കെവിന്റെ മരണം; പ്രതികളെ മുഖ്യസാക്ഷി അനീഷ് തിരിച്ചറിഞ്ഞു.
സ്വന്തം ലേഖകൻ കോട്ടയം: കെവിൻ വധക്കേസിൽ 13 പ്രതികളെയും ആയുധങ്ങളും മുഖ്യസാക്ഷി അനീഷ് തിരിച്ചറിഞ്ഞു. അനീഷിന്റെ കഴുത്തിൽ വടിവാൾ വെച്ച് ഭീഷണിപ്പെടുത്തിയെന്ന് മൊഴി നൽകിയിരുന്നു. കെവിൻ വധക്കേസിൽ കുറ്റാന്വേഷണ ചട്ടങ്ങൾ പൊലീസ് ലംഘിച്ചതായും മുഖ്യസാക്ഷിയായ അനീഷിന്റെ മൊഴി ആവശ്യാനുസരണം മാറ്റിയതായും ആരോപണം ഉയർന്നിരുന്നു. ആരോപണവിധേനായ എസ്.ഐ എം.എസ് ഷിബുവാണ് അന്വേഷണം നടത്തുന്ന എഫ്.ഐ.ആർ തയ്യാറാക്കിയത്. പൊലീസ് നീക്കത്തിന് പിന്നിൽ രാഷ്ട്രീയ സമ്മർദ്ദമുണ്ടെന്നും നിർണായകവിവരങ്ങൾ രേഖപ്പെടുത്തതെയും പോസ്റ്റ്മോർട്ടത്തിലും ഫോറൻസിക് പരിശോധനയിലും നിയമം അട്ടിമറിച്ചതായും സൂചനയുണ്ട്. അക്രമിസംഘത്തിൽ നിന്ന് രക്ഷപെടാൻ ഓടിയ കെവിൻ ചാലിയക്കര പുഴയിൽ വീണ് […]