ശ്യാമപ്രസാദ് മുഖർജിയുടെ ജൻമദിനം: ബി.ജെ.പി ഫലവൃക്ഷതൈ നട്ടു

സ്വന്തം ലേഖകൻ കോട്ടയം: ഡോ: ശ്യാമപ്രസാദ് മുഖർജിയുടെ ജൻമദിനത്തോടനുബന്ധിച്ച് നാഗമ്പടത്ത് നിയോജക മണ്ഡലം പ്രസിഡൻ്റ് അനിൽകുമാർ ടി.ആർ ഫലവൃക്ഷതൈ നട്ടു. നിയോജക മണ്ഡലത്തിൽ കർഷകമോർച്ചയുടെ നേതൃത്വത്തിലും വിവിധ ബൂത്തുകളിലും പല തരത്തിലുള്ള വ്യക്ഷതൈകൾ നട്ടുപിടിപ്പിക്കും. മധ്യമേഖല സെക്രട്ടറി ടി.എൻ ഹരികുമാർ, ജില്ലാ വൈ. പ്രസിഡൻ്റ് കെ.പി ഭുവനേഷ്, യുവമോർച്ച സംസ്ഥാന വൈ: പ്രസിഡൻ്റ് അഖിൽ രവീന്ദ്രൻ, നിയോജക മണ്ഡലം ജന:സെക്രട്ടറി വി.പി മുകേഷ്, കെ.ശങ്കരൻ, കർഷകമോർച്ച ജില്ലാ ജന:സെക്രട്ടറി നന്ദൻ നട്ടാശ്ശേരി, നിയോജക മണ്ഡലം വൈ. പ്രസിഡൻ്റ് സന്തോഷ് ടി.ടി, നിയോജക മണ്ഡലം ട്രഷറർ […]

ഭരണകൂട ഭീകരതയ്ക്കെതിരെ യുവാക്കൾ രംഗത്തു ഇറങ്ങണം: അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ

സ്വന്തം ലേഖകൻ കോട്ടയം: ഇന്ത്യയിൽ സാമൂഹിക, സാംസ്കാരിക, മനുഷ്വവകാശ പ്രവർത്തനങ്ങൾ നടത്തിയിരുന്ന ഫാദർ സ്റ്റാൻ സാമിയെ അന്യായമായി ജയിലിൽ അടച്ചു നീതി നിഷേധിച്ചു മരണത്തിന് ഇരയാക്കിയ നടപടി ഭരണകൂട ഭീകരതയാണെന്നു അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ പ്രസ്താവിച്ചു. കേരളാ യൂത്ത് ഫ്രണ്ട്(എം) സംസ്‌ഥാന കമ്മിറ്റി കോട്ടയം ഗാന്ധി പ്രതിമയ്ക്ക് മുൻപിൽ നടത്തിയ സായാഹ്‌ന ധർണ്ണ ഉദ്‌ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദേഹം. യൂത്ത് ഫ്രണ്ട് സംസ്‌ഥാന പ്രസിഡന്റ് സാജൻ തൊടുക അധ്യക്ഷത വഹിച്ച യോഗത്തിൽ, സംസ്‌ഥാന ഭാരവാഹികളായ ഷെയ്ഖ് അബ്ദുള്ള ഷെയിൻ കുമരകം, അഡ്വ. ദീപക് […]

വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം നടത്തി

സ്വന്തം ലേഖകൻ മുണ്ടക്കയം: വണ്ടൻപതാൽ ക്ലബ് വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം നടത്തി. ക്ലബിൻ്റെ നേതൃത്വത്തിൽ നടത്തിയ വൈക്കം മുഹമ്മദ്‌ ബഷീറിന്റെ 27ത് അനുസ്മരണ സമ്മേളനത്തിൽ ക്ലബ്‌ വൈസ് പ്രസിഡന്റ്‌ ഫൈസൽ മോൻ ആദ്യക്ഷത് വഹിച്ചു. യോഗത്തിൽ സജി, അഡോണി ടി ജോൺ, സാലിഹ് അമ്പഴത്തിനാൽ ജെയിംസ് വെട്ടിമറ്റം, ജോൺസൺ അരിമറ്റം വയലിൽ, സജീവൻ പുതുപ്പറമ്പിൽ. രൂപേഷ് കളപ്പുരയ്ക്കൽ, സുധാകരൻ പുതുപ്പറമ്പിൽ, സാജു പരുത്തിപാറ , ജോമോൻ പാറയിൽ,ഷാജി തെക്കെ വയലിൽ, സനൽ, തങ്കപ്പൻ തുരുത്തേയ്പള്ളിയിൽ. തങ്കച്ചൻ സി ആർ തുടങ്ങിയവർ സംസാരിച്ചു

സംസ്ഥാനത്ത് ഇന്ന് 14,373 പേര്‍ക്ക് കൊവിഡ്: പത്തിൽ നിന്നും താഴാതെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്: ജില്ലകളിൽ മുന്നിൽ മലപ്പുറം

സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 14,373 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2110, കൊല്ലം 1508, എറണാകുളം 1468, കോഴിക്കോട് 1425, തൃശൂര്‍ 1363, പാലക്കാട് 1221, തിരുവനന്തപുരം 1115, കണ്ണൂര്‍ 947, ആലപ്പുഴ 793, കോട്ടയം 662, കാസര്‍ഗോഡ് 613, പത്തനംതിട്ട 511, വയനാട് 362, ഇടുക്കി 275 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,820 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.9 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി […]

കോട്ടയം ജില്ലയില്‍ 662 പേര്‍ക്ക് കൊവിഡ് : 660 പേർക്കും സമ്പർക്ക രോഗം

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയില്‍ 662 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 660 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ രണ്ടു പേര്‍ രോഗബാധിതരായി. പുതിയതായി 7058 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 9.37 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 270 പുരുഷന്‍മാരും 284 സ്ത്രീകളും 108 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 111 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 275 പേര്‍ രോഗമുക്തരായി. 4261 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 200894 […]

സംസ്ഥാനത്ത് ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചു: നിർദേശങ്ങളും ഇളവുകളും ഇങ്ങനെ

സ്വന്തം ലേഖകൻ തിരുവനന്തപുരം : ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തരംതിരിച്ച് ഏർപ്പെടുത്തിയ നിയന്ത്രങ്ങൾ പുനഃക്രമീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു. ടി പി ആർ അഞ്ചിൽ താഴെയുള്ള പ്രദേശങ്ങൾ എ വിഭാഗത്തിലും അഞ്ചു മുതൽ 10 വരെയുള്ള പ്രദേശങ്ങൾ ബിയിലും 10 മുതൽ 15 വരെയുള്ളവ സി വിഭാഗത്തിലും ഉൾപ്പെടുത്തി. 15 ന് മുകളിൽ ടി പി ആർ ഉള്ള പ്രദേശങ്ങൾ കാറ്റ​ഗറി ഡിയിൽ ആയിരിക്കും. ജൂലൈ എഴ് ബുധനാഴ്ച മുതൽ […]

വിശ്വാസ്യത നഷ്ടപ്പെട്ടു: കെ. സുരേന്ദ്രൻ രാജി വെക്കണമെന്ന് ബി.ജെ.പി ഭാരവാഹി യോഗത്തിൽ ആവശ്യം

സ്വന്തം ലേഖകൻ തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന ഭാരവാഹി യോഗത്തില്‍ പാര്‍ട്ടി അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് ഭാരവാഹികൾ. നിലവിലുള്ള നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടെന്നും അതിനാൽ അധ്യക്ഷൻ രാജി വെക്കണമെന്നുമാണ് ആവശ്യം. പ്രാദേശിക തലത്തില്‍ പ്രവര്‍ത്തകരെയും പാര്‍ട്ടിയെയും ശക്തിപ്പെടുത്തുന്നതിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി സ്വീകരിക്കണം. ബൂത്ത് തലത്തിലടക്കം പാര്‍ട്ടി സംവിധാനം ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും ഇതിന്‍റെ ഭാഗമായി സംസ്ഥാന പ്രസിഡന്‍റ് ഉള്‍പ്പെടെ ഭാരവാഹികളുടെ മാറ്റം അനിവാര്യമാണെന്നും യോഗത്തില്‍ ഒരു വിഭാഗം ആവശ്യപ്പെട്ടു. പരാജയത്തിന്‍റെ ധാര്‍മ്മിക ഉത്തരവാദിത്വം സുരേന്ദ്രന്‍ ഏറ്റെടുക്കണം. കേരളത്തിലെ ബി.ജെ.പിയുടെ വളര്‍ച്ച സുരേന്ദ്രന്‍റെ നേതൃത്വത്തില്‍ മുരടിച്ചെന്നും […]

ഭർത്താവിനെ തട്ടിക്കൊണ്ടു പോയി തടവിൽ പാർപ്പിച്ചിരിക്കുകയാണ് എന്നു യുവതിയുടെ പരാതി: ഹൈക്കോടതിയിൽ എത്തിയ യുവതിയുടെ ഹർജിയിൽ ചുരുളഴിഞ്ഞത് വമ്പൻ പ്രണയകഥ

