ഓർത്തഡോക്സ് സഭ പ്രതിഷേധദിനം ആചരിക്കും
സ്വന്തം ലേഖകൻ കോട്ടയം: ക്രൈസ്തവ വിശ്വാസത്തിന്റെയും കൂദാശാധിഷ്ഠിതവും മതാധിഷ്ഠിതവുമായ ജീവിതത്തിന്റെയും അവിഭാജ്യ ഘടകമായ കുമ്പസാരം നിർത്തലാക്കണമെന്ന ദേശീയ വനിതാകമ്മീഷൻ അദ്ധ്യക്ഷയുടെ നിർദ്ദേശത്തിനെതിരെ മലങ്കര ഓർത്തഡോക്സ് സഭ ആഗസ്റ്റ് 5 ഞായർ പ്രതിഷേധദിനമായി ആചരിക്കുമെന്ന് എപ്പിസ്‌ക്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദിയസ്‌ക്കോറോസ് മെത്രാപ്പോലീത്തായും, സഭാ അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മനും അറിയിച്ചു. നിക്ഷിപ്ത താല്പര്യങ്ങളോടെ മതസ്പർദ്ധ വളർത്താനുളള തന്ത്രത്തിന്റെ ഭാഗമാണോ ഈ നീക്കം എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മനുഷ്യന്റെ ആകുലതയ്ക്ക് ആശ്വാസം നൽകുന്നതും ആത്മബലം വർദ്ധിപ്പിക്കുന്നതിന് ഉപകരിക്കുന്നതുമായ ഒരു മതാനുഷ്ഠാനം നിരോധിക്കണമെന്ന വികലവും […]