play-sharp-fill
ഈരാറ്റു പേട്ടയിൽ നിന്നും അൽഫോൺസ റസിഡൻഷ്യൽ സ്‌കൂൾ ആശ്വാസവുമായി ആറുമാനൂരിൽ

ഈരാറ്റു പേട്ടയിൽ നിന്നും അൽഫോൺസ റസിഡൻഷ്യൽ സ്‌കൂൾ ആശ്വാസവുമായി ആറുമാനൂരിൽ

സ്വന്തം ലേഖകൻ

അയർക്കുന്നം: ആറുമാനൂർ വരകുകാല പ്രദേശത്തുണ്ടായ കനത്ത വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്നവർക്കായി ഈരാറ്റുപേട്ട അൽഫോൺസ റസിഡൻഷ്യൽ സ്‌കൂളിലെ കുട്ടികൾ സഹായവുമായെത്തി.

 

അരിയും,പലചരക്കും,വസ്ത്രങ്ങളും ഇവർ എത്തിച്ചു നല്കി. സ്‌കൂൾ പ്രിൻസിപ്പൽ ഡോ.സി.അൻസൽ മരിയ,ബ്ലോക്ക് പഞ്ചായത്തം ജോയിസ് കൊറ്റത്തിൽ, ഗ്രാമപഞ്ചായത്തംഗം ജോസ് കൊറ്റം,പി.റ്റി.എ പ്രസിഡണ്ട് ജോസ് പാറേക്കാട്ട്,ഫെലിക്‌സ് വിളക്കുന്നേൽ,മുൻ പഞ്ചായത്ത് പ്രസിഡണ്ട് ജോയി കൊറ്റത്തിൽ, മഹാത്മാ യുവജനക്ഷേമ സംഘം പ്രസിഡണ്ട് ജയദാസ് നന്ത്യാട്ടുതുണ്ടത്തിൽ, സെക്രട്ടറി ശ്രീകാന്ത് ആതിര,അനിത ടീച്ചർ തുടങ്ങിയവർ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group