മുണ്ടുടുക്കാൻ പരസഹായം വേണ്ടവർ പിൻമാറണം; റിജിൽ മാക്കുറ്റി.

മുണ്ടുടുക്കാൻ പരസഹായം വേണ്ടവർ പിൻമാറണം; റിജിൽ മാക്കുറ്റി.

Spread the love

സ്വന്തം ലേഖകൻ

കണ്ണൂർ: ഉടുമുണ്ട് സ്വയം ഉടുക്കാൻ പോലും സാധിക്കാത്ത ‘യുവ’ കേസരികൾ വൈക്കം വിശ്വൻ സ്വീകരിച്ച മാതൃക സ്വീകരിക്കാൻ തയാറാകണമെന്നു യൂത്ത് കോൺഗ്രസ് കണ്ണൂർ ലോക്‌സഭാ മണ്ഡലം പ്രസിഡന്റ് റിജിൽ മാക്കുറ്റി. ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് റിജിലിന്റെ വിമർശനം. രാജ്യസഭാ സീറ്റ് കുത്തകയാക്കി വച്ചിരിക്കുന്ന യുവ കോമളൻ വീണ്ടും കച്ച മുറുക്കുകയാണെന്നും വൈദ്യശാസ്ത്രം പരാജയപ്പെട്ടാലേ യുവാക്കൾക്കു രക്ഷയുള്ളൂ എന്ന്, മുൻപു കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റായിരിക്കെ താൻ നടത്തിയ പരാമർശം ഇപ്പോഴും ശരിയാണെന്നും അദ്ദേഹം പറഞ്ഞു. കുടുംബ സ്വത്ത് വീതം വയ്ക്കുന്നതുപോലെ സ്ഥാനങ്ങൾ കാലാകാലം കുത്തകയാക്കി വയ്ക്കുന്നത് അനുവദിക്കരുതെന്നും റിജിൽ കുറിപ്പിൽ കൂട്ടിച്ചേർത്തു. രാജ്യസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കോൺഗ്രസിൽ യുവനിര ഉയർത്തിയ വിമർശനം പാർട്ടിയിൽ ചർച്ചയാവുന്ന സാഹചര്യത്തിലാണ് റിജിലിന്റെ അഭിപ്രായപ്രകടനം.