play-sharp-fill
ഒടുവിൽ കാഞ്ഞിരപ്പള്ളി പോലീസ് സ്‌റ്റേഷന് ശാപമോക്ഷം

ഒടുവിൽ കാഞ്ഞിരപ്പള്ളി പോലീസ് സ്‌റ്റേഷന് ശാപമോക്ഷം

സ്വന്തം ലേഖകൻ

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷന് ശാപമോക്ഷം. പുതിയതായി പോലീസ് കോംപ്ലക്സ് നിർമാണത്തിന് 1 കോടി 50 ലക്ഷം രൂപയുടെ അംഗീകാരമായതായി എൻ.ജയരാജ് എം.എൽ.എ. അറിയിച്ചു. കാഞ്ഞിരപ്പള്ളിയിൽ നിലവിലുള്ള പോലീസ് സ്റ്റേഷൻ കെട്ടിടം ജീർണ്ണാവസ്ഥയിലാണ്. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിൽ പോലീസ് ഉദ്യോഗസ്ഥർ വീർപ്പുമുട്ടിയിരുന്നു. ഈ വിഷയം കത്ത് നൽകി മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ശബരിമല തീർഥാടകരുടെ വാഹനങ്ങൾ ഭൂരിഭാഗവും കടന്നുപോകുന്ന പ്രദേശമായതിനാൽ തീർഥാടനകാലത്ത് അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് പരിഗണിച്ച് ട്രാഫിക് സ്റ്റേഷനും ഇതോടനുബന്ധിച്ച് സ്ഥാപിക്കും. 2018-19 വർഷത്തെ പദ്ധതിവിഹിതത്തിൽ ഉൾപ്പെടുത്തി വിവിധ സൗകര്യങ്ങളോടെ പുതിയ കെട്ടിടം പണിയുന്നത് സംസ്ഥാന പോലീസ് ഹൗസിങ് ആന്റ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ മുഖേനയാണ്. സിവിൽ സ്റ്റേഷന് പുറകിലായി കിടക്കുന്ന 11.2 സെന്റ് സ്ഥലം മണ്ണെടുത്ത് മാറ്റി ഉടൻ തന്നെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും എം.എൽ.എ. തേർഡ് ഐ ന്യൂസിനോട് പറഞ്ഞു.