രാജ്യസഭ സ്ഥാനാർത്ഥിയെ തിരുമാനിക്കുന്നത് യൂത്ത് കോൺഗ്രസ് അല്ല; കെ. മുരളീധരൻ.
സ്വന്തം ലേഖകൻ തിരുവനന്തപുരം: രാജ്യസഭയിലേക്ക് ആരുപോകുമെന്ന ചർച്ചയിലാണ് കോൺഗ്രസ്. എന്നാൽ ആര് പോകണമെന്ന് ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് കെ. മുരളീധരൻ എം. എൽ. എ അഭിപ്രായപ്പെട്ടു. പ്രായം എന്ന മാനദണ്ഡത്തിൽ ആരെയും മാറ്റി നിർത്താൻ സാധിക്കില്ലെന്നും പ്രായത്തിന്റെ പേരിൽ ആരെയും മാറ്റി നിർത്തുകയോ വിലകുറച്ചു കാണുകയോ ചെയ്യരുതെന്നും മുരളീധരൻ പറഞ്ഞു. പ്രായം അയോഗ്യതയല്ലയെന്നും, കാര്യങ്ങൾ ചെയ്യാനുള്ള പ്രാപ്തിയാണു പ്രധാനം. രാജ്യസഭയിലേക്കൊക്കെ പ്രായമായവരാണു നല്ലതെന്നും നമുക്കൊക്കെ മൽസരിച്ചു ജയിക്കാനുള്ള ത്രാണി ഉണ്ടല്ലോയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പി.ജെ. കുര്യനെതിരെ കോൺഗ്രസിൽ യുവനേതാക്കളുടെ കലാപം ശക്തമായതിനു പിന്നാലെയാണ് മുരളീധരന്റെ പ്രതികരണം. […]