കോട്ടയം ജില്ലയിൽ ജൂൺ 16ന് 24 കേന്ദ്രങ്ങളില്‍ വാക്സിനേഷൻ: 45 വയസിനു മുകളിലുള്ളവര്‍ക്ക് ജൂൺ 15 ന് 82 കേന്ദ്രങ്ങളില്‍ കോവിഷീല്‍ഡ് വാക്സിനേഷന്‍

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയില്‍ ജൂണ്‍ 15 ന് 82 കേന്ദ്രങ്ങളിലും ജൂണ്‍ 16 ന് 24 കേന്ദ്രങ്ങളിലും 45 വയസിനു മുകളിലുള്ളവര്‍ക്ക് കോവിഷീല്‍ഡ് വാക്സിന്‍ നല്‍കും. ഒന്നാം ഡോസുകാര്‍ക്കാണ് മുന്‍ഗണന. രണ്ടു ദിവസത്തേക്കും ജൂൺ  14 ന്  വൈകുന്നേരം ഏഴു മുതല്‍ ബുക്കിംഗ് നടത്താം. വാക്സിന്‍ സ്വീകരിക്കുന്നതിന് www.cowin.gov.in പോര്‍ട്ടലില്‍ ബുക്ക് ചെയ്യണം. രാവിലെ പത്തു മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടുവരെയാണ് വാക്സിനേഷന്‍. വാക്സിനേഷന്‍ കേന്ദ്രങ്ങളുടെ പട്ടിക ചുവടെ. 45 വയസിനു മുകളിലുള്ളവര്‍ക്ക് ജൂണ്‍ 15 ന് കോവിഷീല്‍ഡ് വാക്സിന്‍ നല്‍കുന്ന കേന്ദ്രങ്ങള്‍ =============== […]

തൊട്ടടുത്ത മുറിയില്‍ ഭാര്യ മരിച്ചു പുഴുവരിച്ച് കിടക്കുന്നത് അറിയാതെ ഭര്‍ത്താവ്; സുഖമില്ലാതെ കിടക്കുന്നുറങ്ങുകയാണെന്ന് വിചാരിച്ചു; മൂന്ന് ദിവസം ഭക്ഷണമില്ലാതെ ഇരുന്നിട്ടും പുറത്തിറങ്ങി സഹായം ചോദിക്കാന്‍ മടിച്ച് ഭര്‍ത്താവ്; കേരളമനസ്സാക്ഷിയെ ഞെട്ടിച്ച സംഭവത്തിന് പിന്നില്‍ അധികൃതരുടെ അനാസ്ഥ

സ്വന്തം ലേഖകന്‍ തൃശൂര്‍: തൊട്ടടുത്ത മുറിയില്‍ ഭാര്യ മരിച്ചു പുഴുവരിച്ച് കിടക്കുന്നത് അറിയാതെ ഭര്‍ത്താവ്. തൃശൂര്‍ മനക്കോടി വീട്ടില്‍ സരോജിനി(65)യുടെ മൃതദേഹമാണ് വീട്ടില്‍ പുഴുവരിച്ച നിലയില്‍ കണ്ടെത്തിയത്. മാനസിക ബുദ്ധിമുട്ടുകളുള്ള ഭര്‍ത്താവ് രാമകൃഷ്ണന്‍ ഭാര്യ മരിച്ചതറിയാതെ അവശനിലയിലായിരുന്നു. വീട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ല. ഏക മകന്‍ ദിനേശന്‍ കഴിഞ്ഞ തിങ്കളാഴ്ച കോളങ്ങാട്ടുകരയില്‍ ജോലിക്കു പോയിരിക്കുകയായിരുന്നു. മനക്കൊടി കിഴക്കുംപുറം ബ്രൈറ്റ്‌മെന്‍സ് നഗര്‍ ലിങ്ക് റോഡിലെ വാടകവീട്ടില്‍ താമസിച്ചുവരികയായിരുന്നു ഇവര്‍. കോവിഡ് വാക്‌സിന്റെ വിവരം പറയാന്‍ ആശ പ്രവര്‍ത്തകയുടെ ഭര്‍ത്താവ് വന്നതോടെയാണ് മരണവിവരം പുറംലോകം അറിയുന്നത്. ഭാര്യയ്ക്ക് അസുഖമാണെന്നും അടുത്ത […]

