സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്; പണം നല്‍കിയത് പാക് പൗരനെന്ന് സംശയം; രാജ്യാന്തര തലത്തില്‍ കുഴല്‍പ്പണ ഇടപാടുകള്‍ നടന്നു; എക്‌സ്‌ചേഞ്ച് നടത്തിപ്പുകാരുടെ ദുബായ് അക്കൗണ്ടുകളിലേക്ക് ഒഴുകിയത് കോടികള്‍

സ്വന്തം ലേഖകന്‍ കൊച്ചി: സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് സംബന്ധിച്ച ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മുഖ്യപ്രതി ഇബ്രാഹിമിന്റെ ലാപ്‌ടോപ്പില്‍ നിന്ന് ഇതുസംബന്ധിച്ച് നിര്‍ണായക വിവരങ്ങളാണ് അന്വേഷണസംഘത്തിന് ലഭിച്ചിരിക്കുന്നത്. എക്‌സ്‌ചേഞ്ചുകള്‍ക്ക് പിന്നില്‍ വലിയതോതില്‍ കുഴല്‍പ്പണ ഇടപാടുകള്‍ നടന്നതായുള്ള വിവരങ്ങളാണ് അന്വേഷണസംഘത്തിന് ലഭിച്ചത്. പ്രതികള്‍ക്ക് രാജ്യാന്തര ബന്ധമുള്ളാത്തയും ക്രൈം ബ്രാഞ്ച് കണ്ടെത്തി. വിവിധ ഇടങ്ങളില്‍ സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകള്‍ സ്ഥാപിക്കാന്‍ പാക് പൗരന്‍ പണം നല്‍കിയതായാണ് പ്രാഥമിക വിവരം. രാമനാട്ടുകര സ്വര്‍ണക്കടത്തുസംഘത്തിനും ഇവരുമായി ബന്ധമുണ്ടെന്ന് അന്വേഷണസംഘം അറിയിച്ചു. കോഴിക്കോട് ചിന്താവളപ്പില്‍ നിന്നാണ് റെയ്ഡില്‍ സമാന്തര ടെലിഫോണ്‍ […]

അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ തസ്തികയില്‍ സീനിയോറിറ്റി വഴി നിയമിക്കാന്‍ ശ്രമിക്കുന്നത് യോഗ്യത ഇല്ലാത്തവരെ; ഉദ്യോഗാര്‍ത്ഥികളെ നോക്കുകുത്തിയാക്കി; നിയമനത്തിനായി കാത്തിരിക്കുന്നവരുടെ അവസരം നഷ്ടമായേക്കും

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: പിആര്‍ഡിയില്‍ പാക്കര്‍, സ്വീപ്പര്‍, ഒ.എ. തസ്തികകളില്‍ സ്ഥിരജോലി ചെയ്യുന്നവരെ അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ തസ്തികയിലേക്ക് തിരുകി കയറ്റാന്‍ നീക്കം നടക്കുന്നതായി ആരോപണം. സ്പെഷല്‍ റൂള്‍ പ്രകാരം എഐഒ തസ്തികയ്ക്ക് ബിരുദവും അംഗീകൃത മാദ്ധ്യമത്തില്‍ രണ്ട് വര്‍ഷത്തെ മാദ്ധ്യമപ്രവര്‍ത്തന പരിചയവുമാണ് യോഗ്യത. എന്നാല്‍, സ്പെഷല്‍ റൂള്‍ ഭേദഗതി വരുത്തി, സീനിയോറിറ്റി അനുസരിച്ചാണ് ഇവരെ ഈ തസ്തികയിലേക്ക് നിയമിക്കാന്‍ പിആര്‍ഡിയിലെ ചില ഉദ്യോഗസ്ഥര്‍ ശ്രമം നടത്തുന്നത്. ഉദ്യോഗസ്ഥരുടെ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ പ്രതിപാദിച്ചിട്ടുള്ള സ്പെഷല്‍ റൂള്‍സില്‍ ഭേദഗതികള്‍ വരുത്തി ബൈ ട്രാന്‍സ്ഫര്‍ […]

കലാപാഹ്വാനം നടത്തിയ കുട്ടികള്‍ക്കെതിരെ ജുവൈനല്‍ നിയമപ്രകാരം നടപടി; നെപ്പോളിയന്റെ രജിസ്‌ട്രേഷന്‍ റദ്ദ് ചെയ്യും; തോക്ക് ഉപയോഗിച്ച് മുട്ട് ചെയ്ത വീഡിയോ ചിത്രീകരണങ്ങള്‍ എവിടെ വച്ചാണെന്ന് പരിശോധിക്കും; വിവാദങ്ങള്‍ക്ക് പിന്നില്‍ വ്‌ളോഗര്‍മാരുടെ കുടിപ്പകയെന്നും ആരോപണം; അന്വേഷണം അതിര്‍ത്തി കടക്കും

