിയവരുടെ ഗതി ഭാവിയിൽ അധോഗതിയാകുമെന്നല്ലാതെ കേരള രാഷ്ട്രീയത്തിൽ ഒരു ഗതിമാറ്റവും ജോസ് വിഭാഗത്തിൻ്റെ ഇടതു മുന്നണി പ്രവേശനം മൂലമുണ്ടാകുകയില്ലെന്ന് ഡി.സി.സി.പ്രസിഡൻ്റ് ജോഷി ഫിലിപ്പ് പറഞ്ഞു. മൂന്നു വർഷങ്ങൾക്ക് മുമ്പ് എഴുതി തയ്യാറാക്കിയ തിരക്കഥയാണ് ഇക്കൂട്ടരുടെ മുന്നണി മാറ്റം. കോട്ടയം പാർലമെൻ്റംഗം തോമസ് ചാഴിക്കാടനും, എം.എൽ.എ.മാരായ എൻ.ജയരാജും, റോഷി അഗസ്റ്റിനും ഉടൻ രാജിവയ്ക്കണമെന്നും ജോഷി ഫിലിപ്പ് ആവശ്യപ്പെട്ടു. 2017 മെയ് 3 ന് നടന്ന ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുമായി ചങ്ങാത്തം കൂടി പ്രസിഡൻ്റ് പദവി കൈയ്യടക്കിയത് […]

അറസ്റ്റിന് സാധ്യത, മുൻകൂർ ജാമ്യാപേക്ഷയുമായി ശിവശങ്കർ ഹൈക്കോടതിയിൽ ; ചോദ്യം ചെയ്യലിനായി എൻഫോഴ്‌സ്‌മെന്റിന് മുന്നിൽ ഇന്ന് ഹാജരാവില്ല

സ്വന്തം ലേഖകൻ തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. എൻഫോഴ്‌സ്‌മെന്റ് രജിസ്റ്റർ ചെയ്ത കേസിലാണ് ഹർജി നൽകിയിരിക്കുന്നത്. കേസിൽ മുൻകൂർ ജാമ്യാപേക്ഷ വേണ്ടെന്ന നിലപാടിലായിരുന്ന ശിവശങ്കർ.എന്നാൽ ചോദ്യം ചെയ്യലിനായി എൻഫോസ്‌മെന്റ് അടിയന്തരമായി വിളിപ്പിച്ച സാഹചര്യത്തിലാണ് കോടതിയെ സമീപിച്ചത്. ഇന്ന് രാവിലെ 11 മണിക്ക് അടിയന്തിരമായി ഹാജരാകാൻ എൻഫോഴ്‌സ്‌മെന്റ് ശിവശങ്കറിനോട് ആവശ്യപ്പെട്ടിരുന്നു. അടിയന്തരമായി വിളിപ്പിച്ചതിന് പിന്നിൽ അറസ്റ്റിന് സാധ്യതയെന്ന നിയമോപദേശം ലഭിച്ചതിനെതുടർന്നാണ് ശിവശങ്കർ കോടതിയെ സമീപിച്ചതെന്നാണ് സൂചന. അതേ സമയം ശിവശങ്കർ ഇന്ന് […]