നെറികേടു കാട്ടിയവരുടെ ഗതി അധോഗതിയാകും: ജോഷി ഫിലിപ്പ്

നെറികേടു കാട്ടിയവരുടെ ഗതി അധോഗതിയാകും: ജോഷി ഫിലിപ്പ്

സ്വന്തം ലേഖകൻ

കോട്ടയം: യു.ഡി.എഫ്. നോട് നെറികേടുകാട്ടിയവരുടെ ഗതി ഭാവിയിൽ അധോഗതിയാകുമെന്നല്ലാതെ കേരള രാഷ്ട്രീയത്തിൽ ഒരു ഗതിമാറ്റവും ജോസ് വിഭാഗത്തിൻ്റെ ഇടതു മുന്നണി പ്രവേശനം മൂലമുണ്ടാകുകയില്ലെന്ന് ഡി.സി.സി.പ്രസിഡൻ്റ് ജോഷി ഫിലിപ്പ് പറഞ്ഞു.

മൂന്നു വർഷങ്ങൾക്ക് മുമ്പ് എഴുതി തയ്യാറാക്കിയ തിരക്കഥയാണ് ഇക്കൂട്ടരുടെ മുന്നണി മാറ്റം. കോട്ടയം പാർലമെൻ്റംഗം തോമസ് ചാഴിക്കാടനും, എം.എൽ.എ.മാരായ എൻ.ജയരാജും, റോഷി അഗസ്റ്റിനും ഉടൻ രാജിവയ്ക്കണമെന്നും ജോഷി ഫിലിപ്പ് ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2017 മെയ് 3 ന് നടന്ന ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുമായി ചങ്ങാത്തം കൂടി പ്രസിഡൻ്റ് പദവി കൈയ്യടക്കിയത് ഇതിൻ്റെ ഭാഗമായിരുന്നു.

എന്നാൽ കെ.എം.മാണിയുടെയും, പി.ജെ.ജോസഫിൻ്റെയും കടുത്ത നിലപാടുമൂലം പാർട്ടിയെ ഇടതു പാളയത്തിലെത്തിയ്ക്കുവാൻ അന്ന് ഇവർക്ക് കഴിഞ്ഞില്ല. എന്നാൽ കെ.എം.മാണിയുടെ മരണശേഷം ഇതിനുള്ള നീക്കങ്ങൾ ഇവർ പുനരാരംഭിയ്ക്കുകയായിരുന്നു.

കോട്ടയം പാർലമെൻ്റംഗം തോമസ് ചാഴിക്കാടനും, എം.എൽ.എ.മാരായ എൻ.ജയരാജും, റോഷി അഗസ്റ്റിനും ഉടൻ രാജിവയ്ക്കണമെന്നും ജോഷി ഫിലിപ്പ് ആവശ്യപ്പെട്ടു. ജനങ്ങളെ കബളിപ്പിച്ച ഇവർക്കെതിരെ ശക്തമായ ജനവികാരം ഉയർന്നു കഴിഞ്ഞു.