സ്വന്തം ലേഖകന്‍ കണ്ണൂര്‍: ഈ കാര്യത്തില്‍ എന്തെങ്കിലും നിയമലംഘനമുണ്ടോയെന്ന കാര്യത്തില്‍ പൊലിസ് പരിശോധിക്കും. പരാതി ഉന്നയിക്കാന്‍ ആര്‍ക്കും അവകാശമുണ്ട്. അവര്‍ ചിത്രീകരിച്ച വീഡിയോയില്‍ പ്രഥമദൃഷ്ട്വാ ഇക്കാര്യം കാണുന്നില്ല. യു ടുബര്‍ മാരോട് വ്യക്തിപരമായ ഒരു വിരോധവും പൊലിസിനില്ലെങ്കിലും അവര്‍ നടത്തിയ നിയമ ലംഘനങ്ങള്‍ പരിശോധിക്കുന്നുമെന്ന് കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ ആര്‍. ഇളങ്കോ. ഇവര്‍ക്ക് അനുകൂലമായി സ്‌കൂള്‍ കുട്ടികളടക്കം പോസ്റ്റുചെയ്യുന്നുണ്ട്. അഭിപ്രായ വ്യത്യാസം പറയുന്നതില്‍ പൊലിസിന് എതിര്‍പ്പില്ല എന്നാല്‍ പൊലിസ് സ്റ്റേഷന്‍ അക്രമിക്കുക, തുടങ്ങിയ ആഹ്വാനങ്ങള്‍ നടത്തുന്നവര്‍ കുട്ടികളായാലും നടപടിയെടുക്കും. ജുവനൈല്‍ കുറ്റമാണ് ഇവര്‍ക്കെതിരെ […]

ജ്യോതീം വന്നില്ല തീയും വന്നില്ല ; നിയമലംഘനങ്ങള്‍ക്ക് പിഴയൊടുക്കാം; ജാമ്യം വേണം; ഇബുള്‍ജെറ്റ് സഹോദരന്‍മാര്‍ കോടതിയിൽ; ജാമ്യമില്ലാവകുപ്പുകൾ ഉൾപ്പടെ ആറ് വകുപ്പുകൾ പ്രകാരം എബിന്റെയും ലിബിന്റെയും പേരിൽ കേസ്; ആംബുലൻസെന്ന് തെറ്റിദ്ധരിപ്പിച്ച് ബീഹാറിലൂടെ അപകടകരമായി വാഹനമോടിച്ചതിനും നടപടി നേരിടേണ്ടി വരും

സ്വന്തം ലേഖകൻ    കണ്ണൂർ : വാഹനത്തിൽ വരുത്തിയ രൂപമാറ്റത്തിനും മറ്റ് നിയമലംഘനങ്ങൾക്കും പിഴയൊടുക്കാൻ ഒരുക്കമാണെന്ന് ഇബുൾജെറ്റ് സഹോദരൻമാർ കോടതിയെ അറിയിച്ചു. കോടതിയിൽ സമർപ്പിച്ചിട്ടുള്ള ജാമ്യാപേക്ഷയിലാണ് ഇക്കാര്യം അറിയിച്ചെങ്കിക്കും ഇവരുടെ കേസ് ഓഗസ്റ്റ് 12ന് പരിഗണിക്കുമെന്നാണ് റിപ്പോർട്ടുകൾ.   ജാമ്യമില്ലാവകുപ്പുകൾ ഉൾപ്പടെ ആറ് വകുപ്പുകൾ പ്രകാരമാണ് എബിന്റെയും ലിബിന്റെയും പേരിൽ കേസെടുത്തത്.   മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥർക്കെതിരേ വധഭീഷണി മുഴക്കിയതിന് ഐ.പി.സി. 506, ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ചതിന് ഐ.പി.സി. 341, അതിക്രമിച്ചുകയറിയതിന് ഒരുവർഷംവരെ തടവുശിക്ഷ കിട്ടാവുന്ന ഐ.പി.സി. 448 എന്നീ വകുപ്പുകൾ പ്രകാരവും ആറുമാസം തടവും 5000 […]

കുമാരനല്ലൂരിൽ സ്വകാര്യസ്ഥാപനത്തിൽ മുളക് സ്‌പ്രേ ആക്രമണം: ആക്രമണം നടത്തിയത് ബൈക്കിലെത്തിയ യുവാക്കളുടെ സംഘം: പൊലീസ് അന്വേഷണം ആരംഭിച്ചു

