കാൻസർ ബാധിച്ച മലയാളിയ്ക്ക് സാമ്പത്തിക സഹായം നൽകി

സ്വന്തം ലേഖകൻ അബ്ബാസിയ: ക്യാൻസർ ബാധിച്ച് കഴിഞ്ഞ ഒരു മാസത്തോളമായി സബ ആശുപത്രിയിലെ ക്യാൻസർ സെൻ്റർ ഐ.സി.യു വിൽ ചികിത്സയിൽ കഴിയവേ മരണമടഞ്ഞ കോട്ടയം സ്വദേശിയുടെ കുടുംബത്തിന് ഒരു “കൈ ” സഹായത്തിനായി കുവൈത്ത് ഒ.ഐ.സി.സി വെൽഫെയർ വിംഗ് ടീമംഗങ്ങൾ സമാഹരിച്ച തുക കഴിഞ്ഞ ദിവസം പരേതൻ്റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് കൈമാറി. കുവൈത്ത് ഒ.ഐ.സി.സി ഓഫിസിൽ വച്ച് നടന്ന ലളിതമായ ചടങ്ങിൽ വെൽഫെയർ വിംഗ് ചെയർമാൻ ഹരീഷ് ത്രിപ്പൂണിത്തുറ, വൈസ് ചെയർമാൻമാരായ സജിമണ്ഡലത്തിൽ, നിബു ജേക്കബ്, കമ്മിറ്റിയംഗങ്ങളായ ഈപ്പൻ ജോർജ്ജ്, ബെന്നി ഇടക്കൊച്ചി, രാജേഷ് […]

സംസ്ഥാനത്ത് ഇന്ന് 2885 പേര്‍ക്ക് കോവിഡ് ; 2640 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ; 287 പേരുടെ രോഗ ഉറവിടം അജ്ഞാതം

  സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 2885 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.തിരുവനന്തപുരം 566, മലപ്പുറം 310, കോഴിക്കോട് 286, കൊല്ലം 265, കണ്ണൂര്‍ 207, എറണാകുളം 188, പാലക്കാട് 184, തൃശൂര്‍ 172, കോട്ടയം 166, ആലപ്പുഴ 163, കാസര്‍ഗോഡ് 150, പത്തനംതിട്ട 88, ഇടുക്കി 86, വയനാട് 54 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 15 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 25ന് മരണമടഞ്ഞ തൃശൂര്‍ പാമ്പൂര്‍ സ്വദേശി ഫ്രാന്‍സിസ് ജോസഫ് (84), […]

ലഹരിയിൽ മുങ്ങി മലയാള സിനിമാലോകം ; സെറ്റുകളിലും കാരവനിലുമടക്കം ലഹരി സുലഭം : ലഹരിയുടെ ഉറവിടം തേടി പോകാൻ വിമുഖത കാണിച്ച് പൊലീസ്

സ്വന്തം ലേഖകൻ കൊച്ചി: ലഹരിമരുന്നിന്റെ ഉപയോഗം മലയാള സിനിമയിൽ വ്യാപകമാണെന്നത് പരസ്യമായ രഹസ്യമാണ്. മലയാള സിനിമയിലെ നിർമ്മാതാക്കളുടെ സംഘടന തന്നെ ഇക്കാര്യം പലതവണ ചൂണ്ടിക്കാണിച്ചിട്ടും ലഹരിയുടെ യഥാർത്ഥ വഴി തേടി പോകാൻ പൊലീസ് ഇപ്പോഴും തയ്യാറാവുന്നില്ല. പല സിനിമാ താരങ്ങളിൽ നിന്നും കൊക്കെയ്ൻ ഉൾപ്പെടെ കണ്ടെടുത്ത കേസുകളിൽ പോലും ഇതുവരെ ആഴത്തിലുള്ള അന്വേഷണം പോലും നടന്നിട്ടില്ല. നേരത്തെ ലഹരിമരുന്ന് കേസിൽ യുവനടൻ ഷൈൻ ടോം ചാക്കോ ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിലായിരുന്നു. കൊച്ചി കടവന്ത്രയിലെ ഫ്‌ളാറ്റിൽനിന്നായിരുന്നു മയക്കുമരുന്നുമായി ഇവർ പിടിയിലാകുന്നത്. നൈജീരിയക്കാരൻ ഒക്കോവോ കോളിൻസ് […]

