കുമ്പസാര രഹസ്യം പറഞ്ഞ് പീഢിപ്പിച്ച കേസ്; മൂന്നാം പ്രതി ഫാ. ജോൺസണ് ഹൈക്കോടതി ജാമ്യം നൽകി

കുമ്പസാര രഹസ്യം പറഞ്ഞ് പീഢിപ്പിച്ച കേസ്; മൂന്നാം പ്രതി ഫാ. ജോൺസണ് ഹൈക്കോടതി ജാമ്യം നൽകി

സ്വന്തം ലേഖകൻ

കൊച്ചി: വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ ഫാ.ജോൺസൺ വി. മാത്യുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഇയാളുടെ ജാമ്യാപേക്ഷ നേരത്തെ തിരുവല്ല മജിസ്ട്രേട്ട് തള്ളിയിരുന്നു. അതേസമയം ഈ വൈദികൻ തന്നെ ബലാൽസംഗം ചെയ്തിട്ടില്ലെന്നു യുവതി മൊഴി നൽകിയിരുന്നു. എന്നാൽ, സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലുള്ള പെരുമാറ്റം ഉണ്ടായതായി പറഞ്ഞിട്ടുണ്ട്. 354-ാം വകുപ്പുപ്രകാരമുള്ള കുറ്റമാണ് ഫാ. ജോൺസനെതിരെ പ്രഥമവിവര റിപ്പോർട്ടിൽ (എഫ്ഐആർ) ചുമത്തിയിരിക്കുന്നത്.