സുപ്രീംകോടതി ജസ്റ്റിസ് ജെ.ചെലമേശ്വർ ഇന്നു വിരമിക്കും
സ്വന്തം ലേഖകൻ ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരേ കലാപമുയർത്തിയ മൂന്ന് മുതിർന്ന ജഡ്ജിമാരിൽ ഒരാളായ ജസ്റ്റിസ് ജെ. ചെലമേശ്വർ ഇന്നു വിരമിക്കും. ശനിയാഴ്ച അദ്ദേഹത്തിന് 65 വയസ്സ് തികയും. സുപ്രീം കോടതിയിൽ ഏഴുവർഷം സേവനം ചെയ്തശേഷമാണ് ജസ്റ്റിസ് ചെലമേശ്വറിന്റെ വിടവാങ്ങൽ. മേയ് 18 ആയിരുന്നു സുപ്രീംകോടതിയിലെ അദ്ദേഹത്തിന്റെ അവസാന പ്രവൃത്തിദിനം. പിന്നാലെ വേനലവധിക്കായി കോടതി അടച്ചു. ജസ്റ്റിസുമാരായ രഞ്ജൻ ഗൊഗോയി, മദൻ ബി. ലോകുർ, കുര്യൻ ജോസഫ് എന്നിവർക്കൊപ്പമാണ് ചീഫ് ജസ്റ്റിസിനെതിരേ ആരോപണങ്ങളുന്നയിച്ച് ജസ്റ്റിസ് ചെലമേശ്വർ വാർത്താസമ്മേളനം നടത്തിയത്. ഓരോ ബെഞ്ചിനും കേസുകൾ […]