മദ്യം കയറ്റിവന്ന ലോറിയിൽനിന്ന് കുപ്പി അടിച്ചുമാറ്റി അടിയോടടി

മദ്യം കയറ്റിവന്ന ലോറിയിൽനിന്ന് കുപ്പി അടിച്ചുമാറ്റി അടിയോടടി

Spread the love

സ്വന്തം ലേഖകൻ

കണ്ണൂർ: സ്റ്റോക്ക് ഇറക്കാൻ നിർത്തിയിട്ടിരിക്കുന്ന ബിവറേജസ് ലോറിയിൽ നിന്ന് വൃദ്ധന്റെ കുപ്പി മോഷണം. രാത്രിയായതിനാൽ വെള്ളവും കിട്ടിയില്ല ഒടുവിൽ വെള്ളം ചേർക്കാതെ തന്നെ മുഴുവനും അകത്താക്കി. പിന്നാലെ
ബോധവും പോയി. താവക്കര ബിവറേജ് ഗോഡൗണിന് മുന്നിൽ രാവിലെ ബോധമില്ലാത്ത അവസ്ഥയിലാണ് വൃദ്ധനെ കണ്ടെത്തിയത്. ഇയാൾ മരിച്ചു കിടക്കുകയാണെന്നാണ് ആദ്യം നാട്ടുകാർ കരുതിയത്. സംഭവത്തിൽ പന്തികേട് തോന്നിയ നാട്ടുകാർ പോലീസിനെ വിവരം അറിയിച്ചു. പോലീസ് സ്ഥലത്തെത്തി വൃദ്ധനെ ഉടനടി ആശുപത്രിയിൽ എത്തിച്ചു. അപ്പോഴാണ് സംഭവം മനസിലായത്. വെള്ളം പോലും ചേർക്കാതെ മദ്യം അകത്ത് ചെന്നതോടെ ബോധം പോയതായിരുന്നു. ആൾ മദ്യലഹരിയിൽ ലക്കുപോയതാണെന്ന് ഡോക്ടർമാർ പറഞ്ഞു. തമിഴ്നാട് സ്വദേശിയാണ് കക്ഷി. മുക്കിയും ഞരങ്ങിയും സംസാരിക്കുന്നതിനിടയിൽ തലേന്ന് രാത്രി നടന്ന സംഭവം പോലീസ് ഗ്രഹിച്ചെടുക്കുകയായിരുന്നു. വൃദ്ധൻ ഇപ്പോഴും പോലീസ് കസ്റ്റഡിയിലാണ്.