video
play-sharp-fill

കുമ്പസാര രഹസ്യം പറഞ്ഞ് പീഢിപ്പിച്ച കേസ്; മൂന്നാം പ്രതി ഫാ. ജോൺസണ് ഹൈക്കോടതി ജാമ്യം നൽകി

സ്വന്തം ലേഖകൻ കൊച്ചി: വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ ഫാ.ജോൺസൺ വി. മാത്യുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഇയാളുടെ ജാമ്യാപേക്ഷ നേരത്തെ തിരുവല്ല മജിസ്ട്രേട്ട് തള്ളിയിരുന്നു. അതേസമയം ഈ വൈദികൻ തന്നെ ബലാൽസംഗം ചെയ്തിട്ടില്ലെന്നു യുവതി മൊഴി നൽകിയിരുന്നു. എന്നാൽ, സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലുള്ള പെരുമാറ്റം ഉണ്ടായതായി പറഞ്ഞിട്ടുണ്ട്. 354-ാം വകുപ്പുപ്രകാരമുള്ള കുറ്റമാണ് ഫാ. ജോൺസനെതിരെ പ്രഥമവിവര റിപ്പോർട്ടിൽ (എഫ്ഐആർ) ചുമത്തിയിരിക്കുന്നത്.

ദുരിതാശ്വാസ ക്യാമ്പ് റിപ്പോർട്ട് ചെയ്യാൻ പോയ മാധ്യമ സംഘത്തിന്റെ വള്ളം മുങ്ങി; രണ്ടു പേരെ കാണാതായി

സ്വന്തം ലേഖകൻ വൈക്കം: വൈക്കം കല്ലറ മുണ്ടാറിൽ ദുരിതാശ്വാസ ക്യാമ്പിലെ വാർത്ത റിപ്പോർട്ട് ചെയ്യാൻ പോയ മാധ്യമ സംഘം സഞ്ചരിച്ച വള്ളം മുങ്ങി.പരിക്കേറ്റ ശ്രീധരനെയും അഭിലാഷിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്തുരുത്തിയിലെ മാതൃഭൂമിയുടെ കരാർ ജീവനക്കാരൻ സ്ട്രിംഗർ സജി, ഡ്രൈവർ ബിബിൻ എന്നിവരെയാണ് കാണാതായത്. രക്ഷപെട്ട അഭിലാഷിനെയും ശ്രീധരനെയും മുട്ടുചിറയിലെ ഹോളി ഗോസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ വെക്കം കല്ലറ മുണ്ടാറിലായിരുന്നു സംഭവം. പ്രദേശത്തെ ദുരിതാശ്വാസ ക്യാമ്പിലെ വാർത്ത റിപ്പോർട്ട് ചെയ്യുന്നതിനായി പോയതായിരുന്നു മാതൃഭൂമി ന്യൂസ് സംഘം. തിരുവല്ലയിൽ നിന്നുള്ള യൂണിറ്റും, കോട്ടയത്തെ […]

