ആര് കൈവിട്ടാലും കൂടെ ഞാനുണ്ട്….! ഒരു വീടൊരുക്കാൻ ഈ ചേട്ടൻ മുന്നിലുണ്ടാകും ; നെയ്യാറ്റിൻകരയിൽ ജപ്തി നടപടികൾക്കിടെ അച്ഛനും അമ്മയും ആത്മഹത്യ ചെയ്ത കുട്ടികൾക്ക് വീട് വച്ച് നൽകാമെന്ന് ഫിറോസ് കുന്നുംപറമ്പിൽ

സ്വന്തം ലേഖകൻ കോഴിക്കോട്: നെയ്യാറ്റിൻകരയിൽ ജപ്തി നടപടിയ്ക്കിടെ അച്ഛനും അമ്മയും തീകൊളുത്തി ആത്മഹത്യ ചെയ്തതോടെ അനാഥരായ കുട്ടികൾക്ക് വീട് വയ്ക്കാൻ സഹായ ഹസ്തവുമായി ചാരിറ്റി പ്രവർത്തകൻ ഫിറോസ് കുന്നുംപറമ്പിൽ. ആര് കൈ വിട്ടാലും 2021 ജനുവരി അവസാനം നമുക്ക് വീടുപണി തുടങ്ങാം. ഫിറോസ് തന്റെ ഫെയ്‌സ്ബുക്ക് പേജിൽ കുറിച്ചിരിക്കുന്നത്. ഫിറോസ് കുന്നുംപറമ്പിലിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം: ആര് കൈ വിട്ടാലും കൂടെ ഞാനുണ്ട്….. അച്ഛനും അമ്മയും ഉറങ്ങുന്ന മണ്ണിൽ എന്റെ സഹോദരങ്ങൾക്ക് ഒരു വീടൊരുക്കാൻ ഈ ചേട്ടൻ മുന്നിലുണ്ടാവും,ഞങ്ങൾ പണിഞ്ഞു തരും നിങ്ങൾകൊരു […]

ശാഖയെ പരിചയപ്പെട്ടത് തമാശയ്ക്ക്, പിന്നീട് ഇഷ്ടമായി ; കാര്യങ്ങൾ കൈവിട്ട് പോയത് വിവാഹ ശേഷം ഫോട്ടോ പുറത്തായതോടെ : കൊലക്കുറ്റം സമ്മതിച്ച് അരുൺ പൊലീസിനോട് ചോദിച്ചത് എത്രകൊല്ലമാ സാറേ ശിക്ഷയെന്ന്

സ്വന്തം ലേഖകൻ വെള്ളറട: മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ശാഖകുമാരി കൊലക്കേസിൽ കുറ്റസമ്മതം നടത്തി അരുൺ പൊലീസിനോട് ചോദിച്ചത് എത്രകൊല്ലമാ സാറെ ശിക്ഷ കിട്ടുക. 15 കൊല്ലമാണോ? പൊലീസിന്റെ വലിയ സമ്മർദ്ദത്തിനൊടുവിലാണ് അരുൺ കേസിൽ കുറ്റമെല്ലാം സമ്മതിച്ചത്. അമ്മയോളം പ്രായമുള്ളവളെ കെട്ടിയവനെന്ന ആൾക്കാരുടെ പറച്ചിലും, സുഹൃത്തുക്കൾ നടത്തിയ കളിയാക്കലും താങ്ങാനായില്ല. കൊല ചെയ്യാൻ തീരുമാനിച്ചത് അതുകൊണ്ടാണ്. ചോദ്യം ചെയ്യലിൽ തന്നെ അരുൺ കാര്യങ്ങൾ പൊലീസിനോട് പറഞ്ഞു. ശാഖയെ പരിചയപ്പെട്ടത് തമാശയ്ക്കായിരുന്നുവെന്നാണ് അരുൺ പറഞ്ഞത്. എന്നാൽ പിന്നീട് ഇഷ്ടപ്പെടുകയായിരുന്നു. വിവാഹത്തിനും സമ്മതിച്ചു.വീട്ടുകാരുമായി അകന്നതും സാമ്പത്തിക ബുദ്ധിമുട്ടും ഘടകമായിരുന്നു. […]

