play-sharp-fill

ശശി തരൂരിന് ജാമ്യം

സ്വന്തം ലേഖകൻ ന്യൂഡൽഹി: സുനന്ദ പുഷ്‌കർ ആത്മഹത്യക്കേസിൽ ശശി തരൂരിന് ഇടക്കാല ജാമ്യം അനുവദിച്ചു. 2014 ജനുവരി 17-നാണ് സുനന്ദയെ ഡൽഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യാ പ്രേരണാ കുറ്റമാണ് തരൂരിൽ ചുമത്തിയിരിക്കുന്നത്. ഒരു ലക്ഷം രൂപയുടെ  ബോണ്ടിന്മേലാണ് ഡൽഹി പട്യാലഹൗസ് കോടതി തരൂരിന് ജാമ്യം അനുവദിച്ചത്. തരൂരിന് ജാമ്യം അനുവദിച്ചാൽ തരൂർ രാജ്യം വിട്ടുപോകാൻ സാധ്യതയുണ്ടെന്നും അത് അന്വേഷണത്തെ സ്വാധീനിക്കുമെന്നും പോലീസ് വാദിച്ചു. എന്നാൽ, രാജ്യത്തിന് പുറത്ത് പോകണമെങ്കിൽ മുൻകൂർ അനുമതി തേടണമെന്നും കോടതി അറിയിച്ചു.

ഗവാസ്‌കറെ തല്ലിയിട്ടില്ലെന്നും കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് എ.ഡി.ജി.പിയുടെ മകൾ ഹൈക്കോടതിയിൽ

സ്വന്തം ലേഖകൻ കൊച്ചി: പോലീസ് ഡ്രൈവർ ഗവാസ്‌കറെ മർദിച്ച കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എഡിജിപി സുധേഷ് കുമാറിന്റ മകൾ സ്‌നിഗ്ധ ഹൈക്കോടതിയിൽ. കേസിൽ താൻ നിരപരാധിയാണ്. ഗവാസ്‌കർ അസഭ്യം പറഞ്ഞതും മർദ്ദിക്കാൻ ശ്രമിച്ചതും എന്നെയാണ്. വസ്തുതകൾ മറച്ചുവെച്ച് താൻ മർദ്ദിച്ചെന്നാണ് ഗവാസ്‌കർ പറയുന്നത്. ആയതിനാൽ തനിക്കെതിരെ എടുത്ത കേസിലെ തുടർനടപടികൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സ്‌നിഗ്ധ ഹർജി നൽകിയത്. സ്‌നിഗ്ധയുടെ ഹർജി ഹൈക്കോടിതി ഇന്ന് തന്നെ പരിഗണിക്കും. ഉച്ചയ്ക്കുശേഷമാണ് ഹർജി പരിഗണിക്കുന്നത്. ജൂൺ 14നാണ് സ്‌നിഗ്ധ മർദിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഗവാസ്‌കർ പോലീസിൽ പരാതി നൽകിയത്. കനകക്കുന്നിൽ […]

ബഞ്ച് മാറുമ്പോൾ ഹൈക്കോടതിക്ക് നിലപാട് മാറ്റാൻ ആവില്ല; സുപ്രീംകോടതി

സ്വന്തം ലേഖകൻ ന്യൂഡൽഹി: ബെഞ്ച് മാറുമ്പോൾ ഹൈക്കോടതിയുടെ നിലപാട് മാറുമോയെന്ന സംശയ പ്രകടനവുമായി സുപ്രീംകോടതി. ഹൈക്കോടതി ജഡ്ജിമാർക്കെതിരെ ആരോപണം, കേന്ദ്ര വിജിലൻസ് കമ്മീഷന് നൽകിയ പരാതി മാധ്യമങ്ങൾക്ക് നൽകിയത് എന്നിവയുമായി ബന്ധപ്പെട്ട് ഡിജിപി ജേക്കബ് തോമസിനെതിരായ കേസിലാണ് സുപ്രീംകോടതിയുടെ സംശയ പ്രകടനം. ഹൈക്കോടതിയിലെ പുതിയ ബെഞ്ചിന് മുന്നിൽ ജേക്കബ് തോമസ് ഹാജരാകണമെന്ന് ഹൈക്കോടതിക്ക് വേണ്ടി ഹാജരായ സീനിയർ അഡ്വ. വി. ഗിരി ഇന്നലെ വാദത്തിനിടെ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഇതേ തുടർന്നാണ് ബെഞ്ച് മാറുമ്പോൾ ഹൈക്കോടതിയുടെ നിലപാട് മാറുമോയെന്ന സംശയം ജസ്റ്റിസ് എ. കെ സിക്രിയും, […]