ആലപ്പുഴ-ചങ്ങനാശേരി റോഡ് പൊളിച്ചു കളയേണ്ടി വരുമെന്ന് വിദഗ്ധർ

സ്വന്തം ലേഖകൻ ആലപ്പുഴ: ആലപ്പുഴ-ചങ്ങനാശേരി എം.സി റോഡ് വെള്ളമിറങ്ങിയാലുടൻ പൊളിച്ചു പണിയുന്നതാണ് ഉത്തമമെന്നു വിദഗ്ധർ നിർദേശിച്ചു. ഒരാഴ്ചയിലധികമായി എംസി റോഡിന്റെ മുക്കാൽ ഭാഗവും തുടർച്ചയായി വെള്ളത്തിനടിയിലായതിനാൽ റോഡിന് ബലക്ഷയം ഉണ്ടായിട്ടുണ്ട്. തുടർച്ചയായി വെള്ളത്തിനടിയിലായതിനാൽ റോഡിലെ വിള്ളലുകളിലൂടെ ബിറ്റുമിൻ കോൺക്രീറ്റിന്റെ ഓരോ പാളിയിലേക്കും വെള്ളം കയറുമെന്ന് ഉറപ്പാണെന്നു നാഷനൽ ട്രാൻസ്‌പോർട് പ്ലാനിങ് ആൻഡ് റിസർച് സെന്ററിലെ വിദഗ്ധർ പറഞ്ഞു. എസി റോഡിൽ ഇപ്പോൾത്തന്നെ പല ഭാഗത്തും വലിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. 2,200 കുഴികൾ എസി റോഡിൽ ആകെയുണ്ടെന്നു മന്ത്രി ജി.സുധാകരൻ വെളിപ്പെടുത്തിയിരുന്നു. എന്നാൽ, കനത്ത മഴ […]

ഭാരത് ധര്‍മ്മ കര്‍ഷക സേന കോട്ടയം നിയോജക മണ്ഡലം പ്രവര്‍ത്തകയോഗം ജൂലായ് 29ന്

സ്വന്തം ലേഖകന്‍ കോട്ടയം: ഭാരത് ധര്‍മ്മ കര്‍ഷക സേന കോട്ടയം നിയോജക മണ്ഡലം പ്രവര്‍ത്തകയോഗം ജൂലായ് 29 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് കോട്ടയം ഐഡ ഹോട്ടലിന് എതിര്‍വശമുള്ള റോട്ടറി ഹാളില്‍ വച്ച് കര്‍ഷക സേന കോട്ടയം ജില്ലാ പ്രസിഡന്റ് ശ്രീ.എം.എസ്.രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ബി.ഡി.ജെ.എസ്. കോട്ടയം നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.ശാന്താറാം റോയി തോളൂര്‍ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ കര്‍ഷക സേന ജില്ലാ ജനറല്‍ സെക്രട്ടറി ശ്രീ.സി.പി. മനോഹരന്‍ വിരിപ്പുകാലാ മുഖ്യ പ്രസംഗവും കര്‍ഷക സേന ജില്ലാ സെക്രട്ടറി ശ്രീ.പി.എന്‍.റെജിമോന്‍ മുണ്ടക്കയം സംഘടനാ […]

ഒടുവിൽ കാഞ്ഞിരപ്പള്ളി പോലീസ് സ്‌റ്റേഷന് ശാപമോക്ഷം

സ്വന്തം ലേഖകൻ കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷന് ശാപമോക്ഷം. പുതിയതായി പോലീസ് കോംപ്ലക്സ് നിർമാണത്തിന് 1 കോടി 50 ലക്ഷം രൂപയുടെ അംഗീകാരമായതായി എൻ.ജയരാജ് എം.എൽ.എ. അറിയിച്ചു. കാഞ്ഞിരപ്പള്ളിയിൽ നിലവിലുള്ള പോലീസ് സ്റ്റേഷൻ കെട്ടിടം ജീർണ്ണാവസ്ഥയിലാണ്. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിൽ പോലീസ് ഉദ്യോഗസ്ഥർ വീർപ്പുമുട്ടിയിരുന്നു. ഈ വിഷയം കത്ത് നൽകി മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ശബരിമല തീർഥാടകരുടെ വാഹനങ്ങൾ ഭൂരിഭാഗവും കടന്നുപോകുന്ന പ്രദേശമായതിനാൽ തീർഥാടനകാലത്ത് അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് പരിഗണിച്ച് ട്രാഫിക് സ്റ്റേഷനും ഇതോടനുബന്ധിച്ച് സ്ഥാപിക്കും. 2018-19 വർഷത്തെ പദ്ധതിവിഹിതത്തിൽ ഉൾപ്പെടുത്തി വിവിധ സൗകര്യങ്ങളോടെ പുതിയ കെട്ടിടം […]