നിയമം പാലിക്കാൻ കുടുംബത്തെ തീ കൊളുത്തിക്കൊന്ന പൊലീസുകാർ കാണുക: കാഞ്ഞിരപ്പള്ളിയിലുണ്ടായിരുന്ന ഈ എസ്.ഐയെ; ജപ്തിയ്‌ക്കെത്തിയ ബാങ്ക് ഉദ്യോഗസ്ഥരുടെ മുന്നിലൂടെ കൈപിടിച്ച് ഇറക്കിയ രോഗിയായ വീട്ടമ്മയ്ക്കും കുടുംബത്തിനും വീട് വച്ച് നൽകി കാഞ്ഞിരപ്പള്ളി മുൻ എസ്.ഐ അൻസിൽ

ഏ കെ ശ്രീകുമാർ കോട്ടയം: തിരുവനന്തപുരത്ത് ജപ്തിയ്‌ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥർ തട്ടിമാറ്റിയ തീ ശരീരത്തിലേയ്ക്കു ആളിപ്പടർന്ന് ദമ്പതിമാർ കൊല്ലപ്പെട്ടതാണ് രണ്ടു ദിവസമായി കേരളത്തിലെ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാവിഷയം. ഇതിനിടെയാണ് ഇപ്പോൾ കാഞ്ഞിരപ്പള്ളിയിൽ നടന്ന ഒരു ജപ്തിയും, ഇതേ തുടർന്നു പൊലീസ് സ്വീകരിച്ച ജാഗ്രതയും ഒരു കുടുംബത്തിനു വീട് ഒരുക്കി നൽകിയതും ജില്ലയിൽ വീണ്ടും ഓർമ്മയിൽ എത്തുന്നത്. കാഞ്ഞിരപ്പള്ളി എസ്.ഐ ആയിരുന്ന എ.എസ് അൻസിലാണ് ജപ്തി നടപടിയുടെ ഭാഗമായി സുരക്ഷയൊരുക്കാൻ എത്തുകയും, വീട്ടുകാരുടെ ദുരിതം തിരിച്ചറിഞ്ഞ് കുടുംബത്തിനു വീടു വച്ച് നൽകുകകുയം ചെയ്തതത്. വർഷങ്ങൾക്കു […]

സംസ്ഥാനത്തെ ഏറ്റവും വലിയ കോർപ്പറേഷന്റെ മേയറാവാൻ വാടക വീട്ടിൽ നിന്നും ആര്യ പുറപ്പെട്ടത് അച്ഛനൊപ്പം ബൈക്കിൽ ; 21കാരിയ്‌ക്കൊപ്പം ചരിത്രത്തിൽ ഇടം നേടി കേരളവും : ആരെയും ഭരിക്കലല്ല, ഒന്നിച്ച് കൊണ്ടുപോകലാണ് ലക്ഷ്യമെന്ന് ആര്യ

സ്വന്തം ലേഖകൻ   തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും വലിയ കോർപറേഷന്റെ തലപ്പത്തിരിക്കാൻ മുടവന്മുഗളിലെ വാടകവീട്ടിൽ നിന്ന് ആര്യ രാജേന്ദ്രൻ പുറപ്പെട്ടത് അച്ഛനൊപ്പം ബൈക്കിലാണ്. അച്ഛന്റെ ബൈക്കിന്റെ പിന്നിലിരുന്ന് കുടുസുവഴിയിലൂടെയാണ് യാത്ര. തെരഞ്ഞെടുപ്പിൽ രണ്ട് കോൺഗ്രസ് വിമതരുടേതടക്കം 54 വോട്ട് നേടിയതോടെ ചുമതലയേൽക്കാൻ മേയറുടെ കസേരയിലേക്ക്. ഏറ്റവും പ്രായം കുറഞ്ഞ മേയർ തലപ്പത്തെത്തിയ നിമിഷത്തിന്റെ യാത്രാ വഴിയാണ് ഇത്. ബിജെപി സിമി ജ്യോതിഷിനെയും യുഡിഎഫ് മേരി പുഷ്പത്തെയും മൽസരിപ്പിച്ചെങ്കിലും കോൺഗ്രസ് വിമതർ എൽഡിഎഫിനൊപ്പം ചേർന്നതോടെ ആര്യക്ക് മുന്നണി വോട്ടിനേക്കാൾ രണ്ടെണ്ണം കൂടുതൽ ലഭിക്കുകയായിരുന്നു ബിജെപിക്ക് 35, […]