ആലുവ മണപ്പുറത്തും കഞ്ചാവ് കൃഷി

സ്വന്തം ലേഖകൻ ആലുവ: ശിവരാത്രി മണപ്പുറത്ത് ഒരാളിലേറെ ഉയരമുള്ള കഞ്ചാവ് ചെടികൾ എക്‌സൈസ് അധികൃതർ കണ്ടെത്തി. ഈ പ്രദേശത്ത് വ്യാപകമായി കഞ്ചാവ് ഉപയോഗം നടക്കുന്നുണ്ടെന്ന് നാളുകളായി പരാതി ഉണ്ടായിരുന്നു. തുടർന്ന് എക്‌സൈസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. തുടർന്ന് ആലുവ മണപ്പുറത്തും പരിസരങ്ങളിലും വ്യാപക പരിശോധന നടത്തി. ഇതിനിടെ പറവൂർ കവല ഭാഗത്തുനിന്ന് 250 ഗ്രാം കഞ്ചാവുമായി ചൂർണിക്കര കളപ്പുരയ്ക്കൽ മിഷേൽ (20) മട്ടാഞ്ചേരി, പുതിയേടത്ത് സനൂപ് എന്നിവരെ എക്‌സൈസ് ഇൻസ്‌പെക്ടർ ഇ.കെ റെജിമോനും സംഘവും അറസ്റ്റ് ചെയ്തു.

പിടിക്കാനെത്തിയ എക്‌സൈസ് സംഘത്തിനു നേരെ കുരുമുളക് സ്‌പ്രേപ്രയോഗിച്ചു; അ്‌ലോട്ടിയുടെ ഗുണ്ടാ സംഘത്തിലെ പതിനാലുകാരൻ അറസ്റ്റിൽ

സ്വന്തം ലേഖകൻ  കോട്ടയം: പിടികൂടാനെത്തിയ എക്‌സൈസ് സംഘത്തിനു നേരെ കുരുമുളക് സ്േ്രപ പ്രയോഗിച്ച ശേഷം രക്ഷപെടാൻ ശ്രമിച്ച അലോട്ടിയുടെ ഗുണ്ടാ സംഘാംഗമായ പതിനാലുകാരനെ എക്‌സൈസ് സാഹസികമായി പിടികൂടി.  ഇയാളിൽ നിന്നും ആറുപൊതി കഞ്ചാവും കുരുമുളക് സ്‌പ്രേയും പിടിച്ചെടുത്തു. എക്‌സൈസ് സംഘത്തെ ആക്രമിച്ച് കേസിൽ റിമാൻഡിൽ കഴിയുന്ന ആർപ്പൂക്കര വില്ലൂന്നി കൊപ്രായിൽ ജെയിസ് മോൻ (അലോട്ടി-26)യുടെ സംഘാംഗമാണ് പതിനാലുകാരൻ. ഗഞ്ചാവ് വില്പന നടത്തുന്ന ഒരു ഫോൺ നമ്പരിൽ ബന്ധപ്പെട്ട് ആവശ്യക്കാരെന്ന രീതിയിൽ വിളിച്ച് വരുത്തിയപ്പോൾ ഗഞ്ചാവുമായി എത്തിയത് പത്താം ക്ലാസുകാരൻ. പിടികൂടാൻ ശ്രമിച്ചപ്പോൾ ആക്രമ സ്വഭാവം […]