ഗോവന്‍ ഫെനിയെ അനുകരിച്ച് കേരള ഫെനി എത്തും; ലോക്ക് ഡൗണ്‍ അവസാനിപ്പിച്ച് എല്ലാം തുറക്കുമ്പോള്‍ മദ്യശാലകളും തുറക്കും; പദ്ധതി നടപ്പിലാക്കാന്‍ കഴിഞ്ഞാല്‍ കശുവണ്ടി കര്‍ഷകര്‍ക്ക് മികച്ച വരുമാനം ലഭിക്കുമെന്നും എംവി ഗോവിന്ദന്‍ മാസ്റ്റര്‍

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: ലോക്ക്ഡൗണ്‍ അവസാനിച്ച് എല്ലാം തുറക്കുന്ന സമയത്ത് മദ്യ ശാലകളും തുറക്കുമെന്ന് എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ബാറുകള്‍ ഉള്‍പ്പെടെയുള്ളവ തുറക്കുന്നതോടെ സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷ. ഗോവ മാതൃകയില്‍ കശുമാങ്ങയില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുന്ന മദ്യം(ഫെനി) കേരളത്തിലും ഉത്പാദിപ്പിക്കാനുള്ള നിര്‍ദ്ദേശം പരിഗണനയിലാണ്. പദ്ധതി നടപ്പായാല്‍ കശുവണ്ടി കര്‍ഷകര്‍ക്ക് മികച്ച വരുമാനം ലഭിക്കുമെന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍ മാധ്യമങ്ങളോട് പറഞ്ഞു. സവിശേഷമായ രീതിയില്‍ തയ്യാറാക്കുന്ന ഗോവന്‍ ഫെന് വിദേശികള്‍ക്കുള്‍പ്പെടെ പ്രിയപ്പെട്ടതാണ്. കശുമാങ്ങയില്‍ നിന്നും തയ്യാറാക്കുന്നതിനാല്‍ കര്‍ഷകര്‍ക്കും […]

വിളക്കുകളും ചെമ്പ് പാത്രങ്ങളും ലേലം ചെയ്യും; കാണിക്ക കിട്ടിയ സ്വര്‍ണ്ണമുള്‍പ്പെടെ ബാങ്ക് നിക്ഷേപമാക്കും; കോവിഡ് കാല വരുമാന നഷ്ടം അറുനൂറ് കോടി രൂപ; ദേവസ്വം ബോര്‍ഡില്‍ കനത്ത സാമ്പത്തിക പ്രതിസന്ധി

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: കോവിഡ് കാലത്ത് തകര്‍ന്നടിഞ്ഞ് ദേവസ്വം ബോര്‍ഡ്. അറുനൂറ് കോടി രൂപയുടെ വരുമാന നഷ്ടമാണ് കോവിഡ് കാലത്ത് സംഭവിച്ചതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. ബുധനാഴ്ച ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ അവലോകന യോഗം ചേരും. ക്ഷേത്രങ്ങളിലെ വിളക്കുകളും ചെമ്പ് പാത്രങ്ങളും ലേലം ചെയ്ത് സാമ്പത്തിക പ്രതിസന്ധി താല്ക്കാലികമായി പരിഹരിക്കാനാണ് തീരുമാനം. ഭക്തര്‍ കാണിക്കയര്‍പ്പിക്കുന്ന സ്വര്‍ണ്ണമുള്‍പ്പെടെ ബാങ്ക് നിക്ഷേപമാക്കും. നിത്യച്ചെലവിനുള്ള തുക മുതല്‍ ജീവനക്കാര്‍ക്കുള്ള ശമ്പളം വരെ മുടങ്ങുന്ന അവസ്ഥയാണ് നിലവിലുള്ളത്. കോവിഡ് മഹാമാരിയോടനുബന്ധിച്ചുള്ള നിയന്ത്രണങ്ങളാണ് ക്ഷേത്രവരുമാനത്തെ തകര്‍ത്തത്. ശബരിമല, ഗുരുവായൂര്‍ […]

