പിടിക്കാനെത്തിയ എക്‌സൈസ് സംഘത്തിനു നേരെ കുരുമുളക് സ്‌പ്രേപ്രയോഗിച്ചു; അ്‌ലോട്ടിയുടെ ഗുണ്ടാ സംഘത്തിലെ പതിനാലുകാരൻ അറസ്റ്റിൽ

പിടിക്കാനെത്തിയ എക്‌സൈസ് സംഘത്തിനു നേരെ കുരുമുളക് സ്‌പ്രേപ്രയോഗിച്ചു; അ്‌ലോട്ടിയുടെ ഗുണ്ടാ സംഘത്തിലെ പതിനാലുകാരൻ അറസ്റ്റിൽ

Spread the love
സ്വന്തം ലേഖകൻ 
കോട്ടയം: പിടികൂടാനെത്തിയ എക്‌സൈസ് സംഘത്തിനു നേരെ കുരുമുളക് സ്േ്രപ പ്രയോഗിച്ച ശേഷം രക്ഷപെടാൻ ശ്രമിച്ച അലോട്ടിയുടെ ഗുണ്ടാ സംഘാംഗമായ പതിനാലുകാരനെ എക്‌സൈസ് സാഹസികമായി പിടികൂടി.  ഇയാളിൽ നിന്നും ആറുപൊതി കഞ്ചാവും കുരുമുളക് സ്‌പ്രേയും പിടിച്ചെടുത്തു. എക്‌സൈസ് സംഘത്തെ ആക്രമിച്ച് കേസിൽ റിമാൻഡിൽ കഴിയുന്ന ആർപ്പൂക്കര വില്ലൂന്നി കൊപ്രായിൽ ജെയിസ് മോൻ (അലോട്ടി-26)യുടെ സംഘാംഗമാണ് പതിനാലുകാരൻ.
ഗഞ്ചാവ് വില്പന നടത്തുന്ന ഒരു ഫോൺ നമ്പരിൽ ബന്ധപ്പെട്ട് ആവശ്യക്കാരെന്ന രീതിയിൽ വിളിച്ച് വരുത്തിയപ്പോൾ ഗഞ്ചാവുമായി എത്തിയത് പത്താം ക്ലാസുകാരൻ. പിടികൂടാൻ ശ്രമിച്ചപ്പോൾ ആക്രമ സ്വഭാവം കാണിച്ച്  പോക്കറ്റിൽ നിന്നും കുരുമുളക് സ്‌പ്രേ അടിക്കാൻ ശ്രമിച്ചെങ്കിലും പെട്ടെന്ന് തന്നെ പിടികൂടി. കോട്ടയം നഗരത്തിലെ ഒരു പ്രമുഖ വിദ്യാലയത്തിലെ വിദ്യാർത്ഥി ആണ് പിടിയിലായ പത്താം ക്ലാസുകാരൻ.സാമ്പത്തിക ശേഷിയുള്ള വീട്ടിലെ ആളാണ്.കുട്ടിയെ ജുവനൈൽ ജസ്റ്റിസ് ബോർഡ് മുമ്പാകെ ഹാജരാക്കി. അലോട്ടി സംഘത്തിൽപെട്ട ഈ കുട്ടിയെ പറ്റി നേരത്തെ മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു.ഈ വിദ്യാർത്ഥിയിൽ നിന്നും സ്‌കൂളുകളിലെ ഗഞ്ചാവ് ഉപയോഗിക്കുന്നതിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചിട്ടുള്ളത്. ഈ കുട്ടി തന്നെ സ്‌കൂളിലെ മറ്റു പല കുട്ടികൾക്കും ഗഞ്ചാവ് എത്തിച്ച് കൊടുക്കാറുണ്ടെന്ന് വിവരം ലഭിച്ചു.റെയ്ഡിൽ പ്രിവന്റീവ് ഓഫീസർമാരായ ബിനോദ്, സന്തോഷ് കുമാർ സിവിൽ ഓഫീസർമാരായ ശ്രീകാന്ത്, രഞ്ജിത്ത് നന്ത്യാട്ട്, ജെക്‌സി ജോസഫ്, ജോബി, വിനോദ് കുമാർ, ആരോമൽ, സുരേഷ് ബാബു എന്നിവർ പങ്കെടുത്തു.