ജില്ലയിലെ സ്‌കൂൾ ബസുകൾ ഫിറ്റാണോ..? പരിശോധന നടത്തിയതിൽ 101 എണ്ണം മാത്രം ഫിറ്റ്; ആയിരത്തിലേറെ സ്‌കൂളുകളിലുള്ള ജില്ലയിൽ പരിശോധനയ്‌ക്കെത്തിയത് 116 എണ്ണം മാത്രം
സ്വന്തം ലേഖകൻ കോട്ടയം: ആയിരത്തിലേറെ സ്‌കൂളുകളുള്ള ജില്ലയിൽ മോട്ടോർ വാഹന വകുപ്പിന്റെ വാഹന പരിശോധനയ്ക്കായി ആകെ എത്തിയത് 116 സ്‌കൂൾ വാഹനങ്ങൾ മാത്രം. കോട്ടയം ആർ.ടി.ഒ. ഓഫീസിന് കീഴിലുള്ള സ്‌കൂളുകളിലെ വാഹനങ്ങളുടെ പരിശോധനയിൽ 101 വാഹനങ്ങൾ സർവീസ് നടത്താൻ യോഗ്യത നേടി. […]