പൊലീസ് ചോദ്യം ചെയ്ത ദമ്പതിമാർ സൈനയിഡ് കഴിച്ചു മരിച്ച നിലയിൽ: പൊലീസ് സ്റ്റേഷനു മുന്നിൽ കോൺഗ്രസ – ബിജെപി ഉപരോധം;  ചങ്ങനാശേരി താലൂക്കിൽ വ്യാഴാഴ്ച യുഡിഎഫ് , ബിജെപി ഹർത്താൽ

സ്വന്തം ലേഖകൻ ചങ്ങനാശേരി: വാകത്താനം പാണ്ടൻചിറയിൽ പൊലീസ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ച ദമ്പതികൾ ആത്മഹത്യ ചെയ്തു. സംഭവത്തിൽ പൊലീസ് വീഴ്ചയാണെന്ന് ആരോപിച്ച് വ്യാഴാഴ്ച ചങ്ങനാശേരി താലൂക്കിൽ ഹർത്താൽ ആചരിക്കാൻ യുഡിഎഫും ബിജെപിയും തീരുമാനിച്ചു. ഇതിനിടെ  പ്രശ്നത്തിൽ  ആരോപണ വിധേയനായ ചങ്ങനാശേരി എസ് ഐ ഷമീർഖാനെ ജില്ലാ പൊലീസ് ആസ്ഥാനത്തേയ്ക്ക് സ്ഥലം മാറ്റി. ബുധനാഴ്ച വൈകിട്ട് 3.30 ഓടെയാണ് വാകത്താനം പാണ്ടൻചിറയിൽ വാകയ്ക്കു താമസിക്കുന്ന സുനിൽ രേഷ്മ ദമ്പതിമാരെ മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനുള്ളിൽ ഇരുവരെയും അവശ നിലയിൽ കണ്ടെത്തിയതോടെ പൊലീസ് ആശുപത്രിയിലേയ്ക്കു മാറ്റുകയായിരുന്നു. […]

ബഷീർ അനുസ്മരണം ഗതാഗത വകുപ്പു മന്ത്രി ഉദ്ഘാടനം ചെയ്യും.

സ്വന്തം ലേഖകൻ വായനാ പക്ഷാചരണത്തോടനുബന്ധിച്ച് തലയോലപ്പറമ്പിൽ നാളെ (ജൂലൈ 5) നടക്കുന്ന വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ പരിപാടി ഗതാഗത വകുപ്പു മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 2.30 ന് വൈക്കം മുഹമ്മദ് ബഷീർ സ്മാരക മന്ദിരത്തിൽ നടക്കുന്ന ചടങ്ങിൽ പ്രൊഫ.എസ്.കെ.വസന്തൻ ബഷീർ അനുസ്മരണ പ്രഭാഷണം നടത്തും. വൈക്കം മുഹമ്മദ് ബഷീർ സ്മാരക ലൈബ്രറി പ്രസിഡന്റ് അഡ്വ.പി.കെ.ഹരികുമാർ അധ്യക്ഷത വഹിക്കും. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പു മേഖലാ ഡെപ്യൂട്ടി ഡയറക്ടർ കെ.അബ്ദുൾ റഷീദ്, ബഷീർ സ്മാരക ട്രസ്റ്റ് ട്രഷറർ സുഭാഷ് പുഞ്ചക്കോട്ടിൽ, ലൈബ്രറി […]

വായനാദിന ക്വിസ് മത്സരം

സ്വന്തം ലേഖകൻ കോട്ടയം: വായനാ പക്ഷാചരണത്തിന്റെ ഭാഗമായി ജൂലൈ 7 രാവിലെ 9.30 ന് കോട്ടയം എം.ഡി സെമിനാരി ഹയർ സെക്കണ്ടറി സ്‌ക്കൂളിൽ ജില്ലാതല വായനാ ദിന ക്വിസ് മത്സരം സംഘടിപ്പിക്കും. ജില്ലയിലെ ഹൈസ്‌ക്കൂളുകളിൽ നിന്നും രണ്ട് കുട്ടികൾക്ക് വീതം മത്സരത്തിൽ പങ്കെടുക്കാം. പങ്കെടുക്കുന്നവർ സ്‌കൂൾ മേധാവിയുടെ സാക്ഷ്യപത്രം ഹാജരാക്കണം.

