സുനന്ദയുടെ മരണം; കേസ് റദ്ദാക്കാനാവില്ല, തരൂർ വിചാരണ നേരിടണം.
സ്വന്തം ലേഖകൻ ഡൽഹി: സുനന്ദ പുഷ്‌കർ മരിച്ച കേസിൽ ശശി തരൂർ എം.പിക്ക് ഡൽഹി കോടതി സമൻസ് അയച്ചു. ജൂലൈ ഏഴിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് തരൂരിന് സമൻസ് അയച്ചത്. കേസിൽ തരൂരിനെതിരായ കുറ്റപത്രം കോടതി ഫയലിൽ സ്വീകരിച്ചു. ആത്മഹത്യാ പ്രേരണ (ഐപിസി 306), ഗാർഹിക പീഡനം (498 എ) എന്നീ വകുപ്പുകളാണ് തരൂരിനെതിരെ ചുമത്തിയിരിക്കുന്നത്. കൊലപാതകമെന്ന നിഗമനത്തിലാണ് അന്വേഷണം തുടങ്ങിയതെങ്കിലും നാല് വർഷം നീണ്ട അന്വേഷണത്തിനൊടുവിൽ സുനന്ദയുടെ മരണം ആത്മഹത്യയാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം എത്തിയത്. കേസിൽ കഴിഞ്ഞ മാസമാണ് അന്വേഷണ സംഘം ഡൽഹി […]