ഭയപ്പെടേണ്ടതില്ല, മുന്നൊരുക്കങ്ങൾ കൃത്യമായി: ജാഗ്രതാ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുക; പരിഭ്രാന്തരാകാതിരിക്കുകയും തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കാതിരിക്കുകയും ചെയ്യുക
സ്വന്തം ലേഖകൻ ഔദ്യോഗികമായി ലഭിക്കുന്ന വിവരങ്ങളെല്ലാം വീട്ടിൽ എല്ലാവരോടും പറയുക. അടിയന്തിര സാഹചര്യത്തിൽ നിങ്ങൾ പുറത്താണെങ്കിൽ നിങ്ങളെ കാത്തുനിൽക്കേണ്ടതില്ല എന്ന് വീട്ടിലുള്ളവർക്ക് നിർദ്ദേശം നൽകുക. ഓരോ വില്ലേജിലേയും ആളുകൾക്ക് മാറാനാകുന്ന സുരക്ഷിതമായ സ്ഥാനങ്ങൾ അതാതു പ്രാദേശിക ഭരണകൂടങ്ങൾ നിങ്ങളെ അറിയിക്കും. അവിടേക്ക് എത്രയും പെട്ടെന്ന് സ്വമേധയാ മാറാൻ ശ്രമിക്കുക. സഹായങ്ങൾ വേണ്ടവർ അധികൃതരുമായി മടിയൊന്നും കൂടാതെ ബന്ധപ്പെടുക. വാഹനങ്ങൾ ഉയർന്ന പ്രദേശത്തേക്ക് മാറ്റി പാർക്ക് ചെയ്യുക. താഴ്ന്ന പ്രദേശത്തെ ഫ്ളാറ്റുകളിലുള്ളവർ ഫ്ളാറ്റിന്റെ സെല്ലാറിൽ കാർ പാർക്ക് ചെയ്യാതെ കൂടുതൽ ഉയർന്ന സ്ഥലങ്ങളിൽ കാർ പാർക്ക് […]