ശശി തരൂരിന് ജാമ്യം

ശശി തരൂരിന് ജാമ്യം

സ്വന്തം ലേഖകൻ

ന്യൂഡൽഹി: സുനന്ദ പുഷ്‌കർ ആത്മഹത്യക്കേസിൽ ശശി തരൂരിന് ഇടക്കാല ജാമ്യം അനുവദിച്ചു. 2014 ജനുവരി 17-നാണ് സുനന്ദയെ ഡൽഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യാ പ്രേരണാ കുറ്റമാണ് തരൂരിൽ ചുമത്തിയിരിക്കുന്നത്. ഒരു ലക്ഷം രൂപയുടെ  ബോണ്ടിന്മേലാണ് ഡൽഹി പട്യാലഹൗസ് കോടതി തരൂരിന് ജാമ്യം അനുവദിച്ചത്. തരൂരിന് ജാമ്യം അനുവദിച്ചാൽ തരൂർ രാജ്യം വിട്ടുപോകാൻ സാധ്യതയുണ്ടെന്നും അത് അന്വേഷണത്തെ സ്വാധീനിക്കുമെന്നും പോലീസ് വാദിച്ചു. എന്നാൽ, രാജ്യത്തിന് പുറത്ത് പോകണമെങ്കിൽ മുൻകൂർ അനുമതി തേടണമെന്നും കോടതി അറിയിച്ചു.