സ്വന്തം ലേഖകൻ കോട്ടയം: കുമാരനല്ലൂരിൽ സ്വകാര്യ സ്ഥാപനത്തിനും ജീവനക്കാർക്കും നേരെ മുളക് സ്‌പ്രേ ആക്രമണം. കുമാരനല്ലൂർ എസ്.ബി.ഐയ്ക്കു സമീപം പ്രവർത്തിക്കുന്ന സ്‌കിൽ സെപ്റ്റ് പ്രഫഷണൽ ഡെവലപ്‌മെന്റ് സ്ഥാപനത്തിലാണ് ആക്രമണം നടന്നത്. ആക്രമണത്തിൽ സ്ഥാപനം ഉടമ മുഹമ്മദ് ഹുസൈൻ, മകൻ സഫീദ് എന്നിവർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30 നാണ് കുമാരനല്ലൂർ എസ്.ബി.ഐയ്ക്കു സമീപത്തു പ്രവർത്തിക്കുന്ന ഓഫിസിൽ ആക്രമണമുണ്ടായത്. ഹെൽമറ്റ് ധരിച്ച് കടയിലെത്തിയ രണ്ടു യുവാക്കൾ ചേർന്ന് മകൻ സഫീദിനെ കടയ്ക്കുള്ളിൽ നിന്നും വിളിച്ച് പുറത്തിറക്കുകയായിരുന്നു. തുടർന്നു, സഫീദിനെ ആക്രമിച്ചു. ആക്രമണത്തിൽ നിന്നും സഫീദ് രക്ഷപെടാൻ […]

പെരിയ ഇരട്ടക്കൊലക്കേസ്; ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത ബൈക്ക് ബേക്കൽ പോലീസ് സ്റ്റേഷനിൽനിന്ന് കാണാതായി; കേസിലുൾപ്പെട്ട 11 വാഹനങ്ങൾ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിയിൽ; കാണാതായത് സി.ഐ.ടി.യു. പ്രവർത്തകനായിരുന്ന സുബീഷിന്റെ ബൈക്ക്

  സ്വന്തം ലേഖകൻ കാസർഗോഡ് : പെരിയ ഇരട്ടക്കൊലക്കേസിൽ എട്ടാം പ്രതിയുടെ അറസ്റ്റിനൊപ്പം ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത ഇരുചക്രവാഹനം പോലീസ് സ്റ്റേഷനിൽനിന്ന് കാണാതായി. പനയാൽ വെളുത്തോളിയിലെ എ. സുബീഷിന്റെ (29) കെ.എൽ. 60 എൽ 5730 ബൈക്കാണ് കാണാതായത്. ഇരട്ടക്കൊലയ്ക്കുപയോഗിച്ച ആയുധങ്ങൾ ഉൾപ്പെടെയുള്ളവയുടെ ഫൊറൻസിക് പരിശോധനയുമായി സി.ബി.ഐ. മുന്നോട്ടുപോകുന്നതിനിടയിലാണ് സംഭവത്തിൽ നേരിട്ട്‌ പങ്കാളിയായതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയ സുബീഷിന്റെ ബൈക്ക് കാണാതായത്. സി.ഐ.ടി.യു. പ്രവർത്തകനായിരുന്ന സുബീഷ് കൊലയ്ക്കുശേഷം ഷാർജയിലേക്ക് രക്ഷപ്പെടുകയായിരുന്നു. അറസ്റ്റിന് ഇന്റർപോളിന്റെ സഹായം തേടുന്നുണ്ടെന്നറിഞ്ഞ് നാട്ടിലേക്ക് മടങ്ങിയ ഇയാളെ 2019 മേയ് 16-നാണ് മംഗളൂരു വിമാനത്താവളത്തിൽനിന്ന് […]

സംസ്ഥാനത്ത് ഇന്ന്‌ ഉച്ചയോടെ മൂന്ന് ലക്ഷം ഡോസ് കോവിഡ് വാക്സിൻ എത്തും; നാളെ എല്ലാ ജില്ലകളിലും വാക്സിനേഷൻ; കോട്ടയം ജില്ലയിൽ ഉൾപ്പെടെ പൂർണമായും വാക്സിനേഷൻ മുടങ്ങിയത് തിരിച്ചടിയായി