തേർഡ് ഐ ബ്യൂറോ കൊച്ചി: അത്യപൂർവമായ ഒരു കേസ് കൺമുന്നിൽക്കണ്ടതിന്റെ ഞെട്ടലിലാണ് ഹൈക്കോടതി. ഭർത്താവിനെ തട്ടിക്കൊണ്ടു പോയിരിക്കുന്നതായും, മോചനം ആവശ്യപ്പെട്ടാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്. സാമൂഹ്യവിരുദ്ധർ പണത്തിനായി തന്റെ ഭർത്താവിനെ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ചിരിക്കുകയുമാണെന്നും പൊലീസിന് പരാതി നൽകിയിട്ടും ഭർത്താവിനെ കണ്ടുപിടിക്കുന്നില്ലെന്നും ആരോപിച്ചാണ് ഭാര്യ ഹൈകോടതിയെ സമീപിച്ചത്. അന്വേഷണത്തിനൊടുവിൽ സിനിമയെ വെല്ലുന്ന കഥയുടെ ചുരുളഴിഞ്ഞു കുന്നത്തുനാട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മാൻ മിസിങ് കേസ് ചുരുളഴിച്ചത് വർഷങ്ങൾ നീണ്ട ഒരു പ്രണയകഥയാണ്. ഫെബ്രുവരി 11ന് കുന്നത്തുനാട് പൊലീസ് സ്റ്റേഷനിൽ മകൻ സിറാജിനെ കാണാനില്ലെന്ന് […]

കസ്റ്റംസ് നഗ്നരാക്കി മർദിച്ചു: ക്രൂരമായി ആക്രമിച്ചു; തെളിവ് കണ്ടെത്താൻ ക്രൂരമർദനം നടത്തി; അർജുൻ ആയങ്കിയുടെ വെളിപ്പെടുത്തൽ പുറത്ത്; രാഷ്ട്രീയ പാർട്ടിയുടെ മറവിൽ സ്വർണ്ണം കടത്തിയതിന് തെളിവെന്നു പൊലീസ്

തേർഡ് ഐ ബ്യൂറോ കണ്ണൂർ: സ്വർണ്ണക്കടത്ത് കേസിൽ, സ്വർണ്ണം പൊട്ടിച്ച് കടത്തിയ സംഘവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അർജുൻ ആയങ്കിയെ കുടുക്കാൻ ക്രൂര മർദനം നടന്നതായി റിപ്പോർട്ട്. തന്നെ കസ്റ്റംസ് സംഘം നഗ്നനാക്കി മർദിച്ചതായാണ് അർജുൻ ആയങ്കി പരാതിപ്പെട്ടിരിക്കുന്നത്. അർജുൻ ആയങ്കി കോടതിയിലാണ് ഇതു സംബന്ധിച്ചുള്ള തന്റെ പരാതി വ്യക്തമാക്കിയത്. കസ്റ്റഡിയിൽ എടുത്ത് രണ്ടാം ദിവസം നഗ്‌നനാക്കി മർദിച്ചെന്നാണ് അർജുന്റെ ആരോപണം. കസ്റ്റഡി കാലാവധി തീർന്നതിനെ തുടർന്ന് കോടതിയിൽ ഹാജരാക്കിയപ്പോഴാണ് കസ്റ്റംസിനെതിരേ അർജുന്റെ ആരോപണം. എന്നാൽ, അർജുനെതിരേ ശക്തമായ തെളിവുകളുണ്ടെന്നും ഭാര്യയുടെ മൊഴി പോലും അർജുൻ […]

പെട്രോൾ പമ്പിലെത്തി ഇന്ധനം നിറയ്ക്കുന്നതിനിടെ മോശമായ പെരുമാറ്റം: ചോദ്യം ചെയ്ത അംഗപരിമിതനായ പമ്പ് ജീവനക്കാരനെ യുവാവ് ക്രൂരമായി മർദിച്ചു; സംഭവം കൊല്ലത്ത്

തേർഡ് ഐ ബ്യൂറോ കൊല്ലം: ജില്ലയിൽ നിന്നുള്ള അക്രമ സംഭവങ്ങൾ വീണ്ടും തുടരുന്നു. ഓരോ ദിവസവും വ്യത്യസ്തമായ അക്രമ സംഭവങ്ങളാണ് ജില്ലയിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നത്. ഏറ്റവും ഒടുവിൽ പെട്രോൾ പമ്പിലെ അക്രമമാണ് വാർത്തയിൽ നിറയുന്നത്. പെട്രോൾ അടിക്കാനായി പമ്പിലെത്തിയ യുവാവിന്റെ അപരമര്യാദയായ പെരുമാറ്റം ചോദ്യം ചെയ്തതിന് ഭിന്നശേഷിക്കാരനായ പമ്പ് ജീവനക്കാരനെ മർദ്ദിച്ചതായാണ് പരാതി ഉയർന്നിരിക്കുന്നത്.കൈയ്ക്കും കാലിനും സ്വാധീനം കുറവുള്ള വ്യക്തിയാണ് സിദ്ദിഖ്. സിദ്ദിഖ് തന്നെ ബഹുമാനിച്ചില്ലെന്ന് ആരോപിച്ച് പമ്പിൽ പെട്രോൾ അടിക്കാനെത്തിയ യുവാവാണ് മർദിച്ചത്. പെട്രോൾ അടിക്കാനെത്തിയപ്പോൾ പെട്രോൾ ടാങ്കിന്റെ അടപ്പ് അതിനോട് […]