സീരിയൽ നടിയുടെ വിവാഹത്തിന് ഒഴുക്കിയത് കോടികൾ: 500 പവൻ സ്വർണ്ണവും ഓഡി കാറും സ്ത്രീധനമായി നൽകിയ വിവാഹം ഏറെ താമസിയാതെ വേർപിരിഞ്ഞു;എല്ലാം കൊല്ലത്തെ സ്വാമിയുടെ നിർദ്ദേശ പ്രകാരം; അന്വേഷണം മറ്റു നടിമാരിലേക്കും

ശ്രീകുമാർ കൊല്ലം: സീരിയൽ നടിയും അമ്മയും ചേർന്ന് കള്ളനോട്ട് വ്യവസായം ആരംഭിച്ചതിനു പിന്നിൽ കൊല്ലത്തെ പ്രമുഖ സ്വാമിയുടെ ഇടപെടലും പണത്തിനോടുള്ള അത്യാർത്തിയും. സ്വമി ഇടയ്ക്കിടക്ക് രമാദേവിയുടെ വീട്ടിൽ വന്നുപോകുമായിരുന്നെന്ന് പരിസരവാസികൾ പറഞ്ഞു. സീരിയൽ നടി കൂടിയായ മൂത്തമകൾ സൂര്യ ശിവകുമാറിന്റെ വിവാഹവുമായി ബന്ധപ്പെട്ട് വന്ന വൻ ബാധ്യതയും പണം ഉണ്ടാക്കാൻ വേണ്ടിയുള്ള പൂജയും വഴിപാടുകളുമെല്ലാം ഇവിടെ പതിവായിരുന്നെന്നാണ് അറസ്റ്റിലായവർ നൽകിയ മൊഴി. 500 പവനും ഓഡി കാറുമാണ് രമാദേവി നൽകിയത്. എന്നാൽ മാസങ്ങൾക്കുള്ളിൽ ഈ വിവാഹബന്ധം തകർന്നു. രണ്ടാമത് വിവാഹം നടത്തിയത് സ്വാമിയുടെ മേൽനോട്ടത്തിലായരുന്നു. […]

തേങ്ങലടങ്ങാതെ മഹാരാജാസ്; മരണം ഉറപ്പാക്കാൻ കുത്തിയ ശേഷം കത്തി തിരിച്ചു; ആസൂത്രണത്തിൽ കോളേജ് അദ്ധ്യാപകന്റെ കൈ വെട്ടിയവരും

ജോസഫ് സക്കറിയ കൊച്ചി: അഭിമന്യുവിനെ വധിച്ചതു പരിശീലനം സിദ്ധിച്ച കില്ലർ ഗ്രൂപ്പ്. അക്രമിസംഘത്തിലെ നീല ഉടുപ്പിട്ടയാളാണ് അഭിമന്യുവിനെ കുത്തിവീഴ്ത്തിയതെന്നാണു പോലീസിനു ലഭിച്ച മൊഴി. ഇയാൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. ഒറ്റക്കുത്തിന് ആളെക്കൊല്ലാൻ കില്ലർ ഗ്രൂപ്പുകൾ ഉപയോഗിക്കുന്ന പ്രത്യേകതരം കത്തിയാണ് അഭിമന്യുവിനും സുഹൃത്ത് അർജുനും നേരേ പ്രയോഗിച്ചത്. അഭിമന്യുവിന്റെ ഹൃദയഭാഗത്തും അർജുന്റെ കരളിനുമാണു കുത്തേറ്റത്. അഭിമന്യുവിനെ കുത്തിയശേഷം മരണം ഉറപ്പാക്കുന്നവിധത്തിൽ കത്തി തിരിച്ചെന്നാണു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പരിശീലനം സിദ്ധിച്ച കൊലയാളികൾ ഇരയുടെ മരണം ഉറപ്പാക്കാൻ നടപ്പാക്കുന്ന രീതിയാണിത്. കൊലയാളികൾക്ക് നായ്ക്കളെ വെട്ടിയും മറ്റും കൃത്യമായ പരിശീലനം […]