റെമോയ്ക്ക് ശേഷം വീണ്ടും..

റെമോയ്ക്ക് ശേഷം വീണ്ടും..

തെന്നിന്ത്യൻ സിനിമയിൽ താരമൂല്യമുളള നടിമാരിലൊരാളാണ് കീർത്തി സുരേഷ്. ബാലതാരമായി സിനിമിയിലെത്തിയ കീർത്തി പ്രിയദർശൻ സംവിധാനം ചെയ്ത ഗീതാഞ്ജലി എന്ന മലയാള സിനിമയിലുടെയാണ് നായികാ നടിയായി അരങ്ങേറ്റം കുറിച്ചത്. തുടർന്ന് തമിഴിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങളിലാണ് കീർത്തി അഭിനയിച്ചിരിക്കുന്നത്. തെലുങ്ക് നടി സാവിത്രിയുടെ ജീവിത കഥ പറഞ്ഞ മഹാനടി എന്ന ചിത്രം താരത്തിന്റെ കരിയറിൽ വലിയ മാറ്റമാണ് ഉണ്ടാക്കിയിരുന്നത്. കീർത്തിയുടെ പ്രകടനത്തെ പ്രശംസിച്ച് സിനിമാ ലോകവും പ്രേക്ഷകരും ഒന്നടങ്കം രംഗത്തെത്തിയിരുന്നു. ബാഹുബലി സംവിധായകൻ എസ് എസ് രാജമൗലിയടക്കമുളളവരായിരുന്നു പ്രശംസിച്ചിരുന്നത്. മഹാനടിക്കു ശേഷം നിരവധി ചിത്രങ്ങളാണ് കീർത്തിയുടെതായി അണിയറയിൽ ഒരുങ്ങുന്നത്.

ശിവകാർത്തികേയനൊപ്പം വീണ്ടും കീർത്തി അഭിനായിക്കുന്നു എന്ന് റിപ്പോർട്ടുകൾ വന്നുതുടങ്ങിയിരിക്കുകയാണ്. ശിവകാർത്തികേയന്റെ രജനി മുരുകൻ എന്ന ചിത്രത്തിലൂടെയായിരുന്നു തമിഴിൽ കീർത്തി ശ്രദ്ധിക്കപ്പെട്ടിരുന്നത്. കീർത്തി – ശിവകാർത്തികേയൻ ഒന്നിച്ചുള്ള ചിത്രങ്ങൾ ഒക്കെ തന്നെയും ഹിറ്റുകളായിരുന്നു. റെമോയ്ക്ക് ശേഷം ശിവകാർത്തികേയൻ നായകനാവുന്ന പുതിയ ചിത്രമാണ് സീമരാജ. പൊന്റം തന്നെയാണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്. സാമന്ത അക്കിനേനിയാണ് ചിത്രത്തിൽ നായികാ വേഷത്തിലെത്തുന്നത്. ചിത്രത്തിൽ കീർത്തി സുരേഷ് അതിഥി താരമായെത്തുമെന്ന് റിപ്പോർട്ടുകൾ വന്നിരിക്കുന്നത്. ചിത്രത്തിൽ കീർത്തി അഭിനയിക്കുന്നുണ്ടെന്ന കാര്യം സംവിധായകൻ തന്നെയാണ് അറിയിച്ചിരിക്കുന്നത്. ചിത്രത്തിൽ നിർണായകമായാരു കഥാപാത്രത്തെയാണ് കീർത്തി അവതരിപ്പിക്കുകയെന്നാണ് അറിയുന്നത്.