ആയുധങ്ങളുമായി രാമേശ്വരം ലക്ഷ്യമാക്കി ബോട്ട് നീങ്ങി; ശ്രീലങ്കയില്‍ നിന്നും രാമേശ്വരത്തേക്ക് സായുധ സംഘം നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നു; തമിഴ്‌നാട് തീരത്ത് തീവ്രവാദ ഭീഷണി; കേരളതീരത്തും ജാഗ്രത ശക്തമാക്കിയെന്ന് സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്റ

സ്വന്തം ലേഖകന്‍ ചെന്നൈ: തമിഴ്നാട് തീരത്ത് തീവ്രവാദ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കേരള തീരത്തും ജാഗ്രതാ ശക്തമാക്കിയെന്ന് സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്റ. തീവ്രവാദം തടയുന്നതിനായി കൗണ്ടര്‍ ഇന്റലിജന്‍സ് സെല്‍ രൂപീകരിക്കാന്‍ ഒരുങ്ങുകയാണ് കേരളം. കേന്ദ്ര നിര്‍ദേശ പ്രകാരമാണു പ്രത്യേക സെല്‍ രൂപീകരിക്കുന്നത്. ആഭ്യന്തര സുരക്ഷ പരിഗണിച്ചു രഹസ്യാന്വേഷണം നടത്തുകയാകും സെല്ലിന്റെ പ്രധാന ദൗത്യം. ഡെപ്യൂട്ടേഷനില്‍ പൊലീസുകാരെ നിയോഗിക്കുന്നതിനു പുറമേ സെല്ലിനു വേണ്ടി പ്രത്യേക റിക്രൂട്ട്മെന്റുകളും നടത്തും. ആയുധങ്ങളുമായി രാമേശ്വരം ലക്ഷ്യമാക്കി ബോട്ടു നീങ്ങിയെന്ന സൂചന പുറത്തുവന്നതോടെ കേരളത്തിലും സുരക്ഷാ സംവിധാനങ്ങള്‍ വര്‍ധിപ്പിച്ചിച്ചു. […]

അഞ്ചാം ക്ലാസ്സ്‌ മുതൽ പൊറോട്ടയടിക്കാൻ തുടങ്ങി; എൽഎൽബി വിദ്യാർഥിനിയായിട്ടും അത് തുടരേണ്ടി വന്നു; സഹായഹസ്തവുമായി സുപ്രീം കോടതി അഭിഭാഷകരായ മലയാളി ദമ്പതികൾ; അനശ്വരയുടെ ജീവിതം ഇനി കൂടുതൽ തിളങ്ങും

സ്വന്തം ലേഖകൻ    എരുമേലി : തട്ടുകടകളിൽ ജോലി ചെയ്തും കേറ്ററിങ്ങിനു പോയും പഠിക്കുന്ന നിരവധി യുവാക്കൾ നമുക്ക് ചുറ്റുമുണ്ട്. എന്നാൽ പെൺകുട്ടികളുടെ ഇടയിൽ ഹനാനെ പൊലെ ചുരുക്കം ചിലരെയേ മലയാളികൾ കണ്ടിട്ടുള്ളു. പൊറോട്ട നിർമിച്ചു ജീവിത മാർഗം കണ്ടെത്തുന്ന എൽഎൽബി വിദ്യാർഥിനിക്കു കൈത്താങ്ങായി, സുപ്രീം കോടതി അഭിഭാഷകരായ മലയാളി ദമ്പതികൾ എത്തിയ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കയ്യടി വാങ്ങിക്കുന്നത്.   എരുമേലി കുറുവാമുഴി സ്വദേശിനി അനശ്വരയ്ക്ക് സഹായവുമായി ഡ‍ൽഹിയിൽ നിന്ന് അഭിഭാഷക ദമ്പതികളായ തൃപ്പുണിത്തുറ സ്വദേശി മനോജ് വി. ജോർജ്, ശിൽപ […]

ലോക്ഡൗണിൽ വ്യാജമദ്യം കടത്താൻ സ്ത്രീകളും റെഡി; മദ്യം കടത്തിയ രണ്ട് സ്ത്രീകൾ പിടിയിൽ.