നീ മാത്രം വരികെ, മറ്റൊന്നും സംഭവിച്ചിട്ടില്ലാത്തതിനാൽ ഒന്ന് കുളിച്ച് കയറിയാൽ മതി ; തിരിച്ചുവന്നാൽ പൂപോലെ നോക്കും : പാലക്കാട്ടെ ദുരഭിമാനക്കൊലയ്ക്ക് മുൻപുള്ള ഹരിതയുടെ വല്ല്യച്ഛന്റെ ഫോൺ സംഭാഷണം പുറത്ത് ; അനീഷിന്റെ കുടുംബത്തെ പണം കൊടുത്ത് സ്വാധീനിക്കാനും ഹരിതയുടെ കുടുംബത്തിന്റെ ശ്രമം

സ്വന്തം ലേഖകൻ പാലക്കാട്: തേങ്കുറുശ്ശിയിലെ ദുരഭിമാന കൊലയ്ക്ക് മുൻപ് അനീഷിന്റെ ഭാര്യ ഹരിതയെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകാനുമായി യുവതിയുടെ വീട്ടുകാർ നിരന്തരമായി പരിശ്രമം നടത്തിയിരുന്നു. ഇക്കാര്യം തെളിയിക്കുന്ന ഫോൺ സംഭാഷണങ്ങൾ പുറത്ത്. കൊല്ലപ്പെട്ട അനീഷിനെയും കുടുംബത്തെയും പണം കൊടുത്ത് സ്വാധീനിക്കാൻ പ്രഭുകുമാറിന്റെ വീട്ടുകാർ ശ്രമം നടത്തിയെന്ന ആരോപണത്തിന് തെളിവായി പൊലീസിന് ഈ ഫോൺ സംഭാഷണം അനീഷിന്റെ ബന്ധുക്കൾ കൈമാറിയിട്ടുണ്ട്. ഹരിതയുടെ മുത്തച്ഛനുമായുള്ള സംഭാഷണം ആണിത്. പൊലീസിനു കൈമാറിയ മൊബൈൽ സംഭാഷണത്തിൽ പണവും സൗകര്യവും വാഗ്ദാനം ചെയ്ത് പ്രഭുകുമാറിന്റെ പിതാവ്. അനീഷിന്റെ കുടംബത്തിൽ നിന്നു മടങ്ങിയാൽ […]

കോഴിക്കോട് ആക്രിക്കടയിൽ വൻ തീപിടുത്തം ; മണിക്കൂറുകൾക്ക് ശേഷം തീ നിയന്ത്രണവിധേയമാക്കിയത് മറ്റ് ജില്ലകളിൽ നിന്ന് കൂടി അഗ്നിശമന സേനയെത്തി : കെട്ടിടത്തിന് ലൈസൻസ് ഇല്ലായിരുന്നുവെന്ന്‌ മേയർ

സ്വന്തം ലേഖകൻ കോഴിക്കോട്: ചെറുവണ്ണൂർ, കുണ്ടായിത്തോട് ശാരദ മന്ദിരത്തിന് സമീപത്തെ ആക്രിക്കടയിൽ വൻ തീപിടുത്തം. സംഭരണ കേന്ദ്രത്തിൽ ഉണ്ടായ തീപിടുത്തം മണിക്കൂറുകൾക്ക് ശേഷമാണ് നിയന്ത്രണ വിധേയമാക്കിയത്. മൂന്ന് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയെന്ന് ജില്ലാ കളക്ടർ സാംബശിവ റാവു ആണ് അറിയിച്ചു. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് തീപിടിത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.തീ അണക്കാൻ സാധിക്കാതായതോടെ മറ്റ് ജില്ലകളിൽ നിന്ന് അഗ്‌നിശമന യൂണിറ്റുകളെ വിളിച്ചു വരുത്തുകയായിരുന്നു. തീപിടിത്തം ഉണ്ടായ ഉടൻ പൊലീസ് സമീപത്തുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറുകൾ എടുത്തുമാറ്റിയിരുന്നു. ഇതോടെ വൻ […]

