ബഞ്ച് മാറുമ്പോൾ ഹൈക്കോടതിക്ക് നിലപാട് മാറ്റാൻ ആവില്ല; സുപ്രീംകോടതി

ബഞ്ച് മാറുമ്പോൾ ഹൈക്കോടതിക്ക് നിലപാട് മാറ്റാൻ ആവില്ല; സുപ്രീംകോടതി

Spread the love

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ബെഞ്ച് മാറുമ്പോൾ ഹൈക്കോടതിയുടെ നിലപാട് മാറുമോയെന്ന സംശയ പ്രകടനവുമായി സുപ്രീംകോടതി. ഹൈക്കോടതി ജഡ്ജിമാർക്കെതിരെ ആരോപണം, കേന്ദ്ര വിജിലൻസ് കമ്മീഷന് നൽകിയ പരാതി മാധ്യമങ്ങൾക്ക് നൽകിയത് എന്നിവയുമായി ബന്ധപ്പെട്ട് ഡിജിപി ജേക്കബ് തോമസിനെതിരായ കേസിലാണ് സുപ്രീംകോടതിയുടെ സംശയ പ്രകടനം. ഹൈക്കോടതിയിലെ പുതിയ ബെഞ്ചിന് മുന്നിൽ ജേക്കബ് തോമസ് ഹാജരാകണമെന്ന് ഹൈക്കോടതിക്ക് വേണ്ടി ഹാജരായ സീനിയർ അഡ്വ. വി. ഗിരി ഇന്നലെ വാദത്തിനിടെ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഇതേ തുടർന്നാണ് ബെഞ്ച് മാറുമ്പോൾ ഹൈക്കോടതിയുടെ നിലപാട് മാറുമോയെന്ന സംശയം ജസ്റ്റിസ് എ. കെ സിക്രിയും, ജസ്റ്റിസ് അശോക് ഭൂഷണും അടങ്ങിയ ബെഞ്ച് ആരാഞ്ഞത്. കേസിലെ അന്തിമ വാദം ജൂലൈ 21ന് നടക്കും. ജേക്കബ് തോമസിനെ ഹൈക്കോടതിയിലേക്ക് വിളിച്ചു വരുത്തിയത് പരിശോധിക്കുമെന്നും സുപ്രീംകോടതി അറിയിച്ചു.