സ്വന്തം ലേഖകൻ കായംകുളം: ഐലന്റ്‌ എക്‌സ്‌പ്രസ്‌ ട്രെയിനില്‍ ബംഗളുരുവില്‍നിന്ന്‌ തിരുവനന്തപുരത്തേക്ക്‌ മദ്യം കടത്തിയ രണ്ടു സ്‌ത്രീകളെ റെയില്‍വേ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. തിരുവനന്തപുരം സ്വദേശികളായ ദിപി, ഷീജ എന്നിവരാണ്‌ അറസ്‌റ്റിലായത്‌. ഇവരില്‍നിന്ന്‌ രണ്ടു ബാഗുകളിലായി സൂക്ഷിച്ചിരുന്ന 750 മില്ലി ലിറ്ററിന്റെ 62 കുപ്പി മദ്യം പിടികൂടി. കര്‍ണാടകത്തില്‍ നിര്‍മിച്ച മദ്യമാണ്‌ പിടികൂടിയത്‌. തിരുവനന്തപുരം സ്വദേശിയായ രമേശന്‍, ബംഗളുരു സ്വദേശിയായ തമിഴ്‌ സംസാരിക്കുന്ന ഒരാളും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്‌. ഇന്നലെ ഉച്ചയോടെ ട്രെയിന്‍ കായംകുളം റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയപ്പോഴാണ്‌ ആര്‍.പി.എഫ്‌. ഇവരെ മദ്യവുമായി പിടികൂടിയത്‌. ബംഗളുരുവില്‍നിന്ന്‌ മദ്യം […]

കണ്ണൂരിൽ ഒരു വയസുകാരിക്ക് ക്രൂര പീഡനം;മരക്കഷണം കൊണ്ടുള്ള അടിയിൽ തോളെല്ല് പൊട്ടി; പാല് കുടിക്കാൻ പോലും സമ്മതിച്ചില്ലന്ന് അമ്മൂമ്മ; കുഞ്ഞിൻ്റെ രണ്ടാനച്ഛനും അമ്മയും അറസ്റ്റിൽ.

സ്വന്തം ലേഖകൻ കണ്ണൂര്‍: കേളകത്ത് ഒരുവയസുകാരിയ്ക്ക് രണ്ടാനച്ഛനില്‍ നിന്ന് ഏറ്റത് ക്രൂരപീഡനമാണെന്ന് അമ്മൂമ്മയുടെ വെളിപ്പെടുത്തല്‍. കുട്ടിയെ നിലത്താണ് കിടത്തിയിരുതെന്നും തടിക്കഷണം കൊണ്ടുള്ള അടിയില്‍ കുട്ടിയുടെ തോളെല്ല് പൊട്ടിയതായും അമ്മൂമ്മ പറഞ്ഞു. ഇവിടെ നിര്‍ത്തിയാല്‍ കുഞ്ഞിനെ കൊല്ലുമെന്ന് പറഞ്ഞതായും വീട്ടിലേക്ക് കൊണ്ടുപോകണമെന്ന് പറഞ്ഞ് മകള്‍ വിളിച്ചിരുന്നതായും രമ്യയുടെ അമ്മ പറയുന്നു. വൈകീട്ട് കുഞ്ഞിന് വയ്യെന്ന് പറഞ്ഞാണ് മകള്‍ വിളിച്ചത്. ചോദിച്ചപ്പോള്‍ രതീഷ് കുഞ്ഞിനെ മര്‍ദ്ദിച്ചതായും പറഞ്ഞു. തുടര്‍ന്ന് ഞങ്ങള്‍ വീട്ടിലെത്തി കാര്യങ്ങള്‍ തിരക്കിയപ്പോള്‍ രതീഷ് ഒന്നു പറഞ്ഞില്ല. എല്ലാം രമ്യയോട് ചോദിച്ചാല്‍ മതിയെന്ന് പറഞ്ഞു. അവിടെനിന്ന് […]