700 വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയകള്‍ പൂര്‍ത്തീകരിച്ച് കോഴിക്കോട് ആസ്റ്റര്‍ മിംസ്: വൃക്ക, കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്ക് പ്രത്യേക ഇളവുകള്‍ പ്രഖ്യാപിച്ചു

സ്വന്തം ലേഖകൻ കോഴിക്കോട്: ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലില്‍ വിജയകരമായ 700 വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയകള്‍ പൂര്‍ത്തീകരിച്ചു. 100 കരള്‍ മാറ്റിവെയ്ക്കല്‍ പൂര്‍ത്തീകരിച്ചതിന് പിന്നാലെയാണ് നിര്‍ണ്ണായകമായ ഈ നേട്ടവും കോഴിക്കോട് ആസ്റ്റര്‍ മിംസ് കൈവരിക്കുന്നത്. ഇതിന്റെ ഭാഗമായി സെപ്തംബര്‍, ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ നടക്കുന്ന വൃക്ക, കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്ക് പ്രത്യേക ഇളവുകള്‍ പ്രഖ്യാപിച്ചു. വൃക്ക, കരള്‍ മാറ്റിവെയ്ക്കല്‍ രംഗത്ത് ചുരുങ്ങിയ കാലയളവിനുള്ളില്‍ വലിയ നേട്ടങ്ങള്‍ കൈവരിച്ച സ്ഥാപനമാണ് കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍. ഏറ്റവും ഉയര്‍ന്ന വിജയനിരക്കും താരതമ്യേന കുറഞ്ഞ ചെലവും ഉന്നത നിലവാരമുള്ള […]

ട്രെയിൻ യാത്രക്കാർക്ക് സന്തോഷവാർത്ത…! ജനശതാബ്ദി എക്‌സ്പ്രസും വേണാടും സർവീസ് നിർത്തില്ല ; സർവീസുകൾ റദ്ദാക്കാനുള്ള തീരുമാനം റെയിൽവേ പിൻവലിച്ചു

സ്വന്തം ലേഖകൻ തിരുവനന്തപുരം : ജനശതാബ്ദി എക്‌സ്പ്രസുകളും വേണാടും പിൻവലിക്കാനുള്ള തീരുമാനം റെയിൽവേ പിൻവലിച്ചു. യാത്രക്കാർ കുറവായതിനാൽ കണ്ണൂർ തിരുവനന്തപുരം, കോഴിക്കോട് തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസുകളുടെയും തിരുവനന്തപുരം-എറണാകുളം വേണാട് എക്‌സ്പ്രസും നിർത്തുമെന്ന് റെയിൽവേ അധികൃതർ നേരത്തെ അറിയിച്ചിരുന്നു. യാത്രക്കാർ കുറവായതിനാൽ മൂന്നു വണ്ടികളും ഈ ശനിയാഴ്ച മുതൽ ഓടില്ലെന്ന് കഴിഞ്ഞ ചൊവ്വാഴ്ചയാണ് റെയിൽവേ അറിയിച്ചത്. എന്നാൽ സംസ്ഥാന സർക്കാരും ജനപ്രതിനിധികളും ഒന്നടങ്കം ആവശ്യപ്പെട്ടതിനെ തുടർന്നാണ് തീരുമാനം പുനഃപരിശോധിക്കാൻ റെയിൽവേ തയ്യാറായത്. മൂന്നു വണ്ടികളും നിലവിലെ സമയക്രമത്തിൽ ഓടും. വെള്ളിയാഴ്ച വൈകിട്ടാണ് ഇതു സംബന്ധിച്ച നിർദേശം […]

സംസ്ഥാന ഗവൺമെന്റിൽ കുറച്ചെങ്കിലും ജനാധിപത്യ മൂല്യവും ഇടതുപക്ഷ കാഴ്ചപ്പാടും അവശേഷിക്കുന്നുവെങ്കിൽ കെ.ടി ജലീലിനെ മുഖ്യമന്ത്രി മന്ത്രിസഭയിൽ നിന്നും പുറത്താക്കണം : തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ

