വ്യാവസായികപരിശീലന വകുപ്പിൽ പ്രൊമോഷൻ എൻജിഒ യൂണിയൻ വ്യാവസായികപരിശീലന വകുപ്പിൽ പ്രൊമോഷൻ എൻജിഒ യൂണിയൻ ആഹ്‌ളാദ പ്രകടനം നടത്തിനടത്തി

വ്യാവസായികപരിശീലന വകുപ്പിൽ പ്രൊമോഷൻ എൻജിഒ യൂണിയൻ വ്യാവസായികപരിശീലന വകുപ്പിൽ പ്രൊമോഷൻ എൻജിഒ യൂണിയൻ ആഹ്‌ളാദ പ്രകടനം നടത്തിനടത്തി

സ്വന്തം ലേഖകൻ

കോട്ടയം: വ്യാവസായിക പരിശീലന വകുപ്പിലെ ടെക്‌നിക്കൽ യോഗ്യതയുള്ള ക്ലാസ്-ഫോർ വിഭാഗം ജീവനക്കാരെ വർക്ക്‌ഷോപ്പ് അറ്റൻഡർമാരായി പ്രമോഷൻ നല്കിയതിൽ ആഹ്ലാദം പ്രകടിപ്പിച്ച് ജില്ലയിലെ എല്ലാ സർക്കാർ ഐ ടി ഐ-കൾക്ക് മുമ്പിലും എൻജിഒ യൂണിയൻ പ്രകടനം നടത്തി.

കഴിഞ്ഞ യുഡിഎഫ് സർക്കാർ തടഞ്ഞു വച്ചിരുന്ന എല്ലാ പ്രൊമോഷനുകളും വകുപ്പിൽ ഇടതുപക്ഷ സർക്കാർ നടപ്പിലാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാലര വർഷത്തിനുള്ളിൽ 17 ഐ ടി ഐ-കൾ പുതുതായി സ്ഥാപിച്ചു , നിരവധി തസ്തികകൾ പുതുതായി അനുവദിച്ചു, എല്ലാ ഐ ടി ഐ-കൾക്കും സ്വന്തമായി സർക്കാർ കെട്ടിടം ലഭ്യമാക്കി. നിരവധി ഐടിഐ-കളെ അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് ഉയർത്താനും കുട്ടികൾക്കുള്ള പരിശീലനം മികവുറ്റതാക്കാനും കഴിഞ്ഞു.

വിവിധ കേന്ദ്രങ്ങളിൽ ആഹ്ലാദപ്രകടനത്തെ അഭിവാദ്യം ചെയ്ത് ജില്ലാ സെക്രട്ടറി വി കെ ഉദയൻ, യൂണിയൻ സംസ്ഥാനകമ്മറ്റിയംഗം പി എൻ കൃഷ്ണൻ നായർ, ജില്ലാ ട്രഷറർ ടി ഷാജി, സജിമോൻ തോമസ്, പി എസ് വിനോദ് കുമാർ, കെ ജി അഭിലാഷ് തുടങ്ങിയ നേതാക്കൾ സംസാരിച്ചു.