നവജാത ശിശുവിന്റെ മൃതദേഹം പ്ലാസിക് കവറില്‍; യുവതി പോലീസ് പിടിയില്‍.

നവജാത ശിശുവിന്റെ മൃതദേഹം പ്ലാസിക് കവറില്‍; യുവതി പോലീസ് പിടിയില്‍.

Spread the love

സ്വന്തം ലേഖകൻ

കൊല്ലം: നവജാത ശിശുവിന്റെ മൃതദേഹം പ്ലാസ്റ്റിക് കവറിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിനെ തുടർന്ന് യുവതി അറസ്റ്റിൽ. സംഭവത്തിൽ അറസ്റ്റിലായ മഹാരാഷ്ട്ര സ്വദേശിയായ യുവതിയെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. മൃതദേഹം കണ്ടെത്തിയ വീട്ടിൽ രണ്ട് ദിവസം മുമ്പാണ് യുവതി താമസത്തിനായി എത്തിയതെന്നും ഇതിന് മുമ്പും മഹാരാഷ്ട്ര സ്വദേശികളാണ് ഈ വീട്ടിൽ താമസിച്ചിരുന്നത് പോലീസ് പറഞ്ഞു. ഇന്ന് രാവിലെ യുവതി കൊല്ലം ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. പരിശോധനയിൽ ഈ യുവതി പ്രസവിച്ചിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
ഇതേ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തത്. വീട്ടിൽ വെച്ചു തന്നെ യുവതി പ്രസവിച്ചതെന്നാണ് സൂചന.