യുവ നടിയെ ആക്രമിച്ചതിന്റെ ഞെട്ടൽ മാറും മുൻപ് ലുലുമാൾ വീണ്ടും സ്ത്രീകൾക്കു പേടി സ്വപ്‌നമാകുന്നു: ക്രിസ്മസ് ദിവസം രാത്രിയിൽ ലുലുമാളിൽ നഗ്നതാ പ്രദർശനം നടത്തിയ പ്രതിയുടെ വീഡിയോ ദൃശ്യം പുറത്ത്

തേർഡ് ഐ ക്രൈം കൊച്ചി: ലുലുമാളിൽ യുവനടിയെ ആക്രമിച്ചതിന്റെ ഞെട്ടൽ മാറും മുൻപ് പുറത്തു വന്ന വാർത്തകൾ സ്ത്രീകൾക്കു ഭീഷണിയാകുന്നു. മാളിൽ യുവതിയ്ക്കു മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയെന്ന പരാതിയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഇയാളുടെ വീഡിയോ ദൃശ്യം പൊലീസ് ഇപ്പോൾ പുറത്തു വിട്ടിട്ടുണ്ട്. യുവതിയുടെ മുൻപിൽ നഗ്നതാ പ്രദർശനം നടത്തിയ സംഭവത്തിൽ പ്രതിയായ യുവാവിനായി പൊലീസ് അന്വേഷണം ആരംഭിച്ചു. ആലപ്പുഴ സ്വദേശിനിയുടെ പരാതിയിലാണ് കളമശേരി പൊലീസ് അന്വേഷണം നടത്തുന്നത്. ക്രിസ്മസ് ദിനം രാത്രി ഒമ്പതു മണിയോടെയാണ് സംഭവം. 26ന്  പരാതി ലഭിച്ചതിനെ തുടർന്ന് […]

തിരുവനന്തപുരത്ത് ദമ്പതിമാർ തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവം: ബാങ്ക് ജപ്തിയ്ക്ക് എത്തിയത് ഹൈക്കോടതി സ്‌റ്റേ നിലനിൽക്കുന്നതിനിടെ; നാടിനെ കണ്ണീരിലാഴ്ത്തി രാജനും അമ്പിളിയും നിയമത്തിനു മുന്നിൽ കത്തിത്തീർന്നു

തേർഡ് ഐ ബ്യൂറോ തിരുവനന്തപുരം: നിയമം ചുട്ടുകൊന്ന അമ്പിളിയും രാജനും നാടിന്റെ കണ്ണീരായി മാറുന്നു. തർക്കഭൂമി ഒഴിപ്പിക്കുന്നതിനിടെ ആത്മഹത്യ ഭീഷണി മുഴക്കിയ ദമ്പതികൾ തീപ്പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ നിർണായക വെളിപ്പെടുത്തലുമായി കുടുംബം. നെയ്യാറ്റിൻകരയിൽ പൊലീസ് തർക്കഭൂമിയിൽ നിന്നും രാജനേയും കുടുംബത്തേയും ഇറക്കി വിടാൻ ശ്രമിച്ച അതേ ദിവസം തന്നെ  ഹൈക്കോടതി ഒഴിപ്പിക്കൽ തടഞ്ഞുള്ള സ്റ്റേ ഓർഡർ പുറപ്പെടുവിച്ചിരുന്നതായി കുടുംബാംഗങ്ങൾ പറയുന്നു. തങ്ങളെ ഒഴിപ്പിക്കാൻ സ്ഥലം ഉടമ കോടതിവിധി നേടിയെന്നറിഞ്ഞതിന് പിന്നാലെ രാജൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പൊലീസ് ഒഴിപ്പിക്കാൻ വരുന്ന അതേദിവസം തന്നെ സ്റ്റേ ഓർഡർ […]

ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റും പാർലമെന്ററി പാർട്ടി ലീഡറുമായ നേതാവ് ചെയർപേഴ്‌സൺ തിരഞ്ഞെടുപ്പിൽ നിന്നും വിട്ടു നിന്നും: കോട്ടയം നഗരസഭയിലെ ബി.ജെ.പിയിൽ പൊട്ടിത്തെറി; പി.പി.ഇ കിറ്റ് ധരിച്ച് കൗൺസിലർമാർ എത്തിയിട്ടു പോലും ബി.ജെ.പിയുടെ ഉന്നത നേതാവ് മുങ്ങിയതിൽ എതിർപ്പുമായി പാർട്ടി പ്രവർത്തകർ

തേർഡ് ഐ ബ്യൂറോ കോട്ടയം: നിർണ്ണായകമായ നഗരസഭ തിരഞ്ഞെടുപ്പിൽ പി.പി.ഇ കിറ്റ് ഏഴു കൗൺസിലർമാർ എത്തി വോട്ട് ചെയ്തിട്ടും ബി.ജെ.പിയുടെ അംഗം വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നത് വിവാദമാകുന്നു. ബി.ജെ.പിയുടെ മുതിർന്ന നേതാവും കോട്ടയം നിയോജക മണ്ഡലം പ്രസിഡന്റുമായ ടി.ആർ അനിൽകുമാറാണ് വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നത്. നഗരസഭയിലെ എട്ടാം വാർഡ് അംഗവും പാർലമെന്ററി പാർട്ടി ലീഡറുമായ അനിൽകുമാർ വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നതാണ് ഇപ്പോൾ ബി.ജെ.പിയിൽ വിവാദമായി മാറിയിരിക്കുന്നത്. തിങ്കളാഴ്ച നടന്ന വോട്ടെടുപ്പിൽ നഗരസഭയിൽ ഏറ്റവും വാശിയേറിയ പോരാട്ടമാണ് നടന്നത്. ഓരോ വോട്ടും […]

സാമ്പത്തിക സർവേയ്ക്ക് എത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞു; നടത്തുന്നത് പൗരത്വ ബില്ലിന്റെ സർവേ എന്നു പ്രചാരണം; താഴത്തങ്ങാടി അറുപുഴയിലെ 15 എസ്.ഡി.പി.ഐ പ്രവർത്തകർക്ക് എതിരെ കേസ്

തേർഡ് ഐ ബ്യൂറോ കോട്ടയം: സാമ്പത്തിക സർവേയ്ക്ക് എത്തിയ ഉദ്യോഗസ്ഥനെ തടയുകയും, പൗരത്വ ബില്ലിന്റെ സർവേ ആണ് എന്നു പ്രചരിപ്പിച്ച് വീഡിയോ പകർത്തു വാട്‌സ്അപ്പ് ഗ്രൂപ്പുകളിലൂടെ പ്രചാരണം നടത്തുകയും ചെയ്ത സംഭവത്തിൽ താഴത്തങ്ങാടി അറുപുഴയിലെ 15 എസ്.ഡി.പി.ഐ – പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് എതിരെ പൊലീസ് കേസെടുത്തു. തിങ്കളാഴ്ച രാവിലെയായിരുന്നു കേസിനാസ്പദമായ സംഭവം. താഴത്തങ്ങാടി – അറുപുഴ ഭാഗത്ത് സാമ്പത്തിക സർവേ നടത്തുന്നതിന്റെ ഭാഗമായാണ് സ്റ്റാറ്റിസ്റ്റിക്കൽ വിഭാഗത്തിലെ ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയത്. പൊലീസ് സംഘത്തിന്റെ സംരക്ഷണത്തിലായിരുന്നു ഉദ്യോഗസ്ഥർ വീടുകൾ കയറി പരിശോധന നടത്തിയത്. രണ്ടു […]