സ്വന്തം ലേഖകൻ കോട്ടയം : വിവാദങ്ങൾക്കിടിയിൽ ജലീലിനെതിരെ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയും രംഗത്ത്. ജലീൽ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അന്ന് മുതൽ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ വിവാദങ്ങൾ നിറഞ്ഞതും ദുരൂഹവുമാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. സംസ്ഥാന വ്യാപനകമായി കോൺഗ്രസ് നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്വന്തം ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഭരണഘടനയിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത ഒരു മന്ത്രിയെ, രാജ്യ ദ്രോഹകുറ്റം ചുമത്തി അന്വേഷിക്കുന്ന സ്വർണ്ണ കടത്ത് പോലൊരു കേസുമായി ബന്ധപെട്ടു ഇ.ഡി ചോദ്യം ചെയ്തിരിക്കുന്നു എന്നത് അത്യന്തം ഗൗരവമുള്ള വിഷയമാണ്. […]

ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന യുവാവ് കത്രിക കൊണ്ട് കഴുത്തറുത്ത് മരിച്ച നിലയിൽ ; മരിച്ചത് വിദേശത്ത് നിന്നുമെത്തി ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന പയ്യന്നൂർ സ്വദേശി

സ്വന്തം ലേഖകൻ കണ്ണൂർ: വിദേശത്തു നിന്നെത്തി ക്വറന്റീനിൽ കഴിയുകയായിരുന്ന യുവാവിനെ ടോയ്‌ലെറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന കുഞ്ഞിമംഗലം കണ്ടൻകുളങ്ങര സ്വദേശിയായ ടി.വി.ശരത്തിനെ (30) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുവൈറ്റിൽ എഞ്ചിനിയറായി ജോലി ചെയ്ത് വരികെയായിരുന്നു ശരത്. കഴിഞ്ഞ മാസം അവസാനത്തോടെയാണ് ശരത് നാട്ടിലെത്തിയത്. വിദേശത്ത് നിന്നും നാട്ടിലെത്തിയ ദിവസം മുതൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വീടിന് സമീപത്തായുള്ള ഔട്ട്ഹൗസിൽ ക്വാറന്റൈനിൽ കഴിയുകയായിരുന്നു. തുടർന്ന് ഇന്ന് രാവിലെ ഭക്ഷണവുമായെത്തി ബന്ധു വിളിച്ചപ്പോൾ പ്രതികരണം ഒന്നും ഉണ്ടായില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ടോയ്‌ലെറ്റിനുള്ളിൽ […]

കോട്ടയത്ത് യുവമോർച്ച പ്രതിഷേധത്തിൽ സംഘർഷം : ബി.ജെ.പി ജില്ലാ പ്രസിഡന്റ് ഉൾപ്പടെയുള്ള പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി ; ബി.ജെ.പി പ്രവർത്തകർ എം.സി റോഡ് ഉപരോധിക്കുന്നു : വീഡിയോ റിപ്പോർട്ട് ഇവിടെ കാണാം

സ്വന്തം ലേഖകൻ കോട്ടയം : സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത മന്ത്രി കെ.ടി.ജലീൽ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച കോട്ടയത്ത് നടത്തിയ പ്രതിഷേധത്തിൽ സംഘർഷം. പ്രതിഷേധത്തിൽ സമരക്കാർക്ക് നേരെ പൊലീസ് ലാത്തി വീശി. വീഡിയോ ഇവിടെ കാണാം – സംഘർഷാവസ്ഥയെ തുടർന്ന് ബി.ജെ.പി. ജില്ലാ പ്രസിഡന്റ് ഉൾപ്പടെയുള്ള ബി.ജെ.പി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇതേ തുടർന്ന് ബിജെപി പ്രവർത്തകർ എം സി റോഡ് ഉപരോധിക്കുകയാണ്. സംഭവത്തിൽ പ്രതിഷേധമറിയിച്ച് എബിവിപി പ്രവർത്തകർ അൽപസമയത്തിനകം കളട്രേറ്റിലേക്ക് മാർച്ച് നടത്തും. ഇതിനുള്ള എല്ലാവിധ […]