പാലാ ജനറൽ ആശുപത്രിയ്ക്കു മുന്നിലെ റോഡിൽ അനധികൃത പാർക്കിംങ്: ആശുപത്രിയിൽ പാർക്കിങ് സൗകര്യമില്ലാത്തതിന്റെ ദുരിതം അനുഭവിക്കുന്നത് ജനം; റോഡിൽ പാർക്ക് ചെയ്താൽ പൊലീസിന്റെ പിഴയും

തേർഡ് ഐ ബ്യൂറോ കോട്ടയം: പാലാ ജനറൽ ആശുപത്രിയ്ക്കു മുന്നിൽ വാഹനങ്ങൾ പാർക്ക് ചെയ്താൽ പിഴ നോട്ടീസുമായി പൊലീസ് എത്തും. ആശുപത്രിയ്ക്കുള്ളിൽ നിലവിൽ വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ ആവശ്യത്തിന് സൗകര്യമില്ല. ഇതിനാൽ വാഹനങ്ങൾ റോഡിലാണ് പാർക്ക് ചെയ്യുന്നത്. ഈ സാഹചര്യത്തിലാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർക്ക് എതിരെ പിഴ ഈടാക്കുന്നത്. പാലാ ജനറൽ ആശുപത്രിയിൽ നൂറുകണക്കിന് ആളുകളാണ് കൊവിഡ് വാക്‌സിൻ എടുക്കുന്നതിന് അടക്കം എത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ ആശുപത്രിയിൽ എത്തുന്നവർക്ക് വാഹനം പാർക്ക് ചെയ്യാൻ ആശുപത്രിയ്ക്കുള്ളിൽ സൗകര്യമില്ല. ഇതിനാൽ ആശുപത്രിയിൽ എത്തുന്നവർ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് […]

ഹെറോയിന് പിന്നാലെ ഇന്ത്യയിലേയ്ക്ക് ആയുധങ്ങളുമായി ശ്രീലങ്കൻ ബോട്ട്: രഹസ്യാന്വേഷണ വിഭാഗത്തിൻ്റെ മുന്നറിയിപ്പിനെ തുടർന്ന് തീരത്ത് ജാഗ്രത

ക്രൈം ഡെസ്ക് ന്യൂഡൽഹി: ഹെറോയിന് പിന്നാലെ ഇന്ത്യയിലേയ്ക്ക് ആയുധങ്ങളുമായി ശ്രീലങ്കൻ ബോട്ട് എത്തുന്നു. ശ്രീലങ്കയില്‍ നിന്ന് ആയുധങ്ങളുമായി ബോട്ട് ഇന്ത്യന്‍ തീരത്തെത്തുമെന്ന് രഹസ്യവിവരം. ഇതേത്തുടര്‍ന്ന് തീരങ്ങളില്‍ സുരക്ഷ സേന നിരീക്ഷണം ശക്തമാക്കി. കന്യാകുമാരി, തൂത്തുക്കുടി, രാമേശ്വരം, ചെന്നൈ തീരങ്ങളില്‍ സുരക്ഷ ശക്തമാക്കി. കേരളത്തിനും വിവരം കൈമാറിയിട്ടുണ്ടെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ വ്യക്തമാക്കി. ശനിയാഴ്ചയാണ് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം തമിഴ്‌നാട് സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയത്. എന്നാല്‍ ബോട്ട് എങ്ങോട്ടാണ് സഞ്ചരിക്കുന്നതെന്നോ, എത്രപേരുണ്ടെന്നൊ വിവരം ലഭിച്ചിട്ടില്ല. കഴിഞ്ഞ മാര്‍ച്ച്‌ 25ന് ഇറാനില്‍ നിന്ന് 300 കിലോ ഹെറോയിനും അഞ്ച് […]