സ്വന്തം ലേഖകൻ കോട്ടയം: സംസ്ഥാനത്ത് ഇന്ന്‌ ഉച്ചയോടെ കോവിഡ് വാക്സിൻ എത്തും. മൂന്ന് ലക്ഷം ഡോസ് വാക്സിൻ ആണ് എത്തുക. വാക്സിനേഷൻ ഊർജപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ തുടക്കം കുറിച്ച വാക്സിനേഷൻ യജ്ഞ ഇന്നലെയും എന്നും പൂർണമായും പാളിയിരുന്നു. നാളെ മാത്രമേ വാക്സിൻ എത്തുകയുള്ളു എന്ന് കേന്ദ്രം അറിയിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു. എന്നാൽ താൽക്കാലിക ആശ്വാസം എന്ന നിലയിൽ ഇന്ന് ഉച്ചയോടെ തന്നെ വാക്സിൻ എത്തും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം വയനാട് എന്നീ ജില്ലകളിൽ കഴിഞ്ഞ ദിവസം പൂർണമായും വാക്സിൻ തീർന്നിരുന്നു. ഇന്ന്‌ […]

ഞാന്‍ ചാണകമല്ലേ, നിങ്ങള്‍ നേരേ മുഖ്യമന്ത്രിയെ വിളിക്കൂ; എനിക്ക് ഇതില്‍ ഇടപെടാന്‍ പറ്റില്ല; സഹായത്തിനായി സുരേഷ് ഗോപിയെ വിളിച്ച് ഇ-ബുള്‍ജെറ്റ് ആരാധകന്‍; വൈറലായി മറുപടി

സ്വന്തം ലേഖകന്‍ പെരുമ്പാവൂര്‍: സഹായ അഭ്യര്‍ത്ഥനയുമായി സുരേഷ് ഗോപിയെ വിളിച്ച ഇബുള്‍ ജെറ്റ് ആരാധകന് നടന്‍ സുരേഷ് ഗോപി നല്‍കിയ മറുപടി വൈറല്‍. പെരുമ്പാവൂര്‍ സ്വദേശികളായ ആരാധകരായിരുന്നു ഇബുള്‍ജെറ്റ് വിഷയത്തില്‍ ഇടപെടണം എന്നാവശ്യപ്പെട്ട് സുരേഷ് ഗോപിയെ വിളിച്ചത്. എന്താണ് സംഭവമെന്ന് തുടക്കത്തില്‍ സുരേഷ് ഗോപിക്ക് മനസ്സിലായിരുന്നില്ല. ഇബുള്‍ ജെറ്റോ എന്നായിരുന്നു അദ്ദേഹം തിരിച്ച് ചോദിച്ചത്. പ്രശ്നം കേരളത്തിലല്ലേ നടക്കുന്നത്, നേരെ മുഖ്യമന്ത്രിയെ വിളിക്കൂ. മോട്ടോര്‍ വാഹന വകുപ്പ് കൈകാര്യം ചെയ്യുന്നത് മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയുമൊക്കെയാണ് എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. സാറിന് ഒന്നും ചെയ്യാന്‍ […]

സ്വർണ വിലയിൽ മാറ്റമില്ല: കോട്ടയത്തെ സ്വർണ വില ഇങ്ങനെ

സ്വന്തം ലേഖകൻ കോട്ടയം: സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല.കോട്ടയത്തെ സ്വർണ വില ഇങ്ങനെ. അരുൺസ് മരിയ ഗോൾഡ് സ്വർണ്ണവിലയിൽ മാറ്റമില്ല ( 10/08/2021) സ്വർണ്ണവില ഗ്രാമിന് : 4335 പവന് : 34680

നടിയെ ആക്രമിച്ച കേസ് ; സാക്ഷി വിസ്താരത്തിനായി കാവ്യ മാധവന്‍ ഇന്ന് കോടതിയില്‍ ഹാജരാകും

സ്വന്തം ലേഖകൻ  കൊച്ചി : നടിയെ അക്രമിച്ച കേസില്‍ സാക്ഷി വിസ്താരത്തിനായി നടി കാവ്യ മാധവന്‍ ഇന്ന് കോടതിയില്‍ ഹാജരാകും. കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയിലാണ് ഹാജരാകുന്നത്. കഴിഞ്ഞ മെയ് മാസത്തില്‍ കാവ്യ കോടതിയില്‍ എത്തിയിരുന്നെങ്കിലും അന്ന് വിസ്താരം നടന്നിരുന്നില്ല. കേസില്‍ 178 പേരുടെ വിസ്താരമാണ് ഇതുവരെ പൂര്‍ത്തിയായിട്ടുള്ളത്. 2017 ഫെബ്രുവരിയിലായിരുന്നു കൊച്ചിയില്‍ നടി ആക്രമണത്തിനിരയാകുന്നത്. കേസില്‍ എട്ടാം പ്രതിയാണ് നടന്‍ ദിലീപ്. കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കോടതി കൂടുതല്‍ സമയം തേടിയിരുന്നു. സുപ്രിം കോടതി 2021 ആഗസ്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ആവശ്യപ്പെട്ടിരുന്നു. കോവിഡ് […]