രണ്ടാഴ്ചയിൽ കൂടുതൽ നീണ്ടു നിൽക്കുന്ന പനി, ചുമ, രാത്രിയിൽ വിയർക്കൽ തുടങ്ങിയ ലക്ഷണങ്ങൾ ഉള്ള കോവിഡ് ബാധിതരെ ക്ഷയ രോഗ പരിശോധനയ്ക്ക് കൂടി വിധേയമാക്കും ; കോവിഡ്-ക്ഷയ രോഗ നിർണ്ണയവും ചികിത്സയും ഒരുമിച്ച് കൊണ്ടുപോകാൻ സർക്കാർ നിർദ്ദേശം

സ്വന്തം ലേഖകൻ തിരുവനന്തപുരം: കൊവിഡ് രോഗത്തിന് പുറമെ രണ്ട് ആഴ്ചയിൽ കൂടുതൽ നീണ്ടു നിൽക്കുന്ന പനി ,ചുമ,ഭാരം കുറയൽ , രാത്രിയിൽ വിയർക്കൽ എന്നീ ലക്ഷണങ്ങൾ ഉള്ള കൊവിഡ് ബാധിതരെ ക്ഷയ രോഗ പരിശോധനയ്ക്ക് കൂടി വിധേയമാക്കും. ഇതിന് പുറമെ ജലദോഷം അടക്കമുള്ള ലക്ഷണങ്ങളുമായി എത്തുന്ന വയോജനങ്ങളിലും ദുർബല ആരോഗ്യ സ്ഥിതി ഉള്ളവരിലും കൊവിഡ് പരിശോധനയ്ക്ക് ഒപ്പം ഇനി മുതൽ ക്ഷയരോഗ പരിശോധന കൂടി നടത്തണമെന്നാണ് നിർദ്ദേശം. എക്‌സ്‌റേയിൽ പ്രശ്‌നങ്ങൾ കണ്ടെത്തിയാലും ക്ഷയരോഗ പരിശോധന വേണം. ക്ഷയ രോഗം ഉള്ളവരിലും മാറിയവരിലും പനി ഉൾപ്പടെ […]

കട്ടിലോ, ഫാനോ ഇല്ലാതെ ജയിലിൽ നിലത്ത് പായ വിരിച്ച് ഉറങ്ങി റിയാ ചക്രവർത്തി ; സഹതടവുകാർ ആക്രമിക്കുമോ എന്ന ഭയത്തിൽ റിയയെ പാർപ്പിച്ചിരിക്കുന്നത് ഒറ്റമുറി സെല്ലിൽ ; ബോളിവുഡിന്റെ മായാലോകത്ത് ചക്രവർത്തിനിയെ പോലെ ജീവിച്ച റിയയ്ക്ക് ബാക്കുള ജയിലിൽ നരകജീവിതം

സ്വന്തം ലേഖകൻ   മുംബൈ: ബോളിവുഡ് സിനിമാ ലോകത്തെ നടുക്കിയ സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് മയക്കു മരുന്ന് കേസിൽ അറസ്റ്റിലായ നടി റിയാ ചക്രവർത്തിക്ക് ജയിലിൽ നരക ജീവിതം. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് റിയാ ചക്രവർത്തിയെ കസ്റ്റഡിയിലെടുത്തത്. കാശിന്റെ പുറത്ത് സുഖലോലുപതയിൽ എ.സി മുറിയിൽ ആഡംബര കട്ടിലിൽ കിടന്നുറങ്ങിയിരുന്ന റിയ ഇപ്പോൾ നിലത്ത് പായ വിരിച്ച് കൊതുക് കടിയും കൊണ്ടാണ് ജയിൽ മുറിയിൽ ഉറങ്ങുന്നത്. മുംബൈ ബൈക്കുള ജയിലിൽ റിയയ്ക്കായി അനുവദിച്ചിരിക്കുന്ന മുറിയിൽ കിടക്കാൻ കട്ടിലോ കാറ്റിനായി ഫാനോ ഇല്ല. […]