കുട്ടനാട്ടിലെങ്ങും സഹനത്തിന്റെ നേർക്കാഴ്ചകൾ; മൂത്രമൊഴിക്കാൻ പോലും സാധിക്കാതെ സ്ത്രീകൾ

സ്വന്തം ലേഖകൻ കുട്ടനാട്: മഴ ശമിച്ചിട്ടും ദുരിത കയത്തിൽനിന്ന് കരകയറാതെ കുട്ടനാട്ടിലെ ജനങ്ങൾ.ജില്ലയിലെ മുന്നൂറ്റി അമ്പതോളം ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത് അരലക്ഷത്തിലധികം ആൾക്കാരാണ്. വീടുകൾ കയ്യേറിയ വെള്ളം ഒഴിയാൻ ദുരിതാശ്വാസ ക്യാമ്പുകളിലെ ദുരിത ജീവിതത്തിന്റെ ദിവസങ്ങളെണ്ണി കാത്തിരിക്കുകയാണ് കുട്ടനാട്ടുകാർ. ഓരോ നിമിഷവും സഹനത്തിന്റേയും ആതിയുടേയും നേർക്കാഴ്ചകളാണ് ഞങ്ങൾ കണ്ടത്. ഒരു പ്രദേശത്ത് ഒരു ദുരിതാശ്വാസ ക്യാമ്പ് മാത്രമാണ് ഉണ്ടാവുക. സ്ത്രീകളും പുരുഷന്മാരും കുട്ടികളുമെല്ലാം ഒരുമിച്ച്. സ്ത്രീകൾക്ക് മൂത്രമൊഴിക്കാൻ ഇരുട്ടു പരക്കുന്നവരെ കാത്തിരിക്കണം. പല ക്യാമ്പുകളിലും ഒന്നോ രണ്ടോ ടോയ്‌ലെറ്റുകൾ മാത്രമാണുള്ളത്. ഇവിടങ്ങളിലൊക്കെ ആയിരത്തിനടുത്ത് ആൾക്കാർ […]

ചരക്കുലോറിക്കുനേരെ ലോറിസമരാനുകൂലികളുടെ കല്ലേറ്; ക്ലീനർ മരിച്ചു

സ്വന്തം ലേഖകൻ പാലക്കാട്: ചരക്കുലോറിക്കുനേരെ നടന്ന കല്ലേറിൽ ക്ലീനർ കൊല്ലപ്പെട്ടു. ലോറി സമരാനുകൂലികളാണ് കല്ലെറിഞ്ഞത്. ഒരാഴ്ച്ചയായി ലോറി ഉടമകൾ സമരത്തിലാണ്. കോയമ്പത്തൂരിൽനിന്ന് കൊച്ചിയിലേക്ക് വരികയായിരുന്നു ചരക്കുലോറി. മേട്ടുപ്പാളയം സ്വദേശി ബാഷ (29) ആണ് മരിച്ചത്. ബാഷയുടെ നെഞ്ചിൽ കല്ലുപതിച്ചു. ഉടൻതന്നെ കഞ്ചിക്കോട് സ്വകാര്യാശുപത്രിയിലും പിന്നീട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഇന്ന് പുലർച്ചെ മൂന്നുമണിയോടെയാണ് ലോറി സമരാനുകൂലികൾ വളഞ്ഞ് കല്ലേറാരംഭിച്ചത്. കഞ്ചിക്കോട് ഫെഡറൽ ബാങ്കിന് സമീപമാണ് സംഭവം. ലോറി ഓടിച്ചയാൾക്കും പരുക്കുണ്ട്. ലോറി കസബ പൊലീസിന്റെ കസ്റ്റഡിയിലാണ്. സംഭവത്തിൽ ആരേയും പിടികൂടിയിട്ടില്ല

