ഭാരത് ധർമ്മ കർഷക സേന കോട്ടയം നിയോജക മണ്ഡലം പ്രവർത്തകയോഗം ജൂലായ് 29 ന്

ഭാരത് ധർമ്മ കർഷക സേന കോട്ടയം നിയോജക മണ്ഡലം പ്രവർത്തകയോഗം ജൂലായ് 29 ന്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ഭാരത് ധർമ്മ കർഷക സേന കോട്ടയം നിയോജക മണ്ഡലം പ്രവർത്തകയോഗം ജൂലായ് 29 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് കോട്ടയം ഐഡ ഹോട്ടലിന് എതിർവശമുള്ള റോട്ടറി ഹാളിൽ വച്ച് കർഷക സേന കോട്ടയം ജില്ലാ പ്രസിഡൻറ് ശ്രീ.എം.എസ്.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.ബി.ഡി.ജെ.എസ്. കോട്ടയം നിയോജക മണ്ഡലം പ്രസിഡൻറ് അഡ്വ.ശാന്താറാം റോയി തോളൂർ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ കർഷക സേന ജില്ലാ ജനറൽ സെക്രട്ടറി ശ്രീ.സി.പി. മനോഹരൻ വിരിപ്പുകാലാ മുഖ്യ പ്രസംഗവും കർഷക സേന ജില്ലാ സെക്രട്ടറി ശ്രീ.പി.എൻ.റെജിമോൻ മുണ്ടക്കയം സംഘടനാ സന്ദേശവും നല്കും.ബി.ഡി.ജെ.എസ്.നിയോജക മണ്ഡലം സെക്രട്ടറി ശ്രീ.റ്റി.റ്റി.മോഹനൻ സ്വാഗതവും നിയുക്ത കർഷക സേന നിയോജക മണ്ഡലം പ്രസിഡന്റ് കൃതഞ്തയും പറയും.തുടർന്നു കർഷക സേന നിയോജക മണ്ഡലം കൗൺസിൽ തെരഞ്ഞെടുപ്പും നടത്തപ്പെടും. യോഗത്തിൽ കോട്ടയം മണ്ഡലത്തിലെ എല്ലാ കർഷകരും പങ്കെടുക്കേണ്ടതാണ്. യോഗത്തിൽ പരമാവധി കർഷകരെ പങ്കെടുപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ മണ്ഡലം, മുൻസിപ്പൽ, പഞ്ചായത്ത്, വാർഡ് ഭാരവാഹികൾ നടത്തേണ്ടതാണ്.