അറ്റ്‌ലസ് രാമചന്ദ്രൻ വീണ്ടും കുരുക്കിലേക്ക്
ഇന്റർനാഷണൽ ഡെസ്‌ക് ദുബായ് : സാമ്പത്തിക ഇടപാടുകളെ തുടർന്ന് മൂന്ന് വർഷം ദുബായിൽ ജയിലിലായിരുന്ന അറ്റ്ലസ് രാമചന്ദ്രൻ വീണ്ടും കുരുക്കിൽ. കടം കൊടുക്കാനുള്ള ആയിരം കോടിയുടെ ഉറവിടം 12 ദിവസത്തിനുള്ളിൽ ഹാജരാക്കണം. ഈ വർഷം അവസാനത്തോടെ കടം തീർത്തില്ലെങ്കിൽ വീണ്ടും ജയിലിലാകും. തുകയുടെ ഉറവിടം ബാങ്കുകളെ അറിയിച്ചില്ലെങ്കിൽ നിയമനടപടിയുണ്ടാകുമെന്നും അറിയുന്നു. ദുബായിലെ വിവിധ ബാങ്കുകളിൽ പലിശയടക്കം 1300 കോടിയാണ് തിരിച്ചടയ്ക്കാനുള്ളത്. ഗൾഫിലെ 52 ജ്വല്ലറികൾ വിറ്റാൽ പോലും കടം തീരില്ലെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്. തിരിച്ചടവു സംബന്ധിച്ച വിവരങ്ങൾ ജൂലൈ അഞ്ചിനു മുൻപ് കൺസോർഷ്യത്തിന് […]