മോഷണക്കേസ് പ്രതി ജയിൽചാടി

സ്വന്തം ലേഖകൻ മാവേലിക്കര: മോഷണക്കേസ് പ്രതി മാവേലിക്കര സബ്ജയിലിൽ നിന്ന് ചാടി രക്ഷപ്പെട്ടു. ഇന്നലെ രാത്രി ഭക്ഷണം കഴിക്കുന്നതിനായി പുറത്തിറക്കിയ സമയത്താണ് ജയിൽ ചാടിയത്. തിരുവൻവണ്ടൂർ നന്നാട് തുരുത്തേൽ ജയപ്രകാശാണ് ജയിൽ ചാടിയത്. ജയിൽവളപ്പിലെ ചന്ദനമരത്തിൽകൂടി മതിലിനോടു ചേർന്നുള്ള ഓഫീസ് കെട്ടിടത്തിനു മുകളിൽ കയറി മതിൽ ചാടുകയായിരുന്നു. പുളിക്കീഴ്, എടത്വ പോലീസ് സ്റ്റേഷനുകളിൽ ജയപ്രകാശിനെതിരെ മോഷണക്കേസുണ്ട്. ഒരു വർഷമായി ജയപ്രകാശ് മാവേലിക്കര സബ്ജയിലിലാണ്. ജയിലധികൃതരും പോലീസും തെരച്ചിൽ നടത്തുകയാണ്.

വെള്ളപ്പൊക്കത്തിന് ശേഷം ഒരു കൈത്താങ്ങ്

സ്വന്തം ലേഖകൻ കോട്ടയം: ദുരിതം വിതച്ച മീനച്ചിലാറ്റിലെ വെള്ളപ്പൊക്കത്തിന് ഏറ്റവും കൂടുതൽ കഷ്ടനഷ്ടങ്ങൾ അനുഭവിക്കേണ്ടി വന്നത് പാറമ്പുഴ മുതൽ നട്ടാശ്ശേരി വരെയുള്ള പ്രദേശങ്ങളിലെ ജനങ്ങളാണ്. താഴ്ന്ന പ്രദേശങ്ങളിലെ ഒറ്റനിലവീടുകൾ മേൽക്കൂരയോളം വെള്ളത്തിനടിയിലായി. പ്രതീക്ഷിക്കാതെ പെട്ടെന്ന് കയറിയ വെള്ളത്തിൽ വീട്ടിനുള്ളിൽ കഴുത്തറ്റം വെള്ളത്തിൽ ഒരു പകൽ മുഴുവൻ കഴിഞ്ഞവരെയും രോഗം വന്ന് ശയ്യാവലംബികളായവരെയും പുറത്തെത്തിച്ച് സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റാൻ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ കുറേ മനുഷ്യസ്നേഹികളുണ്ട് ഇവിടെ. പലയിടത്തും വെള്ളപ്പൊക്കം ആഘോഷമാക്കി മാറ്റി വെള്ളത്തിൽ കളിച്ചും വഴിയാത്രക്കാരെ ആക്രമിച്ചും സാമൂഹ്യവിരുദ്ധരായ കുറേ ചെറുപ്പക്കാർ അഴിഞ്ഞാടിയതും നാം […]

ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു ; ഒരാൾക്ക് പരിക്ക്

സ്വന്തം ലേഖകൻ ഈരാറ്റുപേട്ട: തൊടുപുഴ റോഡില്‍ കളത്തൂക്കടവിന് സമീപം തൊടുപുഴയില്‍ നിന്ന് ഈരാറ്റുപേട്ടയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസും ബൈക്കുമായി കുട്ടിയിടിച്ച് യുവാവ് മരിച്ചു. , ആർപ്പുക്കര വില്ലൂന്നിവടക്കേ അൻപതിൽ ഷിബുവിന്റെ മകൻ വി.എസ് അമലാ (18) ണ് മരിച്ചത്. ആന്റണി സേവ്യറിനാണ് പരിക്കേറ്റത്. ,ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് അപകടം. ഇവർ സഞ്ചരിച്ചിരുന്ന ബൈക്കും ബസും കൂട്ടിയിടിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അരമണിക്കൂറിന് ശേഷം അമൽ മരിച്ചു . ആന്റണി ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്. കോട്ടയം […]