ചൊറിച്ചിൽ ഒരു ചെറിയ രോഗമല്ല; ജോസഫ് വാഴക്കൻ

ചൊറിച്ചിൽ ഒരു ചെറിയ രോഗമല്ല; ജോസഫ് വാഴക്കൻ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കെ.മുരളീധരനെ പരിഹസിച്ച് ജോസഫ് വാഴക്കന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പരോക്ഷമായി വിമർശിച്ച മുരളീധരന് അതെ രീതിയിൽ തന്നെയാണ് മറുപടി ലഭിച്ചിരിക്കുന്നത്. നമ്മുടെ ഒരു നേതാവ് സംസാരിക്കുമ്പോൾ ആർക്കിട്ടെങ്കിലും ചൊറിയണം എന്ന് നിർബന്ധമുള്ളയാളാണെന്നും സ്വന്തം അച്ഛനെ ചൊറിഞ്ഞിട്ടുള്ള ആളെ നമ്മൾ നന്നാക്കണമെന്ന് വിചാരിച്ചാൽ നടക്കുമോ എന്നും വാഴക്കൻ ചോദിക്കുന്നു. കെ മുരളീധരന്റെ പേര് പരാമർശിക്കാതെയാണ് വിമർശനം.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വീടിരിക്കുന്ന ബൂത്തിൽ പോലും ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ പാർട്ടി പരാജയപ്പെട്ടതിനെതിരെയായിരുന്നു മുരളീധരന്റെ പരിഹാസം. ചൊറിച്ചിലിന് മരുന്നായി ഒരു ക്രീമിന്റെ ചിത്രവും ഫെയ്സ്ബുക്ക് പോസ്റ്റിൽ ചേർത്തിട്ടുണ്ട്

ഫെയ്സ്ബുക്ക് പോസ്റ്റ് ചുവടെ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘നത്തോലി ഒരു ചെറിയ മീനല്ല’

‘ചൊറിച്ചിൽ ഒരു ചെറിയ രോഗമല്ല’

എന്ത് ചെയ്യാം !

ചിലരുടെ ശീലങ്ങൾ നമുക്ക് മാറ്റാനാവില്ല. രാഷ്ട്രീയത്തിൽ നേതൃത്വത്തിലിരിക്കുന്നവർ ഉള്ളിലെന്താണെങ്കിലും സംസാരിക്കുമ്പോൾ പരസ്പരം ബഹുമാനം പുലർത്താറുണ്ട്. പക്ഷെ നമ്മുടെ ഒരു നേതാവ് സംസാരിക്കുമ്പോൾ ആർക്കിട്ടെങ്കിലും ചൊറിയണം എന്ന് നിർബന്ധമുള്ളയാളാണ്. പല തവണ ഈ പ്രവണത ശരിയല്ലെന്ന് പലരും പറഞ്ഞിട്ടുണ്ട്. പക്ഷെ നന്നാവില്ല. സ്വന്തം അച്ഛനെ ചൊറിഞ്ഞിട്ടുള്ള ആളെ നമ്മൾ നന്നാക്കണമെന്ന് വിചാരിച്ചാൽ നടക്കുമോ ? ഇത്തവണ ബൂത്തിലെ റിസൽട്ടായിരുന്നു വിഷയം.തന്റെ ബൂത്ത് ഭദ്രമാണെന്നാണ് ചൊറിച്ചലിന്റെ ഭാഗമായി അവകാശപ്പെട്ടത്. കേരളത്തിൽ ഒരുപാട് സ്ഥലത്ത് മത്സരിച്ചത് കൊണ്ട് അദ്ധേഹത്തിന്റെ ബൂത്ത് ഏതാണെന്ന് ആർക്കും നിശ്ചയമില്ല.നമുക്കറിയാവുന്ന ബൂത്തിലൊക്കെ പാർട്ടിയുടെ സ്ഥിതി ദയനീയമാണ്. ഒരു കാര്യം കൂടി ഓർമിപ്പിക്കുന്നു. സമൂഹ മാധ്യമങ്ങളിൽ കൂലിയെഴുത്തുകാരെ വച്ച് പാർട്ടിയെയും നേതാക്കളെയും ചെളി വാരിയെറിയുന്ന